Image

കോവിഡ് പ്രതിരോധത്തില്‍ മുന്നണിപ്പോരാളിയായ ആശ രോഗം ബാധിച്ച് മരിച്ചു

Published on 16 September, 2021
കോവിഡ് പ്രതിരോധത്തില്‍ മുന്നണിപ്പോരാളിയായ ആശ രോഗം ബാധിച്ച് മരിച്ചു
ബാലരാമപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണിപ്പോരാളിയായിരുന്ന ബാലരാമപുരം വില്ലിക്കുളം തലയല്‍ മേലെതട്ട് വീട്ടില്‍ സുരേന്ദ്രന്‍ –ഷൈലജ ദമ്പതികളുടെ മകള്‍ എസ്.ആര്‍.ആശ (24) കോവിഡിന് കീഴടങ്ങി. തിങ്കളാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബാലരാമപുരത്തും നെയ്യാറ്റിന്‍കരയിലും ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ആശ ഇന്നലെ രാവിലെ മരിച്ചു.

കോവിഡിന്റെ ആദ്യ തരംഗം മുതല്‍ പോസിറ്റീവ് ആയവരെ ആശുപത്രികളില്‍ എത്തിക്കുന്നതിനും അവര്‍ക്ക് മരുന്നും മറ്റ് സാധനങ്ങളും വീടുകളില്‍ എത്തിക്കുന്നതിനും മുന്നില്‍ നിന്നിരുന്നു. സംസ്കാര ചടങ്ങുകളില്‍ നേരിട്ട് പങ്കെടുത്തിരുന്ന ആശ പഞ്ചായത്തിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗവും സമൂഹ അടുക്കളയിലെ സ്ഥിര സാന്നിധ്യവുമായിരുന്നു.

പാറശാല ചെറുവാരക്കോണത്തെ സ്വകാര്യ ലോ കോളജില്‍ അവസാന വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയായ ആശ കോവിഡ് ബാധിതരുടെ വീടുകളില്‍ അണുനശീകരണം നടത്തുന്നതിനും മുന്‍പന്തിയിലായിരുന്നു. ഡിവൈഎഫ്‌ഐ ബാലരാമപുരം നോര്‍ത്ത് മേഖല കമ്മിറ്റി അംഗവും എസ്എഫ്‌ഐ ലോക്കല്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമാണ്.  സഹോദരങ്ങള്‍: അജേഷ്, ആര്‍ഷ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക