Image

ഏഴു തലമുറകളുടെ വികാരം (മോഹന്‍ ജോര്‍ജ്)

Published on 23 September, 2021
ഏഴു തലമുറകളുടെ വികാരം (മോഹന്‍ ജോര്‍ജ്)
വളരേ നാളത്തെ ആഗ്രഹം ആയിരുന്നു നല്ല പ്രായത്തിൽ അമേരിക്കയിലെ ജീവിതം മതിയാക്കി നാട്ടിൽ പോയി ജീവിക്കണം. ഒരു ലളിത ജീവിതം. ഞാൻ എപ്പോഴും ഒരു ലളിത ജീവിതം ഇഷ്ടപ്പെട്ടിരുന്നു. അമേരിക്കയിൽ ലളിത ജീവിതം സാഥ്യം ആണോ ? അറിയില്ലാ. അമേരിക്കയിലെ ലളിത ജീവിതം നാട്ടിലെ luxury ആണ്. എങ്കിലും just enough ആകാം. car വേണം
new york ൽ ആയതുകൊണ്ട് SUV 4x4 വേണം. A/C വേണം. വീടിന് heat വേണം hot water വേണം. പിന്നെ ഫ്രിഡ്ജ് , ബ്ലെൻഡർ , മൈക്രോവേവ് , വാക്കും ക്ലീനർ , ഇതെല്ലാം ഇല്ലാത്ത പരിപാടി ഇല്ല.
ഞാൻ ഓർത്തു നാട്ടിൽ എന്റെ ചെറുപ്പത്തിൽ ഫാനും tap വാട്ടറും luxury ആയിരുന്നു. ഫ്രിഡ്ജ് വളരെ അപൂർവം. ബാക്കി കേട്ടുകേൾവി പോലും ഇല്ല . നല്ല തുണികൾ പോലും luxury ആയിരുന്നു. വളരേ അപൂർവം.

"ആറാം തമ്പുരാൻ" കണ്ടത് മുതൽ ആഗ്രഹം മൂത്തു. ഞാൻ വീട്ടിലെ അഞ്ചാം തലമുറക്കാരൻ. അറയും നിറയും ഉളള, പഴയ പ്രൗഢി യോടുകൂടി എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള പതിനഞ്ച്‌ മുറികളുള്ള വലിയ ഒരു വീട്. 120 സെന്റ് സ്ഥലത്തു വിസ്താരത്തിൽ നിറഞ്ഞു നിൽക്കുന്ന അതിമനോഹരമായ ഒരു മാളിക.
ഞാൻ ജനിച്ചതും വളർന്നതും അവിടെ അല്ലാ. ആയുഷിന്റെ ഏതാനും വർഷങ്ങൾ മാത്രം തറവാടുമായി ബന്ധം . പക്ഷെ രക്ത ബന്ധം ആജീവന വസ്തുക്കൾക്കുമുണ്ടോ ? അറിയില്ല.

പക്ഷെ ഈ വീട് ഈ മാളിക ഈ ഭവനം ആധുനികരിച്ചു ഭംഗിയാക്കി അവിടെ താമസം ആക്കണം .അതായിരുന്നു ആഗ്രഹം.
ആഗ്രഹങ്ങൾ വെറും ആഗ്രഹങ്ങൾ തന്നെ ആണല്ലോ. പ്രായോഗിക വശങ്ങൾ നോക്കുമ്പോൾ നടപ്പിലാക്കാൻ പ്രയാസം. പടം മടക്കി തിരികെ അമേരിക്കയിൽ വന്നവർ പലർ. രാഷ്ട്രീയ അന്തരീഷം അത്ര പന്തിയല്ല. നാട്ടുകാരും.
അങ്ങനെ എന്തു ചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോളാണ് ഇതു ഒന്നിച്ചു വാങ്ങാൻ ഒരു ഓഫറും ആയി ഒരാൾ എത്തുന്നത്. 120 സെന്റ് സ്ഥലവും വീടും ഒന്നിച്ചു വാങ്ങും. ആരാധനാലയം പണിയാനും പാസ്റ്റർ ക് താമസിക്കാനും.

വിൽക്കാൻ പറയുന്നതും ആലോചിക്കുന്നതും എല്പ്പും ആണ്.
ഒരു പുരയിടം വിൽകാം ഒരു വീട് വിൽകാം പക്ഷെ ഒരു തറവാട് ? ഒരു കുടുംബം ? അതും ഏഴാം തലമുറക്കാരൻ ആധിപത്യം സ്ഥാപിച്ച തറവാട്. മനസ് ആകെ വിറങ്ങലിച്ചു. ചെയ്യുന്നത് ശരിയാണോ ? വിൽക്കാതിരിക്കാമോ? നാനാവിഷ്ടം ആകുംന്നതിലും നല്ലത് വിൽക്കുക അല്ലേ ? ഏതായാലും ഞാൻ നാട്ടിൽ വരുന്നില്ല എന്ന്‌ തീരുമാനിച്ചു. എന്റെ മകനും വരുക ഇല്ല. പിന്നെ എന്തിന് വെച്ചോണ്ടിരിക്കണം ? പക്ഷെ എങ്ങനെ വിൽക്കും ? ഇതുപോലാരു ഓഫർ ഇനിയും വരുമൊ? പത്തോ പതിനഞ്ചോ സെന്റ് മാത്രം വേണ്ടിയവർ നാട്ടിൽ കൂടുതൽ. അതും റോഡ് സൈഡിൽ വേണം. ഒന്നിച്ചു വാങ്ങാൻ ആളില്ല.

വാങ്ങുന്നത് പാസ്റ്റർ ആണെന്ന് അറിഞ്ഞപ്പോൾ, അമ്മക്ക് പൂർണ സമ്മതം. പിന്നെ വേറെ ഒന്നും നോക്കേണ്ട കാര്യം ഇല്ല. തടസപ്പെടുത്താൻ പലരും ഉണ്ട്. നാട്ടിലെ കാര്യം അറിയാമല്ലോ ? ഇരുചെവി അറിയാതെ വിൽക്കണം.

വീടോ പറമ്പൊ വിറ്റാൽ, കാശ്‌ പോക്കറ്റിൽ ഇട്ടിട്ട് സ്ഥലം കാലി ആകാം. പക്ഷെ തറവാട് വിൽക്കുമ്പോൾ അങ്ങിനെ പറ്റുമോ? അതിനെ ചുറ്റിപറ്റി നിന്ന ആൽമാൽക്കലെ ഓർക്കണം. തലമുറകളായി കൂടേ നിന്ന അടിയാൻമാർ മുതൽ ഒരു ആയുഷ്കാലം മുഴുവൻ ഞങ്ങളെ സഹായിച്ചവർ. അയൽവക്കം. എപ്പോൾ വേണമെങ്കിലും ഏതു സാഹചര്യാത്തിലും സഹായത്തിനായി കേറി വരാവുന്ന ഒരു ഭവനം. അങ്ങനെ പലർ. കണ്ടില്ല കേട്ടില്ല എന്ന്‌ ചിന്തിക്കാൻ എളുപ്പം.
'അമ്മ പറയാറുള്ളത് ഓർമ്മ വന്നു " ദാനം ധനത്തിന് വേലി ". എനിക്ക് വാങ്ങിയേ പരിജയം മാത്രമേ ഉള്ളു. തരാൻ ധാരാളം ആളും. എനിക്ക് കൊടുത്തു അധികം പരിജയം ഇല്ല. പക്ഷെ പെട്ടന്ന് പഠിക്കാം. പഠിച്ചു.

ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ , അമ്മ യാത്രയായി . ഈ കോവിഡ് കാലത്തു ആരും നോക്കാൻ ഇല്ലാതെ ചിതലും പിടിച്ചു മരപ്പട്ടിയും എലിയും പല്ലി ചിലന്തി എന്നുവേണ്ട അ ഭവനം, ഏഴു തലമുറകളുടെ വികാരം, ഒരു ഭാർഗവി നിലയം ആയി മാറിയേനെ. ആരെങ്കിലും കേറി താമസിച്ചാൽ പോലും അറിയില്ല. പോരെങ്കിൽ അതിനും നാട്ടിൽ സപ്പോർട്ട് ഉണ്ട്.
അങ്ങനെ ഏഴാം തലമുറയെ വരവേൽക്കാൻ കാത്തിരുന്ന ആ തറവാട് ഇന്നു ഒരു ആരാധനാലയം ആയി മാറി .പ്രീത്യാശയുടെ പ്രീതീഷ്യയുടെ നാളയിലേക്ക് കണ്ണും നട്ട് .

ഏഴു തലമുറകളുടെ വികാരം (മോഹന്‍ ജോര്‍ജ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക