Image

മോദി യുഎസിലേയ്ക്ക് പറന്നത് പാകിസ്ഥാന് മുകളിലൂടെ

Published on 23 September, 2021
മോദി യുഎസിലേയ്ക്ക് പറന്നത് പാകിസ്ഥാന് മുകളിലൂടെ
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് വ്യോമപാത തുറന്നു നല്‍കി പാക്കിസ്ഥാന്‍. ഇന്ത്യയുടെ ആവശ്യപ്രകാരമായിരുന്നു പാക്കിസ്താന്‍ വ്യോമപാത തുറന്നു നല്‍കിയത്. അഫ്ഗാനിസ്ഥാനിലൂടെ അമേരിക്കയിലെത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് സുരക്ഷാ കാരണങ്ങളാല്‍ അത് മാറ്റുകയായിരുന്നു. 

നേരത്തേ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ശ്രീലങ്കയില്‍ പോകാന്‍ ഇന്ത്യ വ്യോമപാത തുറന്നു നല്‍കിയിരുന്നു.

ബുധനാഴ്ച രാവിലെ ഡല്‍ഹിയിലെ ഇന്ത്യന്‍ വ്യോമസേനയുടെ ടെക്‌നിക്കല്‍ എയര്‍ബേസില്‍ നിന്നാണ് വിമാനം പറന്നയുര്‍ന്നത്. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 3.30നാണ് വിമാനം വാഷിങ്ടണിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ ലാന്‍ഡ് ചെയ്തത്.

 അമേരിക്കന്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധു അടക്കമുള്ളവരും ചേര്‍ന്നാണ് മോദിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക