Image

മലപ്പുറം എആര്‍ നഗര്‍ ബാങ്കില്‍ ലീഗിന്റെ പ്രതികാര നടപടി

ജോബിന്‍സ് Published on 19 September, 2021
മലപ്പുറം എആര്‍ നഗര്‍ ബാങ്കില്‍ ലീഗിന്റെ പ്രതികാര നടപടി
കോടികളുടെ കള്ളപ്പണ ആരോപണം ഉയര്‍ന്ന എ.ആര്‍. നഗര്‍ സഹകരണ ബാങ്കില്‍ പ്രതികാര നടപടി. ബാങ്ക് ഭരണ സമിതിയിലെ പ്രമുഖ കക്ഷിയായ ലീഗിന്റെ താത്പര്യപ്രകാരമാണ് നടപടി. ഇവിടെ കൂട്ടസ്ഥലംമാറ്റമാണ് നടത്തിയത്. 32-ഓളം പേരെയാണ് സ്ഥലം മാറ്റിയത്. ക്രമക്കേടുകള്‍ സംബന്ധിച്ച് മൊഴി നല്‍കിയവരെ തെരഞ്ഞു പിടിച്ചാണ് സ്ഥലം മാറ്റിയതെന്നതാണ് പ്രധാന കാര്യം. 

ലീഗിന്റെ നേതൃത്വത്തില്‍ യുഡിഎഫാണ് ഇവിടെ ഭരണം നടത്തുന്നത്. ഇവിടെ 110 കോടിയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയിരുന്നു . മാത്രമല്ല പത്ത് വര്‍ഷത്തിനിടെ ആയിരം കോടിയുടെ ഇടപാടുകള്‍ ഇവിടെ നടന്നിട്ടുണ്ടെന്നും മരണപ്പെട്ടവരുടെ പേരില്‍ പോലും അനധികൃത നിക്ഷേപവും അക്കൊണ്ടുകളുമുണ്ടെന്നും കണ്ടെത്തിയിരുന്നു. 

103 കോടി രൂപയുടെ കള്ളപ്പണം ആദായനനികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു . ഇതേ തുടര്‍ന്ന് ബാങ്ക് വന്‍ പ്രതിസന്ധിയിലാണ്. 115 കോടി രൂപയോളമാണ് കിട്ടാക്കടം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്ക് നഷ്ടത്തിലുമായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ജീവനക്കാരെ സ്ഥലം മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണവും ഉണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക