Image

ലീഗ് പ്രതികാര നടപടി തുടരുന്നു ; ഷൈജലും പുറത്ത്

ജോബിന്‍സ് Published on 15 September, 2021
ലീഗ് പ്രതികാര നടപടി തുടരുന്നു ;  ഷൈജലും പുറത്ത്
ഹരിതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുസ്ലിം ലീഗ് നേതൃത്വം പ്രതികാര നടപടി തുടരുന്നു. എംഎസ്എഫ് വൈസ് പ്രസിഡന്റ് പി.പി. ഷൈജലിനെ സ്ഥാനത്ത് നിന്നും പുറത്താക്കി. എംഎസ്എഫിന്റേയും ലീഗിന്റെയും എല്ലാ സ്ഥാനത്തു നിന്നും നീക്കിയതായാണ് അറിയിച്ചിരിക്കുന്നത്. 

ഹരിതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വഷളാക്കിയത് പി.എം.എ സലാമാണെന്ന് ദേശീയ നേതൃത്വത്തിന് പരാതി കൊടുത്ത എട്ട് എംഎസ്എഫ് നേതാക്കളില്‍ ഷൈജലും ഉണ്ടായിരുന്നു. ഇക്കാര്യം ഇദ്ദേഹം മാധ്യമങ്ങളോടും പറഞ്ഞിരുന്നു ഇതേ തുടര്‍ന്നാണ് നടപടി. 

ഹരിതാ വിവാദത്തില്‍ താന്‍ സത്യത്തിനൊപ്പമാണെന്നും ആരോപിതര്‍ ഗൂഢാലോചന നടത്തുകയും നേതൃത്വത്തിനെതിരെ സംസാരിക്കുന്നവരെ ടാര്‍ഗറ്റ് ചെയ്യുകയും ചെയ്യുന്ന രീതിയാണ് ലീഗിലെന്ന രൂക്ഷ വിമര്‍ശനമായിരുന്നു ഷൈജല്‍ ഉന്നയിച്ചത്. 

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റെ പി.കെ. നവാസ് ലൈംഗീകാധിക്ഷേപം നടത്തിയെന്ന് പരാതിപ്പെട്ട ഹരിത സംസ്ഥാന കമ്മിറ്റിയംഗങ്ങളെ ലീഗ് നേതൃത്വം കഴിഞ്ഞ ദിവസം പുറത്താക്കി പുതിയ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ലീഗിന്റെ നടപടിയില്‍ എംഎസ്എഫില്‍ കടുത്ത അതൃപ്തിയാണ് പുകയുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക