Image

മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റൻ ഐലൻഡിന്റെ ഓണാഘോഷം സെപ്റ്റം.19ന്

Published on 16 September, 2021
മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റൻ ഐലൻഡിന്റെ ഓണാഘോഷം സെപ്റ്റം.19ന്
ന്യു യോർക്ക്: മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡിൻ്റെ   ഓണാഘോഷം സെപ്റ്റംബര്‍ 19-ാം  ഞായറാഴ്ച ഉച്ചക്ക് 12 മണി മുതൽ സ്റ്റാറ്റൻ ഐലൻഡിലുള്ള സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഹാളിൽ  വിവിധ കലാപരിപാടികളോട് കൂടെ നടത്തും.

സത്യവും നീതിയും ആത്യന്തികമായി നിലനില്‍ക്കുമെന്ന ഉറപ്പിന്റേയും നന്മ തിന്മയെ അതിജീവിക്കുന്ന പ്രഖ്യാപനത്തിന്റേയും ഉത്സവമായ ഓണം തികഞ്ഞ പ്രതീക്ഷകളോടും ആത്മവിശ്വാസത്തോടും കൂടിയാണ് ഈ വര്‍ഷം കൊണ്ടാടുന്നത്. ചിങ്ങപ്പുലരിയിൽ പൊൻകിരണങ്ങൾ ഭൂമിയിൽ പതിക്കുന്നതിനൊപ്പം ഉള്ളിൽ പ്രത്യാശയുടെ പ്രകാശം നിറയുകയാണ്. കർക്കിടകം കഴിഞ്ഞ് ഓണം വരും പോലെ ഈ കെടുതിക്കാലം കടന്ന് തീർച്ചയായും നല്ല ഒരു കാലം വന്നു ചേരും. പുതിയ പ്രതീക്ഷകൾ ആണ് ഓരോ ഓണനാളുകളും നമുക്ക് മുന്നിൽ കാഴ്ചവയ്ക്കുന്നത്. 

ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ന്യൂയോർക് സെനറ്റർ കെവിൻ തോമസ് നിവ്വഹിക്കും. ജഡ്ജ് രാജ രാജേശ്വരി ഓണസന്ദേശം നല്‍കും. സമീപ പ്രദേശങ്ങളിൽ നിന്നുള്ള വിവിധ സംഘടനാ പ്രതിനിധികളുടെ സാന്നിധ്യവും ഉണ്ടായിരിക്കും. കൂടാതെ വിവിധ കലാപരിപാടികളും ഓണസദ്യയും ആഘോഷത്തിന് മാറ്റ് കൂട്ടും.

കോവിഡ് നിബന്ധനകളുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോട് കൂടിയാണ് ഓണാഘോഷം നടത്തപ്പെടുന്നത്. 

കൂടുതൽ  വിവരങ്ങള്‍ക്ക്‌' പ്രസിഡന്റ് രാജു ഫിലിപ്പ് 917 854 3818, സെക്രട്ടറി അലക്സ് തോമസ് 914 473 0142, ട്രഷറര്‍ സാറാമ്മ തോമസ്  718 938 5562,  കോർഡിനേറ്റേഴ്സ് ജോസ് എബ്രാഹം 718 619 7759, അലക്സ് വലിയവീടൻ 718 619 7674, റീനാ സാബു 718 581 6685, റോഷിൻ മാമ്മൻ 646 262 7945, ജമിനി തോമസ് 347 623 2672,  ലൈസി അലക്സ് 845 300 6339 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക