America

കെ. എൻ. ആനന്ദ് കുമാർ അമേരിക്കൻ മലയാളികളുമായി നാളെ സംവദിക്കുന്നു 

സുരേന്ദ്രൻ നായർ

Published

on

മാനവസേവയുടെ മഹാ അത്ഭുതങ്ങളും കാരുണ്യ സ്പർശവും അവശേഷിപ്പിച്ചുകൊണ്ടു കാലയവനികക്കുള്ളിൽ മറഞ്ഞ സത്യ സായിബാബയുടെ  പ്രചോദനത്താൽ കേരളത്തിൽ രൂപംകൊണ്ട ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡിറക്ടറുമായ കെ. എൻ. ആനന്ദ്കുമർ സെപ്റ്റംബർ 19 ഞായറാഴ്ച വൈകുന്നേരം അമേരിക്കൻ മലയാളികളുമായി ഓൺലൈനിലൂടെ സംവദിക്കുന്നു.
1996 ൽ ആരംഭിച്ച ട്രസ്റ്റ് കേവലം മൂന്നു പതിറ്റാണ്ടിനുള്ളിൽ കേരളത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനമായി ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുകയും മാനവ സേവയുടെ മഹത്തായ മാതൃകയായി വളരുകയും ചെയ്തിട്ടുണ്ട്. അശരണർക്കു ആശ്വാസം പകരാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ജാതിമത ഭേദമന്യേ ആശ്രയിക്കാവുന്ന ഇവരുടെ വിവിധങ്ങളായ സേവനങ്ങൾ അമേരിക്കൻ മലയാളികളെ പരിചയപ്പെടുത്തുക മാത്രമാണ് ഈ സംഗമത്തിന്റെ ഉദ്ദേശം. 
കേരളത്തിലെ എല്ലാ ജില്ലകളിലും സേവനത്തിന്റെ സഹായഹസ്തം നീട്ടുന്ന ഈ സംഘടന എൻഡോ സൽഫാൻ ദുരിതത്തിന്റെ നിതാന്ത ദുഃഖം പേറുന്ന കാസർഗോഡ് ജില്ലയിൽ ദുരിതബാധിതർക്കായി നിർമ്മിച്ച് കേരള മുഖ്യമന്ത്രി ഉത്ഘാടനം നിർവഹിച്ച നൽകിയ എട്ടു കോടി രൂപയുടെ മെഗാ ടൗൺഷിപ്പും കേരളത്തിലാദ്യമായി കാഞ്ഞങ്ങാട്ട് തുടങ്ങിയ സ്ത്രീകളുടെയും കുട്ടികളുടെയും സൗജന്യ ആശുപത്രിയും, തിരുവനന്തപുരത്തു തോന്നയ്ക്കലിലെ സായിഗ്രാമവും മഹത്തായ മാതൃകകളാണ്.  സർവ്വാദരണീയനായിരുന്ന മുൻ രാഷ്ടപതി എ.പി. ജെ. അബ്ദുൽ കലാമും, ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡുവും ഉൾപ്പെടെ ഇന്ത്യയിലെ നിരവധി രാഷ്ട്രീയ സാമൂഹ്യ നായകരുടെയും രാഷ്ടം ആദരിക്കുന്ന കായിക കലാസാംസ്കാരിക പ്രതിഭകളുടെയും സന്ദർശനങ്ങളാൽ അനുഗ്രഹീതമാണു സായിഗ്രാമം. പ്രകൃതിയോട് തികഞ്ഞ താതാത്മ്യം പുലർത്തുന്ന ഒരു പർണ്ണശാല സമാനമായാണ് ഇതിന്റെ നിർമ്മാണം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വനഭംഗിയുടെ മനോഹാരിതയും ആശ്രമാന്തരീക്ഷത്തിന്റെ ശാന്തിയും നിറഞ്ഞുതുളുമ്പുന്ന അവിടെ അനേകം അനാഥരായിപ്പോയ വൃദ്ധജനങ്ങൾക്കും ബാലികാ ബാലന്മാർക്കും, ഭിന്നശേഷിക്കാർക്കും സനാഥത്വം നൽകുന്ന സായ്‌ നാരായണാലയം പ്രവർത്തിക്കുന്നു. അന്തേവാസികൾക്കും അതിഥികൾക്കും 24 മണിക്കൂറും സൗജന്യ ഭക്ഷണം നൽകുന്ന ഊട്ടുപുരയുടെ അകമ്പടിയിൽ പ്രാഥമിക വിദ്യാഭ്യാസസ്കൂൾ മുതൽ കലാലയ ശിക്ഷണവും ഐ. എ. എസ്. പരീക്ഷ പരിശീനന കേന്ദ്രവും വരെ പ്രവർത്തിച്ചു വരുന്നു. എയ്ഡഡ് മേഖലയിൽ പ്രവേശനത്തിൽ മാനേജ്മെന്റ് ക്വാട്ട ഉപേക്ഷിച്ചു മുഴുവൻ സീറ്റും സർക്കാർ മാനദണ്ഡമനുസരിച്ചു പങ്കുവെക്കുന്ന ഇന്ത്യയിലെ തന്നെ ഏക സ്വകാര്യ മാനേജ്മെന്റ് ആണ് സായിട്രസ്റ്റ്. 
സായിഗ്രാമത്തിനു സമീപത്തായി മനോഹരമായ മാമം നദിക്കരയിൽ പതിനായിരം മുള മരങ്ങൾ നട്ടുപിടിപ്പിച്ച കെ.എസ്. ചിത്ര ഉത്‌ഘാടനം ചെയ്ത ജലതരംഗ് മുളവനം പദ്ധതി പ്രകൃതി സ്നേഹികൾക്ക് ഹൃദയ ഹാരിയായ കാഴ്ചയാണ്. അതോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്കരണത്തിനായി ഒരു പ്ലാൻറ്റും അവിടെ സജ്ജീകരിച്ചിരിക്കുന്നു.
വർദ്ധിച്ചുവരുന്ന കിഡ്‌നി സംബന്ധ രോഗങ്ങൾക്കും അനുബന്ധ ഡയാലിസിസ് ചികിത്സക്കുമായി സുമനസ്സുകളുടെ സഹായം തേടുന്ന പതിനായിരങ്ങൾക്ക് ആശ്വാസമായി സായി ഫൗണ്ടേഷൻ ആരംഭിച്ച നവജീവനം പദ്ധതി ഇന്ന് ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഡയാലിസിസ് യന്ത്രം ദിവസ വാടകക്ക് എടുത്തു നാമമാത്രമായി ആരംഭിച്ച സൗജന്യ ഡയാലിസിസ് സേവനം വിവിധ ജില്ലകളിലായി അഞ്ചു ലക്ഷം ഡയാലിസിസ് പൂർത്തിയാക്കി നൂറു കോടി രൂപയുടെ സൗജന്യ സഹായം ഉറപ്പു വരുത്തി കഴിഞ്ഞിരിക്കുന്നു. 
ഒരാളോടും സഹായത്തിനു കൈ നീട്ടാതെ ഉദാരമതികൾ അകമഴിഞ്ഞ് നൽകുന്ന സഹായം കൊണ്ട് നിർദ്ധനർക്കും നിരാലംബർക്കും ആശ്രയമാകുന്ന ട്രസ്റ്റ് കൊച്ചിയിൽ വേറിട്ടൊരു പ്രവർത്തനം കുടി ആരംഭിക്കുകയാണ്. പ്രായമാകുമ്പോൾ മറവിരോഗം ബാധിച്ച മാതാപിതാക്കൾ പലർക്കും പ്രശ്നങ്ങളായി മാറാറുണ്ട്. ദീർഘകാല പരിചരണം ആവശ്യമുള്ള അത്തരക്കാർക്കായി കൊച്ചിയിൽ ഒരുങ്ങുന്ന ഡിമെൻഷ്യ ഡേ കെയർ അനേകം കുടുംബങ്ങൾക്ക് ആശ്വാസം പകരുന്ന ഒരു പദ്ധതിയായി തീരുമെന്നതു തീർച്ചയാണ്. 
സാമൂഹ്യ ഉന്നമനം സർക്കാരുകളുടെ മാത്രം ഉത്തരവാദിത്വം അല്ലായെന്നും സഹജീവി സൗഹൃദവും കാരുണ്യവും ഓരോ മനുഷ്യരുടെയും അവരുടെ കൂട്ടായ്മയുടെയും കടമയാണെന്നും നമ്മെ ഓർമ്മിപ്പിക്കുന്ന കർമ്മം തന്നെയാണ് സായിഗ്രാമവും ആനന്ദ് കുമാറും ചെയ്തു വരുന്നത്. അതിനെ കേൾക്കാനും പിന്തുണയ്ക്കാനും എല്ലാ മനുഷ്യ സ്നേഹികളും മുന്നോട്ടു വരണമെന്ന് ഈ സംഗമത്തിന്റെ സംഘാടകരായ കെ.എച്. എൻ. എ. മിഷിഗൺ ഭാരവാഹികളായ സുരേന്ദ്രൻ നായർ, സുനിൽ പൈങ്കോൾ , ജയ്‌മുരളി നായർ, ദിനേശ് ലക്ഷ്മണൻ, ഗൗതം ത്യാഗരാജൻ എന്നിവർ സംയുക്തമായി അഭ്യർത്ഥിച്ചു. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അഞ്ചു വയസ്സു മുതലുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി

ഡോ. ഇര്‍ഷാദ് കമ്മക്കകത്തിന് ഗവേഷണത്തിനുള്ള യുഎസ് സര്‍ക്കാരിന്റെ പേറ്റന്റ്

അനുപമയുടെ കുഞ്ഞിനുമുണ്ട് മൗലികഅവകാശം... (സനൂബ് ശശിധരൻ)

ഹൂസ്റ്റണില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നു കുട്ടികളും , 8 വയസ്സുകാരന്റെ മൃതദേഹവും ; മാതാവും കാമുകനും അറസ്റ്റില്‍

എഫ്.സി.സി അദ്ധ്യക്ഷയായി ജെസ്സിക്ക റോസന്‍ വോര്‍സിലിനെ ബൈഡന്‍ നോമിനേറ്റ് ചെയ്തു

റോക്ലാന്‍ഡ് സെയിന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ മലയാളം സ്‌കൂളില്‍ വിദ്യാരംഭം

പരിശുദ്ധ കാതോലിക്കാബാവക്ക് ഇന്റര്‍നാഷ്ണല്‍ പ്രെയര്‍ ലൈന്‍ ആശംസകള്‍ നേര്‍ന്നു.

കെസിസിഎന്‍സി കുട്ടികള്‍ക്കുള്ള പാര്‍ക്ക് സ്ഥാപിച്ചു

വെള്ള വീട്ടിലെ നുണയന്മാര്‍(തുടരും) (കാര്‍ട്ടൂണ്‍ : സിംസ്ണ്‍)

'ചെറിയ പ്രവാചകന്മാര്‍' പ്രകാശനം ചെയ്തു

നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന് (നന്മ) പുതിയ നേതൃത്വം

തുറവൂർ താലൂക്ക് ആശുപത്രിക്ക് ഫോമാ വെന്റിലേറ്റർ സംഭാവന ചെയ്തു

പുറയംപളളില്‍ മറിയാമ്മ ജോസഫ് (97) അന്തരിച്ചു

മാത്യു കുരവക്കലിന് യാത്ര അയപ്പ്

യു.എസ്. യാത്രക്ക് വാക്‌സിനേഷന്‍ കാര്‍ഡ് വേണം; ടെസ്റ്റ് നടത്തണം

കാനഡയിലെ ആദ്യത്തെ ഹിന്ദു ക്യാബിനറ്റ് മന്ത്രി അനിത ആനന്ദിന് പ്രതിരോധ വകുപ്പ്

ശോശാമ്മ മാത്തന്‍ (കുഞ്ഞുമോള്‍ -75) ഹൂസ്റ്റണില്‍ അന്തരിച്ചു

കനത്ത മഴയും കാറ്റും: ന്യൂജേഴ്‌സിയും ന്യൂയോർക്കും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാക്സിൻ വിരുദ്ധർക്ക് ഫ്ലോറിഡ ഗവർണറുടെ വാഗ്‌ദാനം

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വന്‍ഷനില്‍ മെഗാ മോഹിനിയാട്ടം

ഡിട്രോയ്റ്റ് മാര്‍ത്തോമാ ചര്‍ച്ചില്‍ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു

ന്യൂയോര്‍ക്ക് സിറ്റി വാക്‌സിന്‍ മാന്‍ഡേറ്റിനെതിരെ മുന്‍സിപ്പല്‍ ജീവനക്കാരുടെ പ്രതിഷേധമിരമ്പി

പ്രൊഫ: വി ജി തമ്പി യുടെ 'അന്ത്യ ശയന'ത്തിനു അമേരിക്ക ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളുടെ അംഗീകാരം

അമ്മ കേരളാപിറവി ആഘോഷം ഒക്ടോബർ 30ന്

ലോസ് ആഞ്ചലസിൽ ഇന്‍ഫെന്റ്‌ മിനിസ്ട്രി പ്രവർത്തനങ്ങൾക്ക് തുടക്കമായി

യുഎസിലും  ഉഗ്രവ്യാപനശേഷിയുള്ള കോവിഡ്  AY.4.2 കണ്ടെത്തി

മാരത്തൺ ഓട്ടത്തിൽ തുടർ വിജയഗാഥയുമായി  സിറിൽ ജോസ്, ജെയിംസ് തടത്തിൽ

ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജ ദിനത്തിൽ നടന്ന ആക്രമണത്തിൽ കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ പ്രതിഷേധിച്ചു

കേരള സെന്ററിന്റെ 29-ാം വാർഷിക അവാർഡ് നൈറ്റ് നവംബർ 13 ശനി

പ്രേഷിതപ്രവർത്തനം മത പരിവർത്തനം മാത്രമല്ല : മാർ ജോയി ആലപ്പാട്ട്

View More