FILM NEWS

ജയസൂര്യയുടെ നൂറാം ചിത്രം 'സണ്ണി'; ആമസോണ്‍ പ്രൈമില്‍ റിലീസ്

Published

on

ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'സണ്ണി'ആമസോണ്‍ പ്രൈമില്‍ റിലീസിന് ഒരുങ്ങുന്നു. ജയസൂര്യയും സംവിധായകന്‍ രഞ്ജിത്ത് ശങ്കറും ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചു. ചിത്രം സെപ്റ്റംബര്‍ 23നാണ് റിലീസ് ചെയ്യുന്നത്. സണ്ണിയുടെ ടീസറും റിലീസ് പ്രഖ്യാപനത്തിന്റെ ഭാഗമായി പങ്കുവെച്ചിട്ടുണ്ട്.

ജയസൂര്യയുടെ ഫേസ്ബുക്ക് കുറിപ്പ്:

'സിനിമയില്‍ വന്നിട്ട് 20 വര്‍ഷങ്ങളായി. സിനിമ മേഖലയെ 20 വര്‍ഷങ്ങളായി അഭിമാനത്തോടെ എന്റേത് എന്ന് വിളിക്കുന്നു. മികച്ച സംവിധായകരോടും, നിര്‍മ്മാതാക്കളോടും, സാങ്കേതിക വിദഗ്ധരോടും, അഭിനേതാക്കളോടും ഒപ്പം ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 20 വര്‍ഷങ്ങളായി. വളര്‍ച്ചയുടെ 20 വര്‍ഷങ്ങള്‍. ഒപ്പം 20 വര്‍ഷത്തെ നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണക്കും നന്ദി.
മനോഹരമായ ഈ 20 വര്‍ഷങ്ങളില്‍ 100 സിനിമകള്‍ ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. 100 കഥകളിലെ 100 കഥാപാത്രങ്ങള്‍. മറക്കാനാവാത്ത സ്റ്റാര്‍ട് ക്യാമറ ആക്ഷനുകള്‍, കട്ടുകള്‍.

അഭിനയ യാത്രയുടെ തുടക്കത്തില്‍ എന്റെ നൂറാമത്തെ സിനിമയായി സണ്ണി പ്രഖ്യാപിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മറ്റ് കഥാപാത്രങ്ങളെപ്പോലെ പ്രത്യേകതകള്‍ സണ്ണിക്ക് ഉണ്ടെങ്കിലും സണ്ണി എനിക്ക് കുറച്ചുകൂടി സ്‌പെഷ്യലാണ്. ആമസോണ്‍ പ്രൈമില്‍ 240 രാജ്യങ്ങളിലായി സെപ്റ്റംബര്‍ 23 ന് സണ്ണി പ്രദര്‍ശനത്തിന് എത്തും.'

ഡ്രീംസ് ആന്‍ഡ് ബിയോണിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാന്ദ്ര മാധവിന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

‘കോവിഡ് ലവ് സ്റ്റോറി’ യൂട്യൂബില്‍ തരംഗമാകുന്നു

വെള്ളിയാ‍ഴ്ച തീയേറ്റര്‍ തുറക്കും; കുട്ടികള്‍ക്ക് പ്രവേശനമില്ല

ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ; ദിലീപിന് പിറന്നാള്‍ ആശംസകളുമായി മീനാക്ഷി

സംയുക്തയുടെ ' എരിഡ ' ഒടിടിയില്‍ നാളെ റിലീസ് ചെയ്യും

മോഹന്‍ലാല്‍ കലാകാരനേക്കാളുപരി ബിസിനസ്സുകാരനാണെന്ന് ഫിയോക്ക പ്രസിഡന്റ്

ജിബൂട്ടി ഡിസംബര്‍ 10ന് റിലീസ്

ദിലീപിനൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറല്‍

മകന്റെ നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച്‌ നടന്‍ മാധവന്‍

മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം സൂപ്പര്‍താര പദവി ലഭിക്കാന്‍ സാധ്യതയുള്ള നടന്‍ ആരെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു

ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി താരങ്ങള്‍; മരയ്ക്കാറിനായി പ്രിയദര്‍ശനും ആന്റണിയും

'ഫ്രണ്ട്‌സി'ലെ 'ഗന്‍തര്‍' വിട പറഞ്ഞു; അനുശോചനം അറിയിച്ച്‌ ആരാധകര്‍

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങി രജനികാന്ത്

മുല്ലപ്പെരിയാര്‍: തമിഴ്​നാട്ടില്‍ പൃഥ്വിരാജിന്‍റെ കോലം കത്തിച്ചു

ചലച്ചിത്ര നിര്‍മ്മാതാവ് പ്രകാശ് ഝായുടെ മുഖത്ത് മഷിയെറിഞ്ഞു ; ഷൂട്ടിംഗ് തടസ്സപ്പെടുത്തി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

എന്നെ ഒരു നടിയാക്കിയത് അവരാണെന്ന് രജീഷ വിജയന്‍

19 വര്‍ഷം മുമ്പത്തെ വിവാഹ വസ്ത്രം ധരിച്ച് സൊനാലി; താരത്തിന്റെ കര്‍വാ ചൗത് വിശേഷങ്ങള്‍

ന്യായീകരണം അര്‍ഹിക്കാത്തത്'; മുല്ലപ്പെരിയാര്‍ പൊളിക്കണമെന്ന് പൃഥ്വിരാജ്

കിളിമഞ്ചാരോ കീഴടക്കിയ സന്തോഷമറിയിച്ച്‌ നിവേദ തോമസ്

നെഞ്ചോരമേ' മ്യൂസിക്കല്‍ ആല്‍ബം‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

'എല്ലായ്പ്പോഴും നിന്നെ സന്തോഷവതിയാക്കും'; മലായ്കയ്ക്ക് പിറന്നാളാശംസകളുമായി അര്‍ജുന്‍

ശ്വേത മേനോന്‍ ചിത്രം മാതംഗി പുരോഗമിക്കുന്നു

എ.ആര്‍ റഹ്മാന്റെ ഫിര്‍ദൗസ് ഓര്‍കസ്ട്രയുടെ ആദ്യ അവതരണം ഇന്ന് എക്സ്പോയില്‍

മരയ്ക്കാര്‍ ഒടിടി റിലീസിനില്ല; പ്രചാരണം തെറ്റാണെന്ന് തിയേറ്ററുടമകള്‍

ഷാജി കൈലാസിന്റെ 'എലോണി'ന്‌ 17ആം ദിവസം പായ്‌ക്കപ്പ്‌

'കനകം കലഹം കാമിനി' ട്രെയിലര്‍ റിലീസ്‌ ചെയ്‌തു

പ്രഭാസിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് രാധേശ്യാമിന്റെ ടീസര്‍

കുറുപ്പ്' തിയേറ്ററുകളില്‍ തന്നെ;നവംബര്‍ 12ന് റിലീസ്

ഓസ്‌കര്‍ 2022;'കൂഴങ്ങള്‍' ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി

കൂട്ടിക്കലിനെ ചേര്‍ത്ത്പിടിച്ചു മമ്മൂട്ടി:മെഡിക്കല്‍ സഹായങ്ങള്‍ക്ക് പിന്നാലെ അടിസ്ഥാനസഹായങ്ങളും എത്തിച്ച് പ്രിയനടന്‍

സഹസ്രാര ഇന്റര്‍നാഷണൽ  ഫിലിംഫെസ്റ്റിവൽ  മികച്ച ക്യാഷ് അവാര്‍ഡുമായി എന്‍ട്രി ക്ഷണിക്കുന്നു.

View More