Image

പെട്രോളും ഡീസലും ഉടന്‍ ജിഎസ്ടി പരിധിയില്‍ വരില്ല

ജോബിന്‍സ് Published on 17 September, 2021
പെട്രോളും ഡീസലും ഉടന്‍ ജിഎസ്ടി പരിധിയില്‍ വരില്ല
പെട്രോളിന്റേയും ഡീസലിന്റേയും കാര്യത്തില്‍ നയം വ്യക്തമാക്കി കേന്ദ്രം. ഇവയെ ഉടന്‍ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നില്ലെന്നാണ് കേന്ദ്ര തീരുമാനം. എന്നാല്‍ ഇത് ഇങ്ങനെ എത്രനാള്‍ നീട്ടിക്കൊണ്ട് പോകാന്‍ പറ്റുമെന്നും കേന്ദ്രം  ചോദിക്കുന്നുണ്ട്. 

ലഖ്‌നൗവില്‍ ജിഎസ്ടി കൗണ്‍സിലിന്റെ 45-ാം യോഗം ചേരാനിരിക്കെയാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം. പെട്രോളിനേയും ഡീസലിനേയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ഇതിന് ഒരു സമയ പരിധി നിശ്ചയിക്കണമെന്ന് കേന്ദ്രം യോഗത്തില്‍ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. 

പല സംസ്ഥാനങ്ങളിലും വരുമാനത്തിന്റെ നല്ലൊരു ശതമാനം ലഭിക്കുന്നത് പെട്രോള്‍ , ഡീസല്‍ നികുതിയില്‍ നിന്നാണ് . ഇത് ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംസ്ഥാനങ്ങളുടെ വരുമാനം വലിയതോതില്‍ ഇടിയുന്നതിന് കാരണമാകും ഇതിനാലാണ് സംസ്ഥാനങ്ങള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നത്. 

പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടു വന്നാല്‍ ഇവയുടെ വില വലിയ തോതില്‍ കുറയുകയും പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുകയും ചെയ്യും. കോവിഡിന് ശേഷം ആദ്യമായാണ് ജിഎസ്ടി കൗണ്‍സില്‍ നേരിട്ട് യോഗം ചേരുന്നത്. 

സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പ്രതിനിധികളാണ് ജിഎസ്ടി കൗണ്‍സിലില്‍ ഉള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക