Image

ഇരുട്ട് (കവിത : ജിത്തു ധർമ്മരാജ് )

Published on 20 September, 2021
ഇരുട്ട്  (കവിത : ജിത്തു ധർമ്മരാജ് )
ഈ മുറിയുടെ
തണുത്ത ഇരുട്ടിലിരുന്ന്..
ഘോരവനാന്തരങ്ങളിൽ..
അമ്പിന് മൂർച്ചയേറ്റുന്ന
നായാട്ടുകാരനെ പോലെ

വിജയാഘോഷങ്ങളുടെ നെറുകയിൽ..
ആനന്ദനൃത്തം ചെയ്യുന്ന
ഉന്മാദിയെപ്പോലെ...
അകലേ...
കുരുന്നു ശൈശവങ്ങളുടെ
നിലക്കാത്ത നിലവിളികൾ..
ശൂന്യതയിൽ
അലിഞ്ഞില്ലാതാവുമ്പോഴും
നീതിയുടെ പോരുള് തേടി..
ക്ഷുഭിത യൗവ്വനങ്ങൾ..
കൽതുറുങ്കിൽ എരിഞ്ഞു തീരുമ്പോഴും..
ഈ മുറിയുടെ
തണുത്ത ഇരുട്ടിലിരുന്ന്
Join WhatsApp News
സലാം കുറ്റിച്ചിറ 2021-09-20 08:07:03
ശീതീകരിച്ച മുറിയുടെ ഇരുണ്ട അകത്തളത്തിൽ അടങ്ങാത്ത ആസക്തിയാൽ ഉന്മാദിയാകുന്നവന്റെ നിർദ്ദയമായ മനോവ്യാപാരത്തോട് ഒട്ടും പ്രതിഷേധാമില്ലാതെ നിസംഗമാകുന്ന പൊതുബോധത്തിന്റെ നേർക്കുള്ള ചാറ്റുളിയാണ് ജിത്തൂധർമ്മരാജിന്റെ "ഇരുട്ട്"എന്ന കവിത ഇരയുടെ നിലയ്ക്കാത്ത നിലവിളികൾ നമ്മുടെ പൊതുബോധത്തെ ഒട്ടും അലോസരമുണ്ടാക്കുന്നില്ല. ഒറ്റപ്പെട്ടുയരുന്ന ക്ഷുഭിത ശബ്ദങ്ങളൊക്കെയും കൽത്തുറുങ്കിലടക്കപ്പെടുന്ന ഇന്നിന്റെ നീതിവ്യവസ്‌ഥയുടെ ഇരുട്ടിലേയ്ക്കാണ് ജിത്തൂധർമ്മരാജ് തന്റെ തൂലികയിലൂടെ വെളിച്ചം വീശുന്നത്. ആശംസകൾ❤❤എഴുത്തിന്റെ വഴിയിൽ ഇനിയുമേറെ യാത്ര തുടരുക സലാം കുറ്റിച്ചിറ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക