Image

ടെക്‌സസിലെ പുതിയ അബോര്‍ഷന്‍ നിയമത്തിനെതിരെ ആദ്യ കേസ് (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 23 September, 2021
ടെക്‌സസിലെ പുതിയ അബോര്‍ഷന്‍ നിയമത്തിനെതിരെ ആദ്യ  കേസ് (ഏബ്രഹാം തോമസ്)
ടെക്‌സസിലെ പുതിയ ഗര്‍ഭഛിദ്രനിയമത്തിനെതിരെ ആദ്യത്തെ കേസ് ബേയര്‍ കൗണ്ടിയില്‍ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള രണ്ട് മുന്‍ അറ്റോര്‍ണിമാര്‍ ഫയല്‍ ചെയ്തു. വാഷിംഗ്ടണ്‍ പോസ്റ്റിലെ ഓപ്പണ്‍ എഡില്‍ ഒരു സാന്‍ അന്റോണിയോ ഡോക്ടര്‍ സെപ്തംബര്‍ 6ന് താന്‍ നടത്തിയ ഗര്‍ഭഛിദ്രത്തെ കുറിച്ച് എഴുതിയിരുന്നു. 6 ആഴ്ചയിലധികം ഗര്‍ഭിണിയായ സ്ത്രീയാണ് ഗര്‍ഭഛിദ്രത്തിന് വിധേയയായത്.

സ്വയം ലിബര്‍റ്റേറിയനായി വിശേഷിപ്പിക്കുന്ന ഓസ്‌കര്‍ സ്റ്റില്ലിയാണ് കേസ് ഫയല്‍ ചെയ്ത ഒരാള്‍. കേസ് എങ്ങനെ പുരോഗമിക്കും എന്തായിരിക്കും കോടതിയുടെ നിലപാട് എന്നറിയുവാനുള്ള താല്‍പര്യമാണ് കേസ് ഫയല്‍ ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് സ്റ്റില്ലി പറയുന്നു. ഫോണ്‍ കോളുകളിലും കമ്പ്യൂട്ടര്‍, ടിവി സ്‌ക്രീനുകളിലും സൂം മീറ്റിംഗുകളിലുമെല്ലാം കേസ് നിറഞ്ഞു നില്‍ക്കുന്നതായി സ്റ്റില്ലി സ്വപ്‌നങ്ങളില്‍ കണ്ടു.
സ്റ്റില്ലി ഇപ്പോള്‍ ഹൗസ് അറസ്റ്റിലാണ്. ഒരു നികുതി കബളിപ്പിക്കല്‍ കേസില്‍ 2010 ല്‍ ഉണ്ടായ വിധിയെ തുടര്‍ന്നാണിത്. താന്‍ ഒറ്റയ്ക്ക് ഒരു അര്‍ക്കന്‍സ സ്‌ററെ ഹൗസില്‍ കഴിയുകയാണെന്ന് അയാള്‍ പറഞ്ഞു. ഗസ്റ്റ് ഹൗസ് അയാളുടെ കുടുംബത്തിന്റേതാണ്. കേസ് കൊടുത്ത രണ്ടാമത്തെയാള്‍ ഷിക്കാഗോകാരന്‍ ഫെലിപെ ഗോമസാണ്. അയാള്‍ ആവശ്യപ്പെടുന്നത് ഒരു ഡിക്ലോറേറ്ററി ജഡ്ജ്‌മെന്റാണ്. ഒരു വക്കീലും കക്ഷിയും ഒരു ഡോക്ടറും രോഗിയും തമ്മിലുള്ള പ്രിവിലേജ് ബന്ധം ഡോ.അലന്‍ ബ്രെയ്ഡ് എഴുതിയ ലേഖനത്തിലൂടെ അയാള്‍ ലംഘിച്ചു എന്നാണ് ആരോപണം. പക്ഷെ ഈ കേസില്‍ സ്റ്റില്ലിക്ക് എങ്ങനെ കടന്നുവരാനാവും അയാളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടു. എന്ന് കോടതിയില്‍ തെളിയിക്കാനാവുമോ എന്ന ചോദ്യങ്ങള്‍ പ്രസക്തമാണ്.

ലീഗല്‍ ആക്ഷന്‍ കൊണ്ടുവന്നത് സെനറ്റ് ബില്‍ 8 പ്രകാരമാണ്. നിയമം ഹൃദയസ്പന്ദനം ആരംഭിച്ചതിന് ശേഷം(സാധാരണയായി ഗര്‍ഭധാരണത്തിന്റെ 6 ആഴ്ചയ്ക്കു ശേഷം) എന്നാണ് നിയമം പ്രതീക്ഷിക്കുന്നത്. മറ്റ് നിയമങ്ങളെപോലെയല്ല, ടെക്‌സസ് ഹാര്‍ട്ട് ബീറ്റ് ആക്ട് ഒരു പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് മെക്കാനിസത്തിലൂടെ സ്വകാര്യ വ്യക്തികള്‍ക്ക് കേസ് ഫയല്‍ ചെയ്യാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. നിയമം പ്രതികള്‍ക്ക് 10,000 രൂപ പിഴയും അറ്റേണി ഫീസും ശിക്ഷിക്കപ്പെടുന്നവര്‍ക്ക് നല്‍കാന്‍ ഉത്തരവ് ഉണ്ടാകും.
സ്റ്റില്ലി പറയുന്നത് ഈ കേസ് ടെക്‌സസിന് പുറത്ത് നിന്ന് വന്നതില്‍ അത്ഭുതം ഇല്ലെന്നാണ്. പ്രോ അബോര്‍ഷന്‍ ഗ്രൂപ്പുകള്‍ അമിക്കസ് കേസുകള്‍ ഫയല്‍ ചെയ്യാന്‍ മുന്നോട്ടു വരണമെന്ന് സ്റ്റില്ലി ആവശ്യപ്പെട്ടിരുന്നു. അവര്‍ക്ക് എന്നോട് വിരോധമുണ്ട്. കാരണം ടെക്‌സസ് റൈറ്റ് ടു ലൈഫ് പോലെയുള്ള ഗ്രൂപ്പുകള്‍ കേസുകള്‍ ഫയല്‍ ചെയ്യാന്‍ ഇവര്‍ ആഗ്രഹിച്ചില്ല. കാരണം ഇവര്‍ നിയമം പുനഃപരിശോധിക്കുന്നത് അനുകൂലിക്കുവാന്‍ കഴിഞ്ഞില്ല. ടെക്‌സസ് റൈറ്റ് ടു ലൈഫ് സംഘം ബില്‍ നടപ്പിലാക്കുവാനുള്ള ശ്രമത്തെ പുച്ഛിച്ചു തള്ളി.

ഈ രണ്ട് കേസുകളും മനുഷ്യ ജീവനുകള്‍ രക്ഷിക്കുവാനുള്ള ശരിയായ ശ്രമങ്ങളല്ല. രണ്ടു കേസുകളും സ്വയം രക്ഷിക്കുവാനുള്ള ലീഗല്‍ സ്റ്റണ്ടുകളാണ്. ടെക്‌സസ് ഹാര്‍ട്ട് ബീറ്റ് ആക്ടിനെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുവാനുള്ള ശ്രമമാണ്. ഈ കേസുകള്‍ ബുദ്ധിശൂന്യമായി ഫയല്‍ ചെയ്തതാണ്. ബ്രയ്ഡ് ഇതിനെകുറഇച്ച് അധികം പറയാന്‍ തയ്യാറായില്ല. താന്‍ സെന്റര്‍ ഫോര്‍ റിപ്രൊഡക്ടീവ് ജസ്റ്റിസിന്റെ മീറ്റിംഗിന്റെ തിരക്കിലാണെന്ന് കൂട്ടിച്ചേര്‍ത്തു.

എസ്ബി 8 ന്റെ കീഴില്‍ ടെക്‌സസ് ഹാര്‍ട്ട് ബീറ്റ് ആക്ടിന് എതിരായോ എതിരായി പ്രവര്‍ത്തിക്കുവാന്‍ സഹായിക്കുകയോ ചെയ്യുന്നവരെ നിയമത്തിന് മുന്നിലെത്തിക്കുന്നതിന് പ്രതിബന്ധം ഒന്നും ഇല്ല. ടെക്‌സസ് റൈറ്റ് ടു ലൈഫിന് ബ്രെയിഡിനെതിരെ കേസ് കൊടുക്കുവാന്‍ താല്‍പര്യം ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നാല് വര്‍ഷത്തെ സ്റ്റാറ്റിയൂട്ട് ഓഫ് ലിമിറ്റേഷന്‍സ് ഉള്ളതിനാല്‍ ടെക്‌സസ് ഹാര്‍ട്ട് ബീറ്റ് ആക്ടിനും ഇത് ബാധകമായിരിക്കുമെന്ന് ടെക്‌സസ് റൈറ്റ് ടു ലൈഫ് പറയുന്നു.
ഗോമസിന്റെ പെറ്റീഷന്‍ ബ്രെയ്ഡ് അവകാശപ്പെടുന്ന സെപ്റ്റംബര്‍ 6 ലെ അബോര്‍ഷന്‍ നടത്തി എന്നും ഇത് നിയമവിരുദ്ധമായിരുന്നു എന്നു പ്രഖ്യാപിക്കുവാനും ആവശ്യപ്പെടുന്നു. ഇനിയുള്ള കേസുകളില്‍ ഈ വിധി ന്യായം ഉദ്ധരിക്കുകയാണ് ഉ്‌ദ്ദേശം. ഒരു ഔട്ട് ഓഫ് കോര്‍ട്ട് സെറ്റില്‍മെന്റിന് താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗോമസ് പറയുന്നു.
സ്റ്റില്ലി പറയുന്നത് മറിച്ചാണ്. 10,000 ഡോളര്‍ സ്വീകരിക്കുവാന്‍ താന്‍ തയ്യാറാണെന്ന് അയാള്‍ പറയുന്നു. ഗോമസ് താന്‍ ജീവിതകാലം മുഴുവന്‍ ഒരു ഡെമോക്രാറ്റ് ആയിരിക്കുമെന്ന് പറയുന്നു. വാക്‌സീനുകള്‍ എടുക്കുന്നത് ഇഷ്ടമല്ലാത്തതിനാല്‍ താന്‍ കോവിഡ്-19 കുത്തിവയ്പ് നടത്തിയിട്ടില്ലെന്ന് പറയുന്നു. ടെക്‌സസില്‍ ഒരു അബോര്‍ഷന്‍ നടത്താന്‍ സഹായിക്കണമെന്നുള്ളത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്ന് പറഞ്ഞു.

തന്റെ ശരീരത്തില്‍ തനിക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യുവാന്‍ ഓരോ വ്യക്തിക്കും അവകാശമുണ്ട്. എന്നാല്‍ എസ്ബി8 ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് അഭിപ്രായമില്ല. അന്തിമ ഭരണഘടനപരമായ തീരുമാനത്തില്‍ ഒരു ഭാഗമാകണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ നികുതി നല്‍കുന്നതില്‍ പിഴവു വരുത്തി എന്നാരോപിച്ചു ഹൗസ് അറസ്റ്റിലായതിനാല്‍ സജീവമായി സമരത്തില്‍ പങ്കെടുക്കുന്നില്ല, സ്റ്റില്ലി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക