Image

കെ.സുധാകരനും വി.ഡി സതീശനും ചങ്ങനാശേരി ആര്‍ച്ച്ബിഷപിനെ സന്ദര്‍ശിച്ചു

Published on 16 September, 2021
കെ.സുധാകരനും വി.ഡി സതീശനും ചങ്ങനാശേരി ആര്‍ച്ച്ബിഷപിനെ സന്ദര്‍ശിച്ചു


ചങ്ങനാശേരി: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും രപതിപക്ഷ നേതാവ് വി.ഡി സതീശനും ചങ്ങനാശേരി അതിരുപതയിലെത്തി ആര്‍ച്ച് ബിഷപ് മാര്‍ േജാസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തി. രാവിലെ 8.45 ഓടെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ അപ്രതീക്ഷിത സന്ദര്‍ശനം. പാലാ ബിഷപ് ഉന്നയിച്ച വിവാദ പരാമര്‍ശത്തില്‍ അനുരഞ്ജന നീക്കവുമായാണ് േകാണ്‍ഗ്രസ് േനതാക്കളുടെ സന്ദര്‍ശനമെന്ന് സൂചനയുണ്ട്.

ബിഷപിന്റെ പരാമര്‍ശത്തിനെതിരെ വി്ഡി സതീശനും പി.ടി തോമസും അടക്കമുള്ള നേതാക്കള്‍ രൂക്ഷമായ ഭാഷയില്‍ ആദ്യദിനം തന്നെ പ്രതികരിച്ചിരുന്നു. ബിഷപ് ഉന്നയിച്ച വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. 

യു.ഡി.എഫ് മുന്നണിയോട് അനുഭാവം പ്രകടിപ്പിക്കുന്ന സഭാ നേതൃത്വത്തിന് നേതാക്കളുടെ കടുത്ത പ്രതികരണത്തിലുള്ള പരിഭവം നീക്കുകയാണ് സന്ദര്‍ശന ലക്ഷ്യം. ഇടതു നേതാക്കള്‍ കാര്യമായ പരസ്യമായ പ്രതിഫകരണത്തിന് മുതിരാതിരിക്കുന്നതും ബി.ജെ.പി അവസരം മുതലാക്കുന്നതുമാണ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക