Image

പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ വാക്‌സിനേഷനില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ

ജോബിന്‍സ് Published on 18 September, 2021
പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ വാക്‌സിനേഷനില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്‍മദിനമായിരുന്നു. രാജ്യം ഇതാഘോഷിച്ചതാകട്ടെ ഒരു റെക്കോര്‍ഡിട്ടുകൊണ്ടും. ലോകം കോവിഡിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന കാലഘട്ടത്തില്‍ കോവിഡ് വാക്‌സിനേഷനിലാണ് ഇന്ത്യ റെക്കോര്‍ഡിട്ടതെന്നാണ് അഭിമാനാര്‍ഹമായ കാര്യം. 

ഇന്നലെ മാത്രം 2.5 കോടി ഡോസ് വാക്‌സിനാണ് ഇന്ത്യ വിതരണം ചെയ്തത്. പ്രതിദിന വാക്‌സിനേഷനില്‍ ഇത് ലോക റെക്കോര്‍ഡാണ്. നേരത്തെ ഒരു ദിവസം 2.47 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയ ചൈനയായിരുന്നു ഇക്കാര്യത്തില്‍ മുന്നില്‍ നിന്നിരുന്നത്. 

ഇന്നലെ രാത്രി 11 : 58 ഓടെ കേന്ദ്ര ആരോഗ്യമന്ത്രിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. വൈകിട്ടോടെ രണ്ട് കോടി കഴിഞ്ഞ കാര്യം ലോകാരോഗ്യ സംഘടന ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യ മറ്റൊരു നേട്ടം കൈവരിച്ചിരിക്കുകയാണെന്നായിരുന്നു ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചത്. 

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രത്യേക വാക്‌സിന്‍ യജ്ഞം തന്നെ സംഘടിപ്പിച്ചിരുന്നു. ബിജെപിയുടെ ആരോഗ്യ വോളണ്ടിയര്‍മാരും ഇതിനായുള്ള കഠിന പരിശ്രമത്തിലായിരുന്നു. ഇതിന് മുമ്പ് ഓഗസ്റ്റ് 27,31 സെപ്റ്റംബര്‍ ആറ് തിയതികളില്‍ ഇന്ത്യ ഒരു കോടിയിലേറെ വാക്‌സിന്‍ വിതരണം ചെയ്തിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക