Image

ഡോ. ദേവിക്ക് പിന്തുണയുമായി വെള്ളിയാഴ്ച യോഗം ചേരുന്നു

Published on 23 September, 2021
ഡോ. ദേവിക്ക് പിന്തുണയുമായി വെള്ളിയാഴ്ച യോഗം ചേരുന്നു
ന്യൂ യോർക്ക് സിറ്റി പബ്ലിക്  അഡ്വക്കേറ്റായി മത്സരിക്കുന്ന ഡോ. ദേവി എലിസബത്ത്  നമ്പ്യാപറമ്പിലിന്  ശക്തമായ പിന്തുണ നൽകി   മലയാളിസമൂഹം  ക്വീൻസിലെ  ടേസ്റ്റ് ഓഫ് കൊച്ചിൻ റെസ്റ്റാറ്റാന്റിൽ വച്ച്  യോഗം ചേരുന്നു.  
 
സെപ്തം. 24  വെള്ളിയാഴ്ച  വൈകിട്ട് 6 :30 നു  കൂടുന്ന  യോഗത്തിൽ  ഡോ . ദേവി  നമ്പ്യാപറമ്പിലിനെ കൂടാതെ പ്രമുഖ  ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റി നേതാക്കൾ പങ്കെടുക്കും.  
 
ഇതേ സമയം ന്യു യോർക്ക് സ്റ്റേറ്റ് ഗവർണർ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രമുഖ റിപ്പബ്ലിക്കനും മുൻ മേയർ റൂഡി ജൂലിയാനിയുടെ പുത്രനുമായ ആൻഡ്രൂ ജൂലിയാനി ഡോ. ദേവിക്ക് പിന്തുണയുമായെത്തി. എതിർ സ്ഥാനാർത്ഥി  ജുമാനി ജെയിംസ് ഡമോക്രാറ്റ്  മാത്രമല്ല  സോഷ്യലിസ്റ്റുമാനിന്നും അദ്ദേഹത്തിന്റെ നയങ്ങൾ ന്യു യോർക്ക് സിറ്റിയുടെ വികസനത്തിന് അനുയോജ്യമല്ലെന്നും   ആൻഡ്രൂ ജൂലിയാനി പറഞ്ഞു.
 
കൂടുതൽ വിവരങ്ങൾക്ക് : വി എം ചാക്കോ-917 538 5689, തോമസ് റ്റി ഉമ്മൻ 631 796 0064, ജേസൺ ജോസഫ്, മാത്യു  തോമസ്  എന്നിവരുമായി ബന്ധപ്പെടുക.  

Please help Dr. Devi, reach the fundraising threshold for the CBS/ NBC/ ABC television debate by Sept. 27th.  She must raise $115,000 by the deadline to force a televised debate with Jumaane Williams. If we have a TV debate, 4 million New Yorkers can see the candidates for NYC Public Advocate side by side and vote. Without a debate, people generally vote by party, which is why Democrats traditionally win.

 
ഡോ. ദേവിക്ക് പിന്തുണയുമായി വെള്ളിയാഴ്ച യോഗം ചേരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക