Image

ചിക്കാഗോ സമ്മേളനത്തിന് കൂടുതൽ പ്രതിനിധികളുമായി പ്രസ് ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്റർ

അനിൽ ആറന്മുള Published on 15 September, 2021
ചിക്കാഗോ സമ്മേളനത്തിന് കൂടുതൽ പ്രതിനിധികളുമായി  പ്രസ് ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്റർ
ഹ്യൂസ്റ്റൺ: നവംബർ 11 മുതൽ 14 വരെ ചിക്കാഗോയിൽ നടക്കുന്ന ലോക മാദ്ധ്യമ സമ്മേളനത്തിൽ ഏറ്റവും കൂടുതൽ പ്രതിനിധികളുമായി വീണ്ടും ഹ്യൂസ്റ്റൺ ചാപ്റ്റർ. 

സെപ്റ്റംബർ 11 നു മിസോറി സിറ്റിയിലെ തനിമ റെസ്റ്റോറന്റിൽ കൂടിയ യോഗത്തിൽ ചാപ്റ്റർ പ്രസിഡണ്ട് ശങ്കരൻകുട്ടി പിള്ള ആദ്ധ്യക്ഷം വഹിച്ചു. ഹ്യൂസ്റ്റനിൽ നിന്ന് ഇതുവരെ 14 പേര് രജിസ്റ്റർ ചെയ്തതായി പ്രസിഡണ്ട് അറിയിച്ചു. ഇനിയും കൂടുതൽ ആളുകൾ ഉണ്ടാവുമെന്നും  2017 ലെ ചിക്കാഗോ സമ്മേളനത്തിലും 2019 ലെ ന്യൂജേഴ്‌സി സമ്മേളനത്തിലും ഏറ്റവും കൂടുതൽ പ്രാതിനിധ്യം ഹ്യൂസ്റ്റനിൽ നിന്നായിരുന്നു എന്നും ശങ്കരൻകുട്ടി പിള്ള ഓർമിപ്പിച്ചു. 

കൺവെൻഷൻ നടക്കുന്ന ഗ്ലെൻ വ്യൂ റിനൈസ്സൻസ് ഹോട്ടലിൽ  റിസെർവേഷൻ ചെയ്യാത്തവർ ഉടനെ ചെയ്യണമെന്നും പ്രസ് ക്ലബ്നുവേണ്ടിയുള്ള പ്രത്യേകനിരക്കിലുള്ള  മുറികൾ ഒട്ടുമുക്കാലും തീർന്നു കഴിഞ്ഞു എന്നും  ചാപ്റ്റർ സെക്രട്ടറി ഫിന്നി രാജു അറിയിച്ചു.  സമ്മേളന സുവനീർ കമ്മറ്റിയിലേക്ക് നേർകാഴ്ച പ്രിൻറ് ആൻഡ് ഓൺലൈൻ മീഡിയ ചീഫ് എഡിറ്റർ സൈമൺ വാളാച്ചേരിയെ ഏകകണ്ടമായി നോമിനേറ്റ് ചെയ്തു. 

ചർച്ചയിൽ പ്രസ് ക്ലബ് ചാപ്റ്റർ ലോകത്തുനടക്കുന്ന ആനുകാലിക സംഭവങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്തണമെന്ന ജോയിസ് തോന്യാമലയുടെ അഭിപ്രായത്തോട് എല്ലാവരും യോജിക്കുകയും അടുത്ത യോഗം മുതൽ അതിനുള്ള നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് വാഗ്ദാനം ചെയ്തു. കോവിഡ് മഹാമാരിയിലും മാദ്ധ്യമ സമ്മേളനം ഏറ്റവും മനോഹരമാക്കാൻ പ്രയത്നിക്കുന്ന പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിനും ചിക്കാഗോയിലെ പ്രവർത്തകർക്കും അനിൽ ആറന്മുള ഭാവുകങ്ങൾ അർപ്പിച്ചു. 

ഉടൻ റിലീസ് ചെയ്യുന്ന പിപ്പിലാന്ത്രി എന്ന മലയാള സിനിമയിൽ ഗാന രചയിതാവായ അരങ്ങേറുന്ന ജോയ്‌സ് തോന്ന്യാമല, നാൻസി റാണി എന്ന സിനിമയുടെ നിർമാതാവും അഭിനേതാവുമായി അരങ്ങേറ്റംകുറിക്കുന്ന പ്രസ് ക്ലബ് അംഗങ്ങളായ ജോൺ W വർഗീസ് എന്നിവരെ യോഗം അനുമോദിച്ചു.  

ചർച്ചയിൽ പങ്കെടുത്തു  വൈസ് പ്രസിഡന്റ് ജോർജ് തെക്കേമല, ട്രെഷറർ മോട്ടി മാത്യു, ജോയ് തുമ്പമൺ, അജു വർഗീസ്, ജിജു കുളങ്ങര, ജോൺ വർഗീസ്, ജീമോൻ റാന്നി, വിജു വർഗീസ്, സുബിൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഫിന്നി രാജു നന്ദി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക