Image

വി.എന്‍. വാസവനെ വിമര്‍ശിച്ച് സുന്നി മുഖപത്രത്തില്‍ ലേഖനം

ജോബിന്‍സ് Published on 18 September, 2021
വി.എന്‍. വാസവനെ വിമര്‍ശിച്ച് സുന്നി മുഖപത്രത്തില്‍ ലേഖനം
സുന്നി മുഖപത്രമായ സുപ്രഭാതത്തില്‍ മന്ത്രി വി.എന്‍. വാസവനെ രൂക്ഷമായി വിമര്‍ശിച്ച് ലേഖനം. പാലാ ബിഷപ്പ്  ഹൗസിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചതിന്റെ പേരിലാണ് മന്ത്രിയെ അതിരൂക്ഷമായ ഭാക്ഷയില്‍ സുപ്രഭാതം വിമര്‍ശിച്ചിരിക്കുന്നത്. 

മുസ്തഫ മുണ്ടുപാറയെഴുതിയ ലേഖനത്തില്‍ വേട്ടക്കാരന് മന്ത്രി പുംഗവന്‍ ഹല്ലേലുയ്യ പാടുന്നുവെന്നാണ് പറഞ്ഞിരിക്കുന്നത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് വ്യത്യസ്ത നീതിയാണ് കേരളത്തില്‍ ലഭിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു. കേരളത്തിലെ സഭാ നേതാക്കള്‍ ലൗ ജിഹാദ് എന്ന അവാസ്തവമായ ആരോപണമാണ് ഉയര്‍ത്തുന്നതെന്ന് ലേഖനത്തില്‍ പറയുന്നു. 

സഭയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ മറച്ചു വയ്ക്കാനും ഒപ്പം കേന്ദ്രം ഭരിക്കുന്ന ബിജെപിയില്‍ നിന്നും ആനുകൂല്ല്യങ്ങള്‍ ലഭിക്കാനുമാണ് ഈ നീക്കമെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. പാലാ ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ച മന്ത്രിയുടെ നടപടി അപമാനകരവും പ്രതിഷേധാര്‍ഹവുമാണെന്നും ലേഖനത്തില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക