Image

സോളാര്‍ പീഡനക്കേസ് : കെ.സി. വേണുഗോപാലിനെതിരെ സിബിഐയ്ക്ക് തെളിവുകള്‍ കൈമാറി

ജോബിന്‍സ് Published on 15 September, 2021
സോളാര്‍ പീഡനക്കേസ് :  കെ.സി. വേണുഗോപാലിനെതിരെ സിബിഐയ്ക്ക് തെളിവുകള്‍ കൈമാറി
സോളാര്‍ ലൈംഗീക പീഡനക്കേസില്‍ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് കുരുക്ക് മുറുകുന്നു. കേസില്‍ വേണുഗോപാലിനെതിരെ പരാതിക്കാരി സിബിഐയ്ക്ക് തെളിവുകള്‍ കൈമാറി. ഡിജിറ്റല്‍ തെളിവുകളാണ് കൈമാറിയത്. 2012 മേയ് മാസം 12 ന് മന്ത്രിയുടെ ഔദ്യോഗിക  വസതിയായ റോസ് ഹൗസിലെ ദൃശ്യങ്ങളാണ് കൈമാറിയത്. 

കഴിഞ്ഞ ദിവസങ്ങളില്‍ മൊഴിയെടുപ്പ് പുരോഗമിക്കുകയായിരുന്നു. ഇതിന്റെ അവസാന ഘട്ടമെന്നോണമാണ് തെളിവുകള്‍ കൈമാറിയത്. പീഡനത്തിന് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നു മൊഴി നല്‍കിയ പരാതിക്കാരി ഇതിന്റെ തെളിവുകളും സിബിഐയ്ക്ക് കൈമാറി.

തന്റെ പക്കല്‍ പീഡനവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ തെളിവായുണ്ടെന്ന് പരാതിക്കാരി നേരത്തെ പറഞ്ഞിരുന്നെങ്കിലും ക്രൈംബ്രാഞ്ചിന് ഇത് കൈമാറിയിരുന്നില്ല. ഡിജിറ്റല്‍ തെളിവുകള്‍ കൂടി കൈമാറിയതോടെ സിബിഐയുടെ അടുത്ത നടപടി എന്തായിരിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക