Image

പ്ലസ് വണ്‍ ടൈംടേബിള്‍ ഉടന്‍ ; സ്‌കൂളുകളും ഉടന്‍ തുറന്നേക്കും

ജോബിന്‍സ് Published on 18 September, 2021
പ്ലസ് വണ്‍ ടൈംടേബിള്‍ ഉടന്‍ ; സ്‌കൂളുകളും ഉടന്‍ തുറന്നേക്കും
പ്ലസ് വണ്‍ പരിക്ഷയ്ക്കായുള്ള ടൈംടേബിള്‍ ഉടന്‍ പ്രഖ്യാപിച്ചേക്കും. സുപ്രീം കോടതി ഓഫ് ലൈനായി പരീക്ഷ നടത്താന്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കങ്ങള്‍ ദ്രൂതഗതിയിലാക്കിയത്.  ഈ മാസം അവസാനത്തോടെ പരീക്ഷ നടത്താന്‍ കഴിയുന്ന വിധത്തിലുള്ള വിവിധ ടൈംടേബിളുകള്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 

ഇതില്‍ നിന്നും ഏറ്റവും അനുയോജ്യമായതാവും തെരഞ്ഞെടുക്കുക. പരീക്ഷയ്ക്കിടയ്ക്കും കൃത്യമായ ഇടവേളയുണ്ടാവും . കര്‍ശനമായ മുന്‍ കരുതലോടെയാണ് സര്‍ക്കാര്‍ പരീക്ഷയ്‌ക്കൊരുങ്ങുന്നത്. ചെറിയ വീഴ്ച പോലും സര്‍ക്കാരിന് തിരിച്ചടിയാവുകയും കോടതിയില്‍ നിന്നും വിമര്‍ശനങ്ങളുണ്ടാവാനുള്ള സാധ്യതയുമുള്ള സാഹചര്യത്തിലാണ് കരുതലോടെ മുന്നോട്ട് നീങ്ങുന്നത്. 

സ്‌കൂളുകളുടെ അണുനശീകരണമടക്കം ഉടന്‍ പൂര്‍ത്തിയാക്കും. സ്‌കൂളുകള്‍ തുറക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. എന്നാല്‍ ഇവിടെയും എല്ലാവിധ ജാഗ്രതയോടെയും കരുതലോടെയുമാകും മുന്നോട്ട് പോവുക. മറ്റ് സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നപ്പോളുണ്ടായ സാഹചര്യം പഠിച്ചശേഷമാകും തീരുമാനം പ്രഖ്യാപിക്കുക. 

കോളേജുകള്‍ ഒക്ടോബര്‍ നാല് മുതല്‍ തുറക്കുവാന്‍ സര്‍ക്കാര്‍ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. ഡിഗ്രി , പിജി കോഴ്‌സുകളുടെ അവസാന രണ്ട് സെമസ്റ്ററുകളാണ് ആരംഭിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക