Image

കോണ്‍ഗ്രസിന്റേത് ഉപ്പുചാക്ക് വെള്ളത്തില്‍വെച്ച അവസ്ഥ, പരിഹസിച്ച് കോടിയേരി

Published on 15 September, 2021
 കോണ്‍ഗ്രസിന്റേത് ഉപ്പുചാക്ക് വെള്ളത്തില്‍വെച്ച അവസ്ഥ,  പരിഹസിച്ച് കോടിയേരി



തിരുവനന്തപുരം:  കോണ്‍ഗ്രസ് വിട്ട് നേതാക്കള്‍ സി.പി.എമ്മില്‍ ചേരുന്നതിനിടെ ആര്‍.എസ്.പിയെ പരിഹസിച്ച് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.പി നേതൃത്വവുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. അവര്‍ ഇപ്പോള്‍ സംപൂജ്യരായിക്കഴിഞ്ഞു. കുറച്ച് കാലം കൂടി കോണ്‍ഗ്രസില്‍നിന്ന് കാര്യങ്ങള്‍ നന്നായി പഠിക്കട്ടെ, ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നും കോടിയേരി പറഞ്ഞു.  

പാര്‍ട്ടി ശക്തികേന്ദ്രമായ കൊല്ലത്ത് ഉള്‍പ്പെടെ ആര്‍.എസ്.പി. യുഡിഎഫില്‍ തുടരുന്നതില്‍ അതൃപ്തിയുണ്ടല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി. രതികുമാറിനെ സ്വാഗതംചെയ്ത ശേഷമായിരുന്നു പ്രതികരണം. കോണ്‍ഗ്രസിന്റെ നാശത്തിന് കാരണം അന്ധമായ സി.പി.എം. വിരോധമാണ്. കേരളത്തില്‍ അത് വിലപ്പോവില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നും കോടിയേരി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക