Image

പാലായില്‍ സമാധാനയോഗം; സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ നടപടിക്ക് ധാരണ

Published on 15 September, 2021
പാലായില്‍ സമാധാനയോഗം; സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ നടപടിക്ക്  ധാരണ


പാലാ: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ  ജിഹാദ് പ്രസംഗത്തോടനുബന്ധിച്ച് പാലായിലുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ്  സമാധാനയോഗം വിളിച്ചു. പാലാ ഡിവൈ.എസ് .പി ഷാജു ജോസി ന്റെ  നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പാലായിലെയും ഈരാറ്റുപേട്ടയിലെയും വിവിധ സമുദായ നേതാക്കള്‍ പങ്കടുത്തു.
പാലായില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ സമുദായ സംഘടനകള്‍ക്ക് പങ്കില്ലെന്ന്  യോഗത്തില്‍ പ ങ്കെടുത്തവര്‍ വ്യക്തമാക്കി. മത-സാമുദായിക സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങളെ യോഗം അപലപിച്ചു. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്  പൊലീസ്  അറിയിച്ചു.

ഈരാറ്റുപേട്ടയിലെ ഫുഡ് പ്രോസസിങ്  യൂനിറ്റിനെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചാരണത്തിനെതിരെ നടപടിയെടുക്കുമെന്ന്  ഡിവൈ.എസ് .പി അറിയിച്ചു. സൈബര്‍ സെല്‍ അന്വേഷണം നടത്തി നടപടിയെടുക്കും. വര്‍ഗീയ പരാമര്‍ശങ്ങളും കമന്റുകളും നടത്തുന്ന ഗ്രൂപ്പുകളെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ഡിവൈ.എസ് .പി അറിയിച്ചു.
ഇമാം ഏകോപന സമിതി ചെയര്‍മാന്‍ മുഹമ്മദ് നദീര്‍ മൗലവി, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ.ജോര്‍ജ്  വര്‍ഗീസ്  ഞാറക്കുന്നേല്‍, ഈരാറ്റുപേട്ട നൈനാര്‍ പള്ളി പ്രസിഡന്റും കേരള മുസ് ലിം ജമാഅത്ത്  ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായ മുഹമ്മദ് സക്കീര്‍, കത്തോലിക്ക കോണ്‍ഗ്രസ് നേതാവ്  രാജീവ് ജോസഫ് കൊച്ചുപറമ്പില്‍, എന്‍.എസ് .എസ്  ഡയറക്ടര്‍ ബോര്‍ഡ്  അംഗവും മീനച്ചില്‍ താലൂക്ക് പ്രസിഡന്റുമായ സി.പി. ചന്ദ്രന്‍ നായര്‍ ചൊള്ളാനിക്കല്‍, പാസ് റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജു സെബാസ് റ്റിയന്‍ കൈമനാല്‍, ഈരാറ്റുപേട്ട മുഹ് യിദ്ദീന്‍ ജുമാമസ്ജിദ്  പ്രസിഡന്റ്  പി.ടി. അഫ്‌സറുദ്ദീന്‍ പുള്ളോലില്‍, എസ് .എന്‍.ഡി.പി യൂനിയന്‍ മീനച്ചില്‍ താലൂക്ക് അഡ്മിനിസ്‌ട്രേറ്റിവ് അംഗം സി.ടി. രാജന്‍ അക്ഷര, ഈരാറ്റുപേട്ട പുത്തന്‍പ്പള്ളി ജുമാമസ്ജിദ്  പ്രസിഡന്റ്  കെ.ഇ. പരീത് എന്നിവര്‍ പങ്കെടുത്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക