Image

ലഹരിമരുന്നുമായി യുവതി അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

Published on 15 September, 2021
ലഹരിമരുന്നുമായി യുവതി അടക്കം മൂന്നുപേര്‍  അറസ്റ്റില്‍
മാനന്തവാടി:  10  ലക്ഷം രൂപയോളം വിലവരുന്ന 100 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കളെയും ഒരു യുവതിയെയും  എക്സൈസ് പിടികൂടി.   

തിരുവനന്തപുരം  ചിറയിന്‍കീഴ് അമൃതം വീട്ടില്‍ എം.  യദുകൃഷ്ണന്‍ (25), പൂന്തുറ പടിഞ്ഞാറ്റില്‍  വീട്ടില്‍ എസ്.എന്‍. ശ്രുതി (25), കോഴിക്കോട് വെള്ളിമാട്കുന്ന് മേരിക്കുന്ന് കുനിയിടത്ത് താഴം ഭാഗത്ത് നൗഫത്ത് മഹല്‍ പി.ടി. നൗഷാദ് (40 )എന്നിവരെയാണ് ബാവലി ചെക്ക് പോസ്റ്റിലെ  വാഹനപരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്തത്. എക്സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ്   പരിശോധന നടത്തിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക