America

മദര്‍ തെരേസ അവാര്‍ഡ് സീമ ജി. നായര്‍ക്ക്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചൊവ്വാഴ്ച സമ്മാനിക്കും

Published

on

തിരുവനന്തപുരം: സാമൂഹിക ക്ഷേമ പ്രവര്‍ത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകള്‍ക്കുള്ള കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ "കല'യുടെ പ്രഥമ മദര്‍ തെരേസ പുരസ്കാരം സിനിമാ- സീരിയല്‍ താരം സീമ ജി. നായര്‍ക്ക് സമ്മാനിക്കും. 2021 സെപ്റ്റംബര്‍ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡ് നല്‍കും. അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മദര്‍ തെരേസാ അവാര്‍ഡ്.

കേരളത്തിലെ ജീവകാരുണ്യ -സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മഹനീയ മാതൃകകള്‍ സൃഷ്ടിക്കുന്ന വനിതകള്‍ക്കാണ് മദര്‍ തെരേസ അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (കല) രക്ഷാധികാരിയും ദീപികയുടെ മുന്‍ മാനേജിംഗ് ഡയറക്ടറുമായ അമേരിക്കന്‍ മലയാളി സുനില്‍ ജോസഫ് കൂഴാംപാല (ന്യൂയോര്ക്ക്), കലയുടെ ട്രസ്റ്റിയും വനിതാ കമ്മീഷന്‍ അംഗവുമായ ഇ.എം. രാധ, കല മാനേജിംഗ് ട്രസ്റ്റി ലാലു ജോസഫ് എന്നിവര്‍ അറിയിച്ചു.

നടി ശരണ്യയുടെ ജീവന്‍ രക്ഷിക്കാന്‍ സീമ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തിയെങ്കിലും, സീമയുടെ കാരുണ്യത്തിന്റേയും കരുതലിന്റേയും കൈപ്പിടിയില്‍ നിന്നു വഴുതി ശരണ്യ വിടപറഞ്ഞത് നാല്‍പ്പിയൊന്ന് ദിവസം തികയുന്ന നാളിലാണ് സീമയ്ക്ക് അവാര്‍ഡ് സമ്മാനിക്കപ്പെടുക. ഇത് തികച്ചും ആകസ്മികമാണ്.

സിനിമാ- സീരിയല്‍ രംഗത്തെ അഭിനയ മികവിനു പുറമെ ആയിരത്തിലധികം വേദികളില്‍ നാടകാഭിനയം കാഴ്ചവെച്ചിട്ടുള്ള പ്രതിഭ കൂടിയാണ് സീമ ജി. നായര്‍. മികച്ച നടിക്കുള്ള സംസ്ഥാന അമച്വര്‍ നാടക, ടെലിവിഷന്‍ അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. സീമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ്, ദുഖിതരും ദുര്‍ബലരുമായ സഹജീവികള്‍ക്ക് മാതൃവാത്സല്യത്തോടെ തണലൊരുക്കിയ മദര്‍ തെരേസയുടെ നാമത്തിലുള്ള അവാര്‍ഡ് സീമയ്ക്ക് നല്‍കുന്നത്. കലയുടെ ട്രസ്റ്റികളായ അഭിരാം കൃഷ്ണന്‍, സുഭാഷ് അഞ്ചല്‍, ബിജു പ്രവീണ്‍ (എസ്.എല്‍ പ്രവീണ്‍കുമാര്‍) എന്നിവര്‍ രാജ്ഭവനിലെ ചടങ്ങില്‍ പങ്കെടുക്കും.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അഞ്ചു വയസ്സു മുതലുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി

ഡോ. ഇര്‍ഷാദ് കമ്മക്കകത്തിന് ഗവേഷണത്തിനുള്ള യുഎസ് സര്‍ക്കാരിന്റെ പേറ്റന്റ്

അനുപമയുടെ കുഞ്ഞിനുമുണ്ട് മൗലികഅവകാശം... (സനൂബ് ശശിധരൻ)

ഹൂസ്റ്റണില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നു കുട്ടികളും , 8 വയസ്സുകാരന്റെ മൃതദേഹവും ; മാതാവും കാമുകനും അറസ്റ്റില്‍

എഫ്.സി.സി അദ്ധ്യക്ഷയായി ജെസ്സിക്ക റോസന്‍ വോര്‍സിലിനെ ബൈഡന്‍ നോമിനേറ്റ് ചെയ്തു

റോക്ലാന്‍ഡ് സെയിന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ മലയാളം സ്‌കൂളില്‍ വിദ്യാരംഭം

പരിശുദ്ധ കാതോലിക്കാബാവക്ക് ഇന്റര്‍നാഷ്ണല്‍ പ്രെയര്‍ ലൈന്‍ ആശംസകള്‍ നേര്‍ന്നു.

കെസിസിഎന്‍സി കുട്ടികള്‍ക്കുള്ള പാര്‍ക്ക് സ്ഥാപിച്ചു

വെള്ള വീട്ടിലെ നുണയന്മാര്‍(തുടരും) (കാര്‍ട്ടൂണ്‍ : സിംസ്ണ്‍)

'ചെറിയ പ്രവാചകന്മാര്‍' പ്രകാശനം ചെയ്തു

നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന് (നന്മ) പുതിയ നേതൃത്വം

തുറവൂർ താലൂക്ക് ആശുപത്രിക്ക് ഫോമാ വെന്റിലേറ്റർ സംഭാവന ചെയ്തു

പുറയംപളളില്‍ മറിയാമ്മ ജോസഫ് (97) അന്തരിച്ചു

മാത്യു കുരവക്കലിന് യാത്ര അയപ്പ്

യു.എസ്. യാത്രക്ക് വാക്‌സിനേഷന്‍ കാര്‍ഡ് വേണം; ടെസ്റ്റ് നടത്തണം

കാനഡയിലെ ആദ്യത്തെ ഹിന്ദു ക്യാബിനറ്റ് മന്ത്രി അനിത ആനന്ദിന് പ്രതിരോധ വകുപ്പ്

ശോശാമ്മ മാത്തന്‍ (കുഞ്ഞുമോള്‍ -75) ഹൂസ്റ്റണില്‍ അന്തരിച്ചു

കനത്ത മഴയും കാറ്റും: ന്യൂജേഴ്‌സിയും ന്യൂയോർക്കും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാക്സിൻ വിരുദ്ധർക്ക് ഫ്ലോറിഡ ഗവർണറുടെ വാഗ്‌ദാനം

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വന്‍ഷനില്‍ മെഗാ മോഹിനിയാട്ടം

ഡിട്രോയ്റ്റ് മാര്‍ത്തോമാ ചര്‍ച്ചില്‍ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു

ന്യൂയോര്‍ക്ക് സിറ്റി വാക്‌സിന്‍ മാന്‍ഡേറ്റിനെതിരെ മുന്‍സിപ്പല്‍ ജീവനക്കാരുടെ പ്രതിഷേധമിരമ്പി

പ്രൊഫ: വി ജി തമ്പി യുടെ 'അന്ത്യ ശയന'ത്തിനു അമേരിക്ക ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളുടെ അംഗീകാരം

അമ്മ കേരളാപിറവി ആഘോഷം ഒക്ടോബർ 30ന്

ലോസ് ആഞ്ചലസിൽ ഇന്‍ഫെന്റ്‌ മിനിസ്ട്രി പ്രവർത്തനങ്ങൾക്ക് തുടക്കമായി

യുഎസിലും  ഉഗ്രവ്യാപനശേഷിയുള്ള കോവിഡ്  AY.4.2 കണ്ടെത്തി

മാരത്തൺ ഓട്ടത്തിൽ തുടർ വിജയഗാഥയുമായി  സിറിൽ ജോസ്, ജെയിംസ് തടത്തിൽ

ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജ ദിനത്തിൽ നടന്ന ആക്രമണത്തിൽ കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ പ്രതിഷേധിച്ചു

കേരള സെന്ററിന്റെ 29-ാം വാർഷിക അവാർഡ് നൈറ്റ് നവംബർ 13 ശനി

പ്രേഷിതപ്രവർത്തനം മത പരിവർത്തനം മാത്രമല്ല : മാർ ജോയി ആലപ്പാട്ട്

View More