Image

കേരളാ പോലീസ് ഹെലികോപ്ടറില്‍ പൊടിച്ചത് കോടികള്‍

ജോബിന്‍സ് Published on 15 September, 2021
കേരളാ പോലീസ് ഹെലികോപ്ടറില്‍ പൊടിച്ചത് കോടികള്‍
ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്ത് ഉപയോഗിച്ച ഇനത്തില്‍ കേരളാ പോലീസ് ചെലവാക്കിയത് 22 കോടിയിലധികം രൂപ. വിവരാവകാശനിയമപ്രകാരം പോലീസ് നല്‍കിയ വിവരത്തിലാണ് ഇത്രയധികം തുക ഹെലികോപ്ടറില്‍ പറക്കാന്‍ ഉപയോഗിച്ചു എന്നു വ്യക്തമാക്കിയിരിക്കുന്നത്. 

എന്നാല്‍ എന്താവശ്യത്തിനാണ് ഇത്രയധികം പറക്കല്‍ നടത്തിയത് എന്ന ചോദ്യത്തിന് പോലീസ് ഉത്തരം നല്‍കിയിട്ടുമില്ല. കോവിഡ് ഒന്നാം തരംഗ കാലമായ 2020 ഏപ്രീലാണ് അടിയന്തിരാവശ്യത്തിന് എന്ന പേരില്‍ പോലീസ് ഹെലികോപ്ടര്‍ വാടകയ്ക്ക എടുത്തത്. പൊതുമേഖലാ സ്ഥാപനമായ പവന്‍ഹസില്‍ നിന്നും ഹെലികോപ്ടറും മൂന്നു ജീവനക്കാരുമായിരുന്നു ലഭിച്ചത്. 

11 സീറ്റാണ് ഇതില്‍ ഉള്ളത്. 20 മണിക്കൂര്‍ പറത്തുന്നതിന് 1.44 കോടി രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 67000 രൂപയുമായിരുന്നു ചാര്‍ജ് നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന കണക്കുകള്‍ പ്രകാരം 22,21,51000 രൂപ വാടകയിനത്തിലും 56,72,000 രൂപ മറ്റു ചാര്‍ജുകളായും നല്‍കിയെന്നാണ് പറയുന്നത്. 

പ്രളയം പോലുള്ള ദുരന്ത ഘട്ടങ്ങള്‍, മാവോയിസ്റ്റ് വേട്ട എന്നിവയായിരുന്നു അടിയന്തിരാവശ്യമായി കേരളാ പോലീസ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് ഇത് ഉപയോഗിച്ചതായി രേഖകളില്ല. ഈ സാഹചര്യത്തില്‍ ഈ വഷയം വരും ദിവസങ്ങളില്‍ വിവാദമാകുമെന്നുറപ്പ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക