Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 17 September, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)
കേരളത്തില്‍ പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ സുപ്രീം കോടതി അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താമെന്ന സര്‍ക്കാരിന്റെ ഉറപ്പ് പരിഗണിച്ചാണ് കോടതിയുടെ വിധി. രാജ്യത്ത്  കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത ഉടനില്ലെന്നും കോടതി വ്യക്തമാക്കി. വിധിയെ സ്വാഗതം ചെയ്ത വിദ്യാഭ്യാസ മന്ത്രി പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും ടൈംടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും പറഞ്ഞു. 
**************************
മൗലീകവാദവും തീവ്രവാദവും മധ്യേഷയ്ക്കുയര്‍ത്തുന്ന ഭീഷണിയ്ക്ക് ഉദാഹരണമാണ് അഫ്ഗാനിലെ സംഭവവികാസങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായി സഹകരണ ഉച്ചകോടിയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
*******************
കേരളത്തിലെ ക്യാംപസുകളില്‍ യുവതികളെ തീവ്രവാദത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നു എന്ന ആരോപണവുമായി സിപിഎമ്മും. സിപിഎം സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി നല്‍കിയ കുറിപ്പിലാണ് യുവതികളെ തീവ്രവാദത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത്. ലൗ ജിഹാദ് എന്ന് എടുത്തു പറയാതെ ലൗ ജിഹാദിനെ തന്നെയാണ് സിപിഎം ഇവടെ അവതരിപ്പിച്ചിരിക്കുന്നത്. 
*************************
സിപിഎം നേതാവും മന്ത്രിയുമായ വി.എന്‍ വാസവന്‍ പാലാ ബിഷപ്പ് ഹൗസിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നും പാലാ ബിഷപ്പ് പാണ്ഡിത്യമുള്ള വ്യക്തിയാണെന്നും വര്‍ഗ്ഗീയവാദികളും തീവ്രവാദികളുമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
*************************
സംസ്ഥാനത്തെ കോളേജുകള്‍ ഒക്ടോബര്‍ നാല് മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. അഞ്ച്, ആറ് സെമസ്റ്റര്‍ ഡിഗ്രി ക്ലാസുകളും മൂന്ന് , നാല് സെമസ്റ്റര്‍ പിജി ക്ലാസുകളുമാണ് ആദ്യം ആരംഭിക്കുക. 
**********************************
നാര്‍ക്കോട്ടിക് വ്യാപനം കേരളത്തിന് ആപത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുഷിച്ച ചിന്താഗതിയുള്ള ചിലരാണ് ഇതിന് പിന്നിലെന്നും തെറ്റായ മാര്‍ഗ്ഗത്തിലൂടെ പണമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
***********************
മൗലീകവാദവും തീവ്രവാദവും മധ്യേഷയ്ക്കുയര്‍ത്തുന്ന ഭീഷണിയ്ക്ക് ഉദാഹരണമാണ് അഫ്ഗാനിലെ സംഭവവികാസങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായി സഹകരണ ഉച്ചകോടിയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇന്ന് പ്രധാനമന്ത്രിയുടെ 71-ാം ജന്മദിനമായിരുന്നു.
*******************
45-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ലഖ്‌നൗവില്‍ നടന്നു. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പിന്നീട് ചര്‍ച്ച ചെയ്യാനായി മാറ്റിവച്ചു. സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തതോടെയാണ് ഇന്നു ചര്‍ച്ചയ്‌ക്കെടുത്ത
വിഷയം മാറ്റിവയ്ക്കാന്‍ തീരുമാനമായത്. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സമയമായില്ലെന്ന വിലയിരുത്തലോടെയാണ് മാറ്റിവച്ചത്. 
*****************
അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാകിസ്ഥാന് തിരിച്ചടി. പാകിസ്ഥാനും ന്യൂസിലന്‍ഡും തമ്മില്‍ നടക്കാനിരുന്ന ഏകദിന പരമ്പരയില്‍ നിന്നും കളി ആരംഭിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ന്യൂസിലാന്‍ഡ് പിന്‍മാറി. പാകിസ്ഥാന്‍ പ്രധാനമന്ത്രി ന്യസിലാന്‍ഡ് പ്രധാനമന്ത്രിയെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടും ന്യൂസിലാന്‍ഡ് പിന്‍മാറിയത് പകിസ്ഥാന് തിരിച്ചടിയായി. രാജ്യത്ത് സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് വരുത്തി തീര്‍ക്കാന്‍ പാക് സര്‍ക്കാര്‍ മുന്‍ കൈ എടുത്ത് പരമ്പരകള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് ഈ സംഭവം.
**********************
കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,817 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക