Image

വീണ്ടും ഐപിഎല്‍ ആവേശം ; ധോണിയും രോഹിത്തും നേര്‍ക്കുനേര്‍

ജോബിന്‍സ് Published on 19 September, 2021
വീണ്ടും ഐപിഎല്‍ ആവേശം ;   ധോണിയും രോഹിത്തും നേര്‍ക്കുനേര്‍
ക്രിക്കറ്റ് പ്രേമികള്‍ക്ക് പൂരാവേശത്തിന്റെ ദിനങ്ങള്‍ സമ്മാനിച്ചു കൊണ്ട് വീണ്ടും ഐപിഎല്‍ പൂരത്തിന് തുടക്കമാകുന്നു. യുഎയിലാണ്‌ മത്സരങ്ങള്‍ നടക്കുന്നത്. കോവിഡിനെ തുടര്‍ന്നായിരുന്നു ഇന്ത്യയില്‍ നടന്നു വന്നിരുന്ന മത്സരങ്ങള്‍ അവസാനിപ്പിച്ച ശേഷം ദുബായില്‍ വെച്ച് തുടര്‍ന്നുള്ള മത്സരങ്ങള്‍ നടത്താന്‍ തീരുമാനമായത്. 

ഇന്ന് നടക്കുന്ന മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. നിലവില്‍ ചെന്നൈ രണ്ടാം സ്ഥാനത്തും മുംബൈ നാലാം സ്ഥാനത്തുമാണ്. 

നാളെ നടക്കുന്ന മത്സരത്തില്‍ വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂര്‍ കൊല്‍ക്കത്തയെ നേരിടും. മത്സരം നടക്കുന്നത് ദുബായിലാണെന്നുള്ളതും ഇഷ്ട ടീമുകളുടെ മത്സരം നേരിട്ടു കാണാന്‍ കഴിയില്ല എന്നതും ആരാധകര്‍ക്ക് അല്‍പ്പം നിരാശ നല്‍കുന്നുണ്ടെങ്കിലും ആരാധകരുടെ ആവേശത്തിന് തെല്ലും കുറവില്ലെന്നതാണ് യാഥാര്‍ത്ഥ്യം .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക