Image

എം പിയെ കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ടടിപ്പിച്ച്‌ സുരേഷ്ഗോപി

Published on 15 September, 2021
എം പിയെ കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ടടിപ്പിച്ച്‌ സുരേഷ്ഗോപി
തൃശൂര്‍: എസ്‌ഐയെ കൊണ്ട് സല്യൂട്ടടിപ്പിച്ച്‌ സുരേഷ്ഗോപി.ഒല്ലൂര്‍ എസ്‌ഐയെ കൊണ്ടാണ് സുരേഷ്ഗോപി എം പി സല്യൂട്ട് ചെയ്യിപ്പിച്ചത്.എം പിയെ കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തുകയായിരുന്നു.തുടര്‍ന്നാണ് പരസ്യമായി സല്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടത്.നേരത്തെ മേയറുമായി ബന്ധപ്പെട്ട് തൃശൂരില്‍ സല്യൂട്ട് വിവാദം ഉയര്‍ന്നിരുന്നു.

പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം.ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. നിരവധി പൊലീസ് വേഷങ്ങള്‍ ചെയ്തു താരമായി മാറിയ ആളാണ് സുരേഷ് ഗോപി.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക