Image

നവയുഗം വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

Published on 20 September, 2021
നവയുഗം വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

ദമ്മാം: പത്താം ക്‌ളാസ്സിലും പ്‌ളസ് ടൂവിലും മികച്ച വിജയം നേടിയ പ്രവാസി വിദ്യാർത്ഥികൾക്കുള്ള നവയുഗം സാംസ്ക്കാരിക വേദിയുടെ 2020 - 2021 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു.

നവയുഗം ദമ്മാം കേന്ദ്രകമ്മിറ്റി ഓഫീസിൽ, കേന്ദ്രകമ്മിറ്റി ട്രഷറർ സാജൻ കണിയാപുരത്തിന്റെ അധ്യക്ഷതയിൽ,  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ലളിതമായ ചടങ്ങിൽ വെച്ച്, വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.

നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം ചടങ്ങ് ഉത്‌ഘാടനം ചെയ്തു. പ്രവാസി വിദ്യാർത്ഥികൾക്ക്  ഉന്നതവിദ്യാഭ്യാസം ലഭ്യമാകുന്ന തരത്തിൽ, ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റിയുടെ വിദൂരപഠന കേന്ദ്രങ്ങൾ സൗദിഅറേബ്യയിൽ ആരംഭിയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നവയുഗം ആക്റ്റിങ് സെക്രട്ടറി ദാസൻ രാഘവൻ, ദമ്മാം മേഖല സെക്രട്ടറി നിസ്സാം കൊല്ലം, കേന്ദ്രകമ്മിറ്റിനേതാക്കളായ ഉണ്ണി പൂച്ചെടിയൽ, സനു മഠത്തിൽ എന്നിവർ ആശംസപ്രസംഗം നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക