Image

സെനറ്റർ കെവിൻ തോമസിനൊപ്പം വർണ്ണശബളമായ ഓണാഘോഷവുമായി മലയാളി ഹെറിറ്റേജ്

Published on 23 September, 2021
സെനറ്റർ കെവിൻ തോമസിനൊപ്പം വർണ്ണശബളമായ ഓണാഘോഷവുമായി മലയാളി ഹെറിറ്റേജ്

ന്യു യോർക്ക്:  ലോകത്തിന്റെ ഏതു കോണിലാണെങ്കിലും കേരളത്തിന്റെ തനതായ ഓണം ഉത്സവത്തിമിർപ്പോടെ തന്നെയാണ് മലയാളി  ആഘോഷിക്കാറുള്ളത്.  കുട്ടികൾ പറമ്പിലും പാടത്തും നിറയെ ഓടിനടന്നു ശേഖരിച്ച പിച്ചിയും മുക്കുറ്റിയും ചെത്തി മന്ദാരം എല്ലാം കൊണ്ട് മനോഹരമായ പൂക്കളം ഒരുക്കി മാവേലി മന്നന്റെ വരവിനായി കാത്തിരിക്കുന്ന ഓർമ്മകൾ  എപ്പോഴും ഗൃഹാതുരത്വം പകരുന്നവ തന്നെ.

സെപ്റ്റംബർ 18 ശനിയാഴ്‌ച്ച ലോങ്ങ് ഐലൻഡിലെ എൽമോണ്ട് സെൻറ് വിൻസെന്റ് ഡി പോൾ പള്ളിയുടെ ഹാളിൽ വെച്ച് വർണ്ണാഭമായി മലയാളി ഹെറിറ്റേജിന്റെ ഓണാഘോഷം നടത്തുകയുണ്ടായി.  നൂറുകണക്കിനാളുകൾ പങ്കെടുത്ത ഓണാഘോഷ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നത് സെനറ്റർ കെവിൻ തോമസ് ആയിരുന്നു. നാസ്സാ കൗണ്ടി എക്സിക്യൂട്ടീവ് ലോറ കുറാൻ, ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലാർ എ. കെ. വിജയകൃഷ്ണൻ എന്നിവർ അതിഥികളായി എത്തിയിരുന്നു. കമ്മിറ്റി ചെയർമാൻ അജിത് കൊച്ചുകുടിയിൽ എബ്രഹാം (അജിത് കൊച്ചൂസ് ) സ്വാഗതവും വൈസ് ചെയർമാൻ ബിജു ചാക്കോ നന്ദിയും പറഞ്ഞു .

ആഘോഷത്തിന്റെ തുടക്കം കുറിച്ച്  കർണ്ണാസ്വാദ്യമായ ചെണ്ടമേളവാദ്യത്തിന്റെ അകമ്പടിയോടെ മഹാബലി എഴുന്നള്ളിപ്പും നയനമനോഹരമായ തിരുവാതിരയും നടന്നു. തുടർന്ന് വിവിധ മത സാംസ്കാരിക സംഘടനാ പ്രതിനിധികൾ, ഓണം ഇവൻറ് സ്‌പോൺസർമാർ, എന്നിവരെല്ലാം ഒപ്പം ചേർന്നു ഭദ്രദീപം കൊളുത്തി. കമ്മിറ്റി ചെയർമാൻ അജിത് കൊച്ചുസും ഭാര്യ ജയാ അജിത്തും ആദ്യ ഭദ്രദീപം കൊളുത്തി. വൈസ് ചെയർമാൻ ബിജു ചാക്കോ രണ്ടാമത്തെ ദീപം തെളിച്ചു. ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർ പോൾ കറുകപ്പിള്ളിൽ എന്നിവർ ഒരുമിച്ച് ഭദ്രദീപത്തിൽ തിരി കൊളുത്തുകയുണ്ടായി. സ്പോണ്സർമാരും ഫാ. നോബിയും തിരികൾ കൊളുത്തി.


തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. തിരുവാതിരയെ കൂടാതെ കുച്ചിപ്പുടി, മാർഗ്ഗംകളി, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ, സിനിമാറ്റിക് ഡാൻസ്, മനോഹരഗാനങ്ങൾ എല്ലാം മലയാളി ഹെറിറ്റേജിന്റെ ഓണാഘോഷത്തെ വാർണ്ണശബളവും വേറിട്ടതുമാക്കി. ഇതിനു വേണ്ടി അക്ഷീണയത്നം പ്രവർത്തിച്ച ഓണാഘോഷത്തിന്റെ മുഖ്യസംഘാടകരായ അജിത് കൊച്ചൂസും ബിജു ചാക്കോയും ഓണാഘോഷം ഒരു വൻവിജയമായതിന്റെ ചാരിതാർഥ്യം പങ്കുവച്ചു. 
ഇത്തരുണത്തിൽ ഓണാഘോഷത്തിനു കുറെയധികം  സ്പോണ്സർമാരുടെയും ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് (INA-NY) പോലെയുള്ള ചില സംഘടനാ അംഗങ്ങളുടെയും  
മറ്റനേകം  കലാകാരികലാകാരന്മാരുടെയും സമഭാവനയോടെയുള്ള   സ്നേഹസംഭാവനകൾ ആണെന്നും അജിത്തും ബിജുവും അഭിപ്രായപ്പെട്ടു.

മെഗാ സ്പോൺസർ പാലക്കൽ ബാബു- ക്രോസ് ഐലൻഡ് റിയാലിറ്റി, ഡയമണ്ട് സ്പോൺസർ- ജേക്കബ് എബ്രഹാം (സജി) ഹെഡ്ജ് ബ്രോക്കറേജ് & ഹെഡ്ജ് ഇവെന്റ്സ്, ഗോൾഡ് സ്പോൺസേർസ് ഹാൻലി & ആനി ജോസഫ് - വെൽഹെൽത്ത്  ഫിസിക്കൽ തെറാപ്പി (https://m.facebook.com/WellHealthPT/)
രാജേഷ് പുഷ്പരാജൻ- രാജ് ഓട്ടോ, സിൽവർ സ്പോൺസേർസ് ആയി ജോർജ് കൊട്ടാരത്തിൽ ലാഫി റിയൽ എസ്റ്റേറ്റ്, ഡോൺ തോമസ് സോളാർ പവർ, സജി തോമസ്  നേഷൻവായിഡ് മോർട്ഗേജ്  , ജോസ് തെക്കേടം ഡഗ്ലസ് എല്ലിമാൻ റിയൽ എസ്റ്റേറ്റ്/ ഏവിയൻ ഓൺലൈൻ ഗ്രോസറി, ബാബു ഉത്തമൻ CPA, R&B ടാക്സസ്, പിൽഗ്രിം റിയാലിറ്റി, മെൽവിൻ  മോനച്ചൻ റിയൽ എസ്റ്റേറ്റ് അറ്റോർണി, ഐലൻഡ് പൾമൊണറി സ്ലീപ് സ്റ്റഡി സെന്റർ , റിയൽറ്റർ ജയ വർഗീസ്  - റീമാക്സ്, പാർക്ക് ഫ്യൂണറൽ ചാപ്പൽ, ചെറിയാൻ അരികുപുറത്തു- ടേസ്റ്റ് ഓഫ് കൊച്ചിൻ ഇന്ത്യൻ റസ്റ്റോറന്റ് എന്നിവർ ഓണാഘോഷത്തിൽ വളരെയധികം വലിയ പങ്കു വഹിച്ചുവെന്നു സംഘാടകർ പറഞ്ഞു.

അമേരിക്കൻ മാവേലി എന്നറിയപ്പെടുന്ന അപ്പുകുട്ടൻ പിള്ളയുടെ മഹാബലി എഴുന്നള്ളിപ്പും രാജു എബ്രഹാം നേതൃത്വം കൊടുക്കുന്ന ഫ്രെണ്ട്സ് ഓഫ് കേരളാ ചെണ്ട ടീം നടത്തിയ ചെണ്ടമേളവും, ഒട്ടനേകം ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും തന്നെയല്ല കോവിഡ്  പാൻഡെമിക്കിന്റെ  മൂർദ്ധന്യാവസ്ഥയിലും മുൻനിരയിൽ നിന്നു ധീരമായി പോരാടിയും തങ്ങളുടെ സേവനസന്നദ്ധത തെളിയിച്ച നേഴ്സസിന്റെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് (INA-NY) പ്രസിഡന്റ് Dr. അന്നാ ജോർജ് നമ്പ്യപറമ്പിലിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച തിരുവാതിരയും മാർഗ്ഗംകളിയും വളരെയധികം ജനശ്രദ്ധ ആകർഷിച്ചു. Dr. അന്നാ ജോർജ്, ആൽഫി സംത്രൂപ്, ലൈസി അലക്സ് , ജെസ്സി ജെയിംസ്, ജാസ്മിൻ ആന്റണി , ലിസി കൊച്ചുപുരക്കൽ, ജയാ തോമസ് മണ്ണൂപറമ്പിൽ & വീണ ആന്റണി എന്നിവരും പങ്കാളികളായിരുന്നു. 

ഇസബെൽ അന്ന അജിത് തന്റെ ശ്രുതി മധുരമായ ശബ്ദത്തിലൂടെ അമേരിക്കനും ഇന്ത്യനും നാഷണൽ ആന്തങ്ങൾ തന്മയത്വത്തോടെ പാടി പൊതുപരിപാടിക്ക് തുടക്കം കുറിച്ചു. നാസാ കൗണ്ടി ഹെൽത്ത് കെയർ കോര്പറേഷന്റെ (NuHealth) ആദ്യത്തെ മലയാളി അതുപോലെതന്നെ ആദ്യത്തെ സൗത്ത് ഇന്ത്യനും കൂടിയായ ശ്രീ അജിത് കൊച്ചൂസ് സ്വാഗത പ്രസംഗം കഴിഞ്ഞ ശേഷം സെനറ്റർ കെവിൻ തോമസ് മലയാളി പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിന്റെയും കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം പോലെയുള്ള ആഘോഷങ്ങൾ നടത്തിപോരുന്നതിന്റെ പ്രസക്തിയെക്കുറിച്ചും പ്രഭാഷണം നടത്തി. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ഓണാശംസകൾ കോൺസുലാർ ശ്രീ വിജയകൃഷ്ണൻ ആശംസിച്ചു.
കലാമണ്ഡലം രാം മോഹന്റെ ശിഷ്യ കൂടിയായ  ഇന്ത്യയിലെ ആദ്യത്തെ വനിതാ കഥകളി ചുട്ടികുത്തുകാരിയായ കലാതരംഗിണി Dr. മേരി ജോണും മകൾ Dr. റിയ K. ജോണും (കലാ ഹാർട്സ് ഡാൻസ് സ്‌കൂൾ) അവതരിപ്പിച്ച കുച്ചിപ്പുടി പ്രോഗ്രാമിന്റെ ഒരു പ്രധാന ഇനമായിരുന്നു. Dr.മേരി ജോണിന് സെനറ്റർ കെവിൻ തോമസ് സ്റ്റേറ്റ് സെനറ്റിന്റെ പ്രൊക്ലമേഷൻ സമ്മാനിക്കുകയുണ്ടായി. കൂടാതെ തദവസരത്തിൽ മികച്ച സാമൂഹ്യ സാംസ്കാരിക പ്രവർത്തനത്തിന് സെനറ്ററുടെ പ്രൊക്ലമേഷനു അർഹരായത് ഇസബെൽ അന്ന അജിത്, ബിജു മാത്യു വർഗീസ്, ജെയ്‌സീ ചാക്കോ, നോയൽ ഫ്രാൻസിസ് മണലിൽ, ജേസൺ  വര്ഗീസ്, എബ്രഹാം പുതുശ്ശേരിൽ എന്നിവരാണ്.

പ്രോഗ്രാമിന്റെ എംസി ആയി പ്രവർത്തിച്ചത് ഗായകൻ, ചലച്ചിത്രനാടക തിരകഥാകൃത്, സംവിധായകൻ സർവോപരി സംഘാടകൻ എന്നീ നിലകളിലെല്ലാം പ്രശസ്തിയാർജ്ജിച്ച ശ്രീ ശബരിനാഥ് നായരായിരുന്നു . ശബരിനാഥിന്റെ മകൾ വേദ മനോഹരഗാനങ്ങൾ ആലപിച്ചു സദസ്സിനെ ഒട്ടാകെ പുളകം കൊള്ളിച്ചു. ശബരിനാഥ് നായർ സുന്ദരമായ ഗാനങ്ങൾ പാടി തന്റെ ആലാപനവൈഭവത്തിന്റെ മാറ്റുരച്ചു.
ന്യൂജേഴ്‌സിയിലെ വേദിക പെർഫോമിംഗ് ആർട്സിൽ നിന്നും മാലിനി വാര്യർ മനോഹരമായ മോഹിനിയാട്ടവും ഫിലാഡൽഫിയയിൽ നിന്നും വന്ന ശ്രീ അനിയൻകുഞ്ഞു (വറുഗീസ്‌ എബ്രഹാം) അവതരിപ്പിച്ച കേരളത്തിന്റെ മാത്രമായ ഓട്ടൻതുള്ളൽ എല്ലാംചേർന്നു മലയാളി ഹെറിറ്റേജിന്റെ ഓണാഘോഷപരിപാടിയെ ധന്യമാക്കി.

മിയ റേച്ചൽ എബ്രഹാം, അലീന ഗ്രേസ് ജോജി, അലൻ അജിത് , ഇസബെൽ അന്ന, അലോന്നാ ജോജി എന്നിവർ ചേർന്ന് ചടുലമായ നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു കയ്യടി നേടി. ചടങ്ങിൽ വെച്ച് മലയാളി ഹെറിറ്റേജിന്റെ വകയായി കലാസാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കെല്ലാം ഫലകങ്ങൾ സമ്മാനിച്ചു   ജിജോയ് എബ്രഹാം അലീന ജോജി,  അലൻ അജിത് എന്നിവർ ചേർന്നാലപിച്ച മെഡ്‌ലെയ് ഗാനങ്ങൾ വളരെ ഹൃദയഹാരിയായി.

മനോഹരമായ ഓണപ്പൂക്കളം തയ്യാറാക്കിയത് ധന്യാ ദീപുവിന്റെ നേതൃത്വത്തിൽ കൂടെ ജയ വർഗീസും ആയാണ്. ഫോട്ടോഗ്രാഫി ചെയ്തത് ബിനു തോമസ് - ജൂലിയ  ഡിജിറ്റൽ ക്രീയേഷൻസ് , വീഡിയോ ഷാജി എണ്ണശേരിൽ, സൗണ്ട് എഞ്ചിനീയർ: അനൂപ് മാത്യു, ജോൺ എട്ടുകാലയിൽ, ടോസിൻ  എബ്രഹാം   - വീഡിയോ പ്രസന്റേഷൻ, രുചികരമായ ഓണസദ്യ തയ്യാറാക്കിയ ടേസ്റ്റ് ഓഫ് കൊച്ചിൻ ഇന്ത്യൻ റെസ്റ്റോറന്റ്  (Maharaja Group) എന്നിവരുടെ സഹകരണം പ്രശംസനീയം തന്നെയാണ്. വാഴയിലയിൽ 23 കൂട്ടം വിഭവങ്ങളുമായി ഓണസദ്യ വിളമ്പുവാൻ നേതൃത്വം കൊടുത്തത് അപ്പുകുട്ടൻ,  ലീലാമ്മ അപ്പുകുട്ടൻ, റീമാസ്‌ ലോറെൻസ്,.ലാൽ എന്നിവരാണ്.

മലയാളികളുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും കാത്തുസൂക്ഷിക്കുവാനുള്ള ഒരു നവോത്ഥാന കൂട്ടായ്മയായി മലയാളി ഹെറിറ്റേജിനെ വിശേഷിപ്പിക്കാവുന്നതാണ്. ന്യൂയോർക്കിലെ ആദ്യത്തെ ഇന്ത്യൻ വംശജനായ സെനറ്റർ കെവിൻ തോമസ് 2019 ൽ തലസ്ഥാനമായ ആൽബനിയിലെ സെനറ്റ് മന്ദിരത്തിൽ വെച്ച് മെയ് മാസത്തെ മലയാളി ഹെറിറ്റേജ് മന്ത് ആയി പ്രഖ്യാപിച്ചപ്പോൾ ട്രൈസ്റ്റേറ്റ് ഏരിയായിൽ നിന്നും നൂറു കണക്കിന് മലയാളികൾ സാക്ഷ്യം വഹിക്കുവാൻ സ്റ്റേറ്റ് ക്യാപിറ്റോളിൽ എത്തുകയുണ്ടായി. തുടർന്ന് സെനറ്റർ കെവിൻ തോമസിന്റെ ആഹ്വാനത്തിൽ നിന്നും ഉരുത്തിരിഞ്ഞുണ്ടായ ആശയമാണ് ജാതിമതഭേദമെന്യേയുള്ള എല്ലാ മലയാളികൾക്കും തങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുവാനായി മലയാളി ഹെറിറ്റേജ് എന്ന ഒരു കൂട്ടായ്മ. 
 ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്  ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർമാൻ  പോൾ കറുകപ്പിള്ളിൽ, സെക്രട്ടറി സജിമോൻ ആന്റണി, RVP മേരി ഫിലിപ്പ്, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക്  INA-NY പ്രസിഡന്റ്  Dr. അന്നാ നമ്പ്യപറമ്പിൽ ജോർജ്, കേരളാ സെന്റർ  പ്രസിഡന്റ് അലക്സ്  കാവുംപുറത്തു,  KCANA പ്രസിഡന്റ് റെജി കുരിയൻ, KCANA സെക്രട്ടറി ഫിലിപ്പ് മഠത്തിൽ, കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് സെക്രട്ടറി പോൾ ജോസ്, നോർത്ത് ഹെമ്പ്സ്റ്റഡ് ഇന്ത്യൻ മലയാളി അസോസിയേഷൻ (NHIMA) പ്രസിഡന്റ് ഡിൻസിൽ  ജോർജ്, കലാവേദി ചെയർമാൻ സിബി ഡേവിഡ്,  പ്രസിഡന്റ് സജി മാത്യു, കമ്മ്യൂണിറ്റി ലീഡേഴ്‌സ് ആയ ജോർജ് പറമ്പിൽ, കോശി O തോമസ്, കോരസൺ വർഗീസ്, വിനോദ് കെആർക്കെ  ESQ, ക്രിസ് തോപ്പിൽ, ഷീല ജോസഫ് (MHKA ), സണ്ണി പണിക്കർ എന്നിവർ ആദ്യന്തം ചടങ്ങിൽ സന്നിഹിതരായി. പ്രശസ്ത . സവാരി ചാനൽ മലയാളി യൂട്യൂബർ ഷിനോത് മാത്യുവും ചടങ്ങിൽ സംബന്ധിച്ചു. വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് ഹരി നമ്പൂതിരി ആശംസകൾ അറിയിച്ചു. കോശി ഉമ്മൻ സെനറ്റർ കെവിൻ തോമസിനെ ന്യൂയോർക് മലയാളികളുടെ മഹാബലി ആയി വിശേഷിപ്പിക്കുകയുണ്ടായി. മലയാളി ഹെറിറ്റേജ് മന്ത് പ്രഖ്യാപനത്തിന്റെ വാർഷികം 2020 മെയ് മാസത്തിൽ ന്യൂയോർക്ക് പൂരം എന്ന പേരിൽ ഒരു വലിയ സദസ്സിൽ  ഉത്സവമായിരുന്നു മലയാളി ഹെറിറ്റേജിന്റെ ആദ്യത്തെ ഉദ്യമം. കോവിഡ് മൂലം അത് സൂം പ്ലാറ്റഫോമിലൂടെ നടത്തുകയും അനേകം പേര് ലോകത്തിന്റെ നാനാഭാഗത്തു നിന്നും പങ്കെടുക്കുകയും ചെയ്തു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നാട്ടിൽ നിന്നും സൂമിൽ പങ്കെടുത്ത്‌ ഈ ആശയത്തെ അഭിനന്ദിച്ചതു കൂടാതെ ചലച്ചിത്ര താരം മിയ ജോർജ്, സംവിധായകൻ ഷാഫി  എന്നിവരും സൂമിലൂടെ ആശംസകൾ പറഞ്ഞിരുന്നു. അജിത് കൊച്ചൂസ്, ബിജു ചാക്കോ, ഷെറിൻ എബ്രഹാം, കോശി ഉമ്മൻ തോമസ് ഒരുമിച്ചു പ്രവർത്തിച്ച മലയാളി ഹെറിറ്റേജിന്റെ സൂമിൽ നടന്ന ആദ്യത്തെ പ്രോഗ്രാമിൽ ഷെറിൻ എബ്രഹാം ആയിരുന്നു  പ്രോഗ്രാം എംസി ചെയ്തിരുന്നത്.

സെനറ്റർ കെവിൻ തോമസിനൊപ്പം വർണ്ണശബളമായ ഓണാഘോഷവുമായി മലയാളി ഹെറിറ്റേജ്
സെനറ്റർ കെവിൻ തോമസിനൊപ്പം വർണ്ണശബളമായ ഓണാഘോഷവുമായി മലയാളി ഹെറിറ്റേജ്
സെനറ്റർ കെവിൻ തോമസിനൊപ്പം വർണ്ണശബളമായ ഓണാഘോഷവുമായി മലയാളി ഹെറിറ്റേജ്
സെനറ്റർ കെവിൻ തോമസിനൊപ്പം വർണ്ണശബളമായ ഓണാഘോഷവുമായി മലയാളി ഹെറിറ്റേജ്
സെനറ്റർ കെവിൻ തോമസിനൊപ്പം വർണ്ണശബളമായ ഓണാഘോഷവുമായി മലയാളി ഹെറിറ്റേജ്
സെനറ്റർ കെവിൻ തോമസിനൊപ്പം വർണ്ണശബളമായ ഓണാഘോഷവുമായി മലയാളി ഹെറിറ്റേജ്
സെനറ്റർ കെവിൻ തോമസിനൊപ്പം വർണ്ണശബളമായ ഓണാഘോഷവുമായി മലയാളി ഹെറിറ്റേജ്
സെനറ്റർ കെവിൻ തോമസിനൊപ്പം വർണ്ണശബളമായ ഓണാഘോഷവുമായി മലയാളി ഹെറിറ്റേജ്
സെനറ്റർ കെവിൻ തോമസിനൊപ്പം വർണ്ണശബളമായ ഓണാഘോഷവുമായി മലയാളി ഹെറിറ്റേജ്
സെനറ്റർ കെവിൻ തോമസിനൊപ്പം വർണ്ണശബളമായ ഓണാഘോഷവുമായി മലയാളി ഹെറിറ്റേജ്
സെനറ്റർ കെവിൻ തോമസിനൊപ്പം വർണ്ണശബളമായ ഓണാഘോഷവുമായി മലയാളി ഹെറിറ്റേജ്
സെനറ്റർ കെവിൻ തോമസിനൊപ്പം വർണ്ണശബളമായ ഓണാഘോഷവുമായി മലയാളി ഹെറിറ്റേജ്
സെനറ്റർ കെവിൻ തോമസിനൊപ്പം വർണ്ണശബളമായ ഓണാഘോഷവുമായി മലയാളി ഹെറിറ്റേജ്
സെനറ്റർ കെവിൻ തോമസിനൊപ്പം വർണ്ണശബളമായ ഓണാഘോഷവുമായി മലയാളി ഹെറിറ്റേജ്
സെനറ്റർ കെവിൻ തോമസിനൊപ്പം വർണ്ണശബളമായ ഓണാഘോഷവുമായി മലയാളി ഹെറിറ്റേജ്
സെനറ്റർ കെവിൻ തോമസിനൊപ്പം വർണ്ണശബളമായ ഓണാഘോഷവുമായി മലയാളി ഹെറിറ്റേജ്
Join WhatsApp News
സംഘടന 2021-09-23 22:20:15
ആ ഏരിയായിൽ സംഘടനകൾ തട്ടിയിട്ടു നടക്കാൻ വയ്യാ. ഇതുംകൂടി ആകുമ്പോൾ പൂർത്തിയായി. അധികാര മോഹങ്ങൾ സാക്ഷാത്കരിക്കാൻ പുതിയ തട്ടികൂട്ടുകൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക