Image

കോവിഡ് വാക്‌സിന്‍ എടുത്തശേഷം ആര്‍ത്തവ ചക്രം തെറ്റുന്നെന്ന് പരാതി

Published on 16 September, 2021
കോവിഡ് വാക്‌സിന്‍ എടുത്തശേഷം ആര്‍ത്തവ ചക്രം തെറ്റുന്നെന്ന്  പരാതി


കോവിഡ് വാക്‌സിന്‍ എടുത്തശേഷം ആര്‍ത്തവചക്രം ക്രമരഹിതമാകുന്നെന്ന് പരാതി. ഇതിനൊപ്പം ആര്‍ത്തവ സമയത്ത് കഠിനമായ വേദനയും അനുഭവപ്പെടുന്നു എന്നും പരാതിപ്പെടുന്നു ബ്രിട്ടനിലെ വനിതകള്‍.  സെപ്റ്റംബര്‍ രണ്ടുവരെ 30,000 സ്ത്രീകളാണ് ഇത്തരത്തിലുള്ള പരാതി ഉന്നയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇവരില്‍ പലരിലും ആദ്യ ആര്‍ത്തവത്തിനുശേഷം ആര്‍ത്തവചക്രം സാധാരണ നിലയിലെത്തിയതായും പറയുന്നു.

 ഫൈസര്‍, അസ്ട്രസെനെക, മൊഡേണ എന്നീ മൂന്നു വാക്‌സിനുകളിലാണ് ഈ പാര്‍ശ്വഫലം ദൃശ്യമായിരിക്കുന്നത്. എന്നാല്‍, പ്രത്യൂല്‍പാദനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നാണ് മെഡിക്കല്‍ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന്  പറയുന്നു  ഇംപീരിയല്‍ കോളേജ് ലണ്ടനിലെ റീപ്രൊഡക്ടീവ് ഇമ്മ്യുണോളജി ലക്ചറര്‍ ഡോ. വിക്ടോറിയ മെയില്‍.
വാക്‌സിന്‍ നല്‍കുന്നതോടെ ശരീരത്തിലുണ്ടാകുന്ന പ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം ആര്‍ത്തവചക്രത്തെ  ബാധിച്ചേക്കാം എന്നും  ഡോ. മെയില്‍ പറയുന്നു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക