Image

സുരേഷ് ഗോപിയ്ക്ക് ചെരിപ്പുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് സല്യൂട്ട്

Published on 16 September, 2021
സുരേഷ് ഗോപിയ്ക്ക് ചെരിപ്പുകൊണ്ട്  യൂത്ത് കോണ്‍ഗ്രസ് സല്യൂട്ട്


 തൃശൂര്‍ ഒല്ലൂരില്‍ വച്ചാണ് നടനും രാജ്യസഭാ എം പി യുമായ സുരേഷ്ഗോപി എസ് ഐയെക്കൊണ്ട് നിര്‍ബന്ധിച്ച്‌ സല്യൂട്ട് അടിപ്പിച്ചത്. സംഭവത്തില്‍ സുരേഷ് ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ നിറയുകയാണ്. എന്നാല്‍ സുരേഷ് ഗോപിയുടെ നിലപാടിനെ പരിഹസിച്ച്‌  ചെരിപ്പുകൊണ്ട് സുരേഷ് ഗോപിയെ  സല്യൂട്ട് ചെയ്ത്  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട്  സംഘടിപ്പിച്ച പ്രതിഷേധം വേറിട്ടതായി.  

   പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിസംഘടിപ്പിച്ച പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ചെറാട് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ''നാണംകെട്ട സുരേഷ് ഗോപി, എന്തിന് നിനക്ക് സല്യൂട്ട്'' എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. 

എംപിയെ സല്യൂട്ട് ചെയ്യന്‍ നിലവില്‍ ചട്ടമില്ലെന്നും ഈ രീതി തുടര്‍ന്നാല്‍ പൊലീസുകാര്‍ക്ക് മറ്റ് പണികള്‍ ചെയ്യാന്‍ സമയമുണ്ടാവില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

പ്രോട്ടോക്കോള്‍ ഇല്ലായെന്നിരിയ്ക്കേ എസ് ഐയെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച്‌ സല്യൂട്ടടിപ്പിച്ച സുരേഷ് ഗോപിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും  ബഹുമാനവും ആദരവും ചോദിച്ച്‌ വാങ്ങേണ്ടതല്ലെന്നും സംഭവത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്  വ്യക്തമാക്കി.

പ്രോട്ടോക്കോള്‍ പ്രകാരം എംപിയെ സല്യൂട്ട് ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കി സംഭവത്തില്‍ പൊലീസ് അസോസിയേഷനും സുരേഷ് ഗോപിയ്ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.  ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ രാജ്യസഭാ ചെയര്‍മാന് പരാതി നല്‍കാനാണ് സുരേഷ് ഗോപി പറയുന്നത്.

ഒല്ലൂരില്‍ ശക്തമായ കാറ്റുമൂലം നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കുമ്ബോഴായിരുന്നു വിവാദ സംഭവം. തൃശൂര്‍ മേയറും മുന്‍പ് പൊലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്നാരോപിച്ച്‌ രംഗത്ത് വന്നത് വിവാദമായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക