Image

ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ നരേന്ദ്ര മോദിയും മമത ബാനര്‍ജിയും

Published on 15 September, 2021
ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ നരേന്ദ്ര മോദിയും മമത ബാനര്‍ജിയും


ന്യൂഡല്‍ഹി: ടൈം മാഗസിന്‍ പുറത്തിറക്കിയ ഏറ്റവും സ്വാധീനമുള്ള 100 ലോക വ്യക്തിത്വങ്ങളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും. ഇവരെക്കൂടാതെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ ആദാര്‍ പൂനവാലെയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഷി ജിന്‍പിങ്, ഹാരി രാജകുമാരന്‍, മേഗന്‍ രാജകുമാരി, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്  എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ടൈം മാസിക പുറത്തിറക്കിയ 2021ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ വാര്‍ഷിക പട്ടിക. താലിബാന്‍ സഹസ്ഥാപകനായ മുല്ല അബ്ദുല്‍ ഗനി ബരാദറും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

'ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ 74 വര്‍ഷത്തിനിടയില്‍ ഇന്ത്യയ്ക്ക് മൂന്ന് പ്രധാന നേതാക്കളുണ്ടായിരുന്നു - ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, നരേന്ദ്ര മോദി', മോദിയുടെ ടൈം പ്രൊഫൈലില്‍ പറയുന്നു. എന്നാല്‍ പ്രശസ്ത സിഎന്‍എന്‍ പത്രപ്രവര്‍ത്തകന്‍ ഫരീദ് സക്കറിയ എഴുതിയ പ്രൊഫൈലില്‍ പ്രധാനമന്ത്രി മോദി രാജ്യത്തെ മതേതരത്വത്തില്‍ നിന്നും ഹിന്ദു ദേശീയതയിലേക്ക് തള്ളിവിട്ടെന്ന് ആരോപിക്കുന്നു. മോദി ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തിന്റെ 'അവകാശങ്ങള്‍ ഇല്ലാതാക്കുന്നു' എന്നും മാധ്യമപ്രവര്‍ത്തകരെ തടവിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക