Image

നിപ്പ ഭീതിയൊഴിയുന്നു: കണ്ടെയ്‌ന്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

Published on 15 September, 2021
നിപ്പ ഭീതിയൊഴിയുന്നു: കണ്ടെയ്‌ന്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ്
കോഴിക്കോട്: നിപ്പ ആശങ്കയുമായി ബന്ധപ്പെട്ട കണ്ടെയ്‌ന്മെന്റ് സോണുകളാക്കിയ വാര്‍ഡുകളില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചു. ഇവിടങ്ങളില്‍ കടകള്‍ തുറക്കാനും യാത്രചെയ്യാനും സാധിക്കും. മറ്റു നിപ്പ കേസുകളൊന്നും സ്ഥിരീകരിക്കാത്തതിനാലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം പിന്നിട്ടതിനാലുമാണ് നിയന്ത്രണങ്ങള്‍ നീക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചാത്തമംഗലം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി തുടരും.

കണ്ടെയ്ന്‍മെന്റ് സോണില്‍ നിര്‍ത്തിവച്ചിരുന്ന വാക്സിനേഷന്‍ ഇന്നു പുനരാരംഭിക്കും. ഇനി വാക്സീന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ക്കു മുന്‍ഗണന നല്‍കും. രോഗലക്ഷണമുള്ളവര്‍ വാക്സീനെടുക്കാന്‍ പോകരുത്. 9593 പേരാണ് കണ്ടെയ്ന്‍മെന്റ് വാര്‍ഡുകളില്‍ ഇനി ആദ്യഡോസ് വാക്സീന്‍ എടുക്കാനുള്ളത്. രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയണം. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം.

അതിനിടെ നിപ്പ സമ്പര്‍ക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. പുണെ എന്‍ഐവിയിലാണ് ഇത് പരിശോധിച്ചത്. ഇതോടെ 143 പേരുടെ സാംപിളുകള്‍ നെഗറ്റീവായി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക