Image

സ്വീഡിഷ് ചലച്ചിത്ര മേളയില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമായി 'ജോജി'

Published on 23 September, 2021
സ്വീഡിഷ് ചലച്ചിത്ര മേളയില്‍  മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമായി 'ജോജി'
 സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍  മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമായി   തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഫഹദ് ഫാസിലും  ദിലീഷ് പോത്തനും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം 'ജോജി'. 

സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ജോജി തെരഞ്ഞെടുക്കപ്പെട്ടുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.

ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഭാവനാ സ്റ്റുഡിയോസ് ആണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. സംവിധായകന്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്. സ്വീഡനില്‍ നിന്നുമൊരു സന്തോഷവാര്‍ത്ത എന്ന് കുറിച്ചുകൊണ്ടാണ് ഫഹദ് വിശേഷം പങ്കിട്ടിരിക്കുന്നത്.

ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രം ദേശീയ തലത്തില്‍ വളരെ ശ്രദ്ധ നേടിയിരുന്നു. 

 മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും  സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിച്ച ചിത്രം,  ദൃശ്യം 2'നു ശേഷം ആമസോണ്‍ പ്രൈം ഡയറക്‌ട് റിലീസ് ചെയ്ത മലയാള ചിത്രവുമാണ്  .

ഏപ്രില്‍ ഏഴിനാണ് ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രമായ ജോജി റിലീസ് ചെയ്തത്. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രവുമായിരുന്നു ജോജി. വില്യം ഷേക്സ്പിയറിന്‍റെ വിഖ്യാത നാടകം 'മാക്ബത്തി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്യാം രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 

ഫഹദ് ഫാസിലിനെ കൂടാതെ, ബാബുരാജ്, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്‌സ്, ഉണ്ണിമായ പ്രസാദ്, ജോജി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക