Image

പാർട്ടി വിട്ട​വ​ര്‍ നേ​താ​ക്ക​ള​ല്ല, മാ​ലി​ന്യ​ങ്ങളെന്ന് കെ സു​ധാ​ക​ര​ന്‍

Published on 16 September, 2021
പാർട്ടി വിട്ട​വ​ര്‍ നേ​താ​ക്ക​ള​ല്ല, മാ​ലി​ന്യ​ങ്ങളെന്ന് കെ സു​ധാ​ക​ര​ന്‍

 കോ​ണ്‍​ഗ്ര​സ്  വിട്ട്  പോ​യ​വ​ര്‍ നേ​താ​ക്ക​ള​ല്ല, മാ​ലി​ന്യ​ങ്ങളെന്ന് കെ സു​ധാ​ക​ര​ന്‍. 

കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​പി. അ​നി​ല്‍ കു​മാ​ര്‍, ജി. ​ര​തി​കു​മാ​ര്‍ എ​ന്നി​വ​ര്‍ സി.​പി.​എ​മ്മി​ല്‍ ചേ​ര്‍​ന്ന​തി​നെ കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളോ​ട്   രൂ​ക്ഷ​മായ ഭാ​ഷ​യി​ലായിരുന്നു കെ​പി​സി​സി പ്ര​സി​ഡ​ന്റിന്റെ പ്രതികരണം. 
നൂ​റു പ്ര​വ​ര്‍​ത്ത​ക​രു​മാ​യി മ​റ്റൊ​രു പാ​ര്‍​ട്ടി​യി​ലേ​ക്ക് പോ​കു​ന്ന​വ​രെ​യാ​ണ് നേ​താ​വ് എ​ന്ന് വി​ളി​ക്കേ​ണ്ട​ത്. നി​ല​വി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ വി​ട്ട് പോ​യ​വ​രു​ടെ കൂ​ടെ ആ​രും പോ​യി​ട്ടി​ല്ല. പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് നേ​താ​വ​ല്ല മ​റി​ച്ച്‌ ഒ​രു കോ​ണ്‍​ഗ്ര​സു​കാ​ര​നാ​ണ് പോ​യ​തെ​ന്നും സു​ധാ​ക​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

കോ​ണ്‍​ഗ്ര​സി​ല്‍ വ​രു​ന്ന മാ​റ്റ​ത്തി​നും പ​രി​വ​ര്‍​ത്ത​ന​ത്തി​നും ത​ട​സം നി​ല്‍​കു​ന്ന ഒ​രു​പാ​ട് മാ​ലി​ന്യ​ങ്ങ​ളെ പു​റ​ത്തേ​ക്ക് ത​ള്ളും. അ​ത്ത​രം മാ​ലി​ന്യ​ങ്ങ​ളെ എ​ടു​ക്കു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്ത​മാ​ണെ​ന്നും കെ. ​സു​ധാ​ക​ര​ന്‍ വി​മ​ര്‍​ശി​ച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക