Image

ഡോ. മാത്യുസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷനാകും; പ്രഖ്യാപനം നാളെ

Published on 16 September, 2021
ഡോ. മാത്യുസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷനാകും; പ്രഖ്യാപനം നാളെ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പുതിയ കാതോലിക്കാ ബാവയായി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ  ഡോ. മാത്യുസ് മാര്‍ സേവേറിയോസിനെ   നാളെ പ്രഖ്യാപിക്കും. സഭാ ആസ്ഥാനമായ ദേവലോകം അരമനയില്‍ ചേര്‍ന്ന എപ്പിസ്‌കോപ്പല്‍ സിനഡില്‍ ഏകകണേ്ഠനയാണ് ഡോ. മാത്യുസ് മാര്‍ സേവേറിയോസിനെ തിരഞ്ഞെടുത്തത്. 24 മെത്രാപ്പോലീത്തമാര്‍ സൂനഹദോസില്‍ പങ്കെടുത്തു. 

ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ ബാവയുടെ വിയോഗത്തെ തുടര്‍ന്നാണ് സഭയുടെ പുതിയ പരമാധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക