Image

ബംഗളൂരുവില്‍ നിശാപാര്‍ട്ടി; മലയാളികള്‍ ഉള്‍പ്പെടെ 28 പേര്‍ അറസ്റ്റില്‍

Published on 19 September, 2021
ബംഗളൂരുവില്‍ നിശാപാര്‍ട്ടി; മലയാളികള്‍ ഉള്‍പ്പെടെ 28 പേര്‍ അറസ്റ്റില്‍
ബംഗളൂരു: ബംഗളൂരുവില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ച മലയാളികള്‍ അടക്കമുള്ള 28 പേര്‍ അറസ്റ്റില്‍. അഭിലാഷ്​ എന്ന വ്യക്തിയാണ്​ സംഘാടകന്‍. അറസ്റ്റിലായവരില്‍ നാലു യുവതികളും മൂന്ന്​ ആഫ്രിക്കന്‍ സ്വദേശികളും ഉള്‍പ്പെടും.

അനേക്കല്‍ ഗ്രീന്‍ വാലി റിസോര്‍ട്ടിലായിരുന്നു ലഹരിപാര്‍ട്ടി. ജെ.ഡി.എസ്​ നേതാവ്​ ശ്രീനിവാസിന്‍റെ ഉടമസ്​ഥതയിലുള്ളതാണ്​ റിസോര്‍ട്ട്​.

നിരോധിത ലഹരി വസ്​തുക്കള്‍ പൊലീസ്​ റിസോര്‍ട്ടില്‍നിന്ന്​ കണ്ടെടുത്തു. ഐ.ടി ജീവനക്കാരും കോളജ്​ വിദ്യാര്‍ഥികളുമാണ്​ അറസ്റ്റിലായതെന്നാണ്​ വിവരം. ഏഴു കാറുകളും 14 ബൈക്കുകളും പൊലീസ്​ പിടിച്ചെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക