Image

ബരാദര്‍ ഉടക്കി തന്നെ ; താലിബാനില്‍ തമ്മിലടി രൂക്ഷം

ജോബിന്‍സ് Published on 15 September, 2021
ബരാദര്‍ ഉടക്കി തന്നെ ; താലിബാനില്‍ തമ്മിലടി രൂക്ഷം
സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷവും താലിബാന്‍ തീവ്രവാദികള്‍ക്കിടയില്‍ തമ്മിലടിയും അധികാരത്തര്‍ക്കവും അതിരൂക്ഷമെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ചിലരുടെ കാര്യത്തില്‍ ഉപപ്രധാനമന്ത്രിമാരില്‍ ഒരാളായ മുല്ല അബ്ദുള്‍ ഖനി ബരാദര്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. 

ഇതിനിടെ കൊടുംഭീകരനും ആഭ്യന്തര മന്ത്രിയുമായ സിറാജ്ജുദീന്‍ ഹഖാനിയുും ബരാദറും തമ്മില്‍ പരസ്യമായി കടുത്ത വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ബരാദര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ താന്‍ ജീവനോടെയുണ്ടെന്നും വെടിയേറ്റിട്ടില്ലെന്നുമുള്ള ശബ്ദസന്ദേശം ബരാദര്‍ പുറത്തു വിട്ടിരുന്നു. 

ബരാദര്‍ പ്രധാനമന്ത്രിയാകുമെന്നായിരുന്നു ആദ്യ അഭ്യൂഹങ്ങള്‍ എന്നാല്‍ ഹഖാനി ഗ്രൂപ്പിന്‍രെ എതിര്‍പ്പാണ് ഇതിന് തടസ്സമായത്, ഇതിലെ അസ്വാരസ്യം ഇരുപക്ഷത്തിനുമിടയിലുണ്ട്. ഇതിനാല്‍ തന്നെ ചെറിയ ഏറ്റുമുട്ടലുകളും പതിവാണ്. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും തമ്മിലുള്ള പോര് താലിബാന് തലവേദനയായിരിക്കുകയാണ്. 

യുഎന്‍ ഭീകരരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും യുഎസ് 10 മില്ല്യണ്‍ ഇനാം പ്രഖ്യപിച്ചതും കാബൂളിലെ ഇന്ത്യന്‍ എംബസി ആക്രമണത്തിലെ സൂത്രധാരനുമാണ് സിറാജ്ജുദീന്‍ ഹഖാനി. താലിബാന്‍ ഭരണമേറ്റെടുത്തതോടെ രാജ്യത്തെ ഉദ്യേഗസ്ഥ ഭരണ സംവിധാനവും ആകെ താറുമാറായിരിക്കുകയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക