Image

നാഗ ചൈതന്യ-സായ് പല്ലവി 'ലവ് സ്റ്റോറി' നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന്

Published on 23 September, 2021
നാഗ ചൈതന്യ-സായ് പല്ലവി  'ലവ് സ്റ്റോറി' നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന്
നാഗ ചൈതന്യയുടെയും സായ് പല്ലവിയുടെയും “ലവ് സ്റ്റോറി” നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. കൊറോണ വൈറസിന്റെ രണ്ടാം തരംഗം കാരണം റിലീസ് തീയതി പല തവണ മാറ്റിവച്ചിരുന്നു. പ്രിയപ്പെട്ട പ്രേക്ഷകരുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതെന്ന് നേരത്തെ അറിയിച്ചിരുന്നു.

ശ്രീ വെങ്കിടേശ്വര സിനിമാസിനൊപ്പം അമിഗോസ് ക്രിയേഷന്‍സാണ് ലവ് സ്റ്റോറി നിര്‍മ്മിക്കുന്നത്. ശേഖര്‍ കമ്മൂളയുടെ സംവിധാന സംരംഭമായ ലവ് സ്റ്റോറി ഡാന്‍സിനും പ്രണയത്തിനുമാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. 

നാഗ ചൈതന്യയും സായ് പല്ലവിയും ആദ്യമായി സ്ക്രീനില്‍ ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക