Image

സിപിഐയ്ക്ക് പേടി ; പരാതി നല്‍കാനുറച്ച് ജോസ് കെ. മാണി

ജോബിന്‍സ് Published on 15 September, 2021
സിപിഐയ്ക്ക് പേടി ; പരാതി നല്‍കാനുറച്ച് ജോസ് കെ. മാണി
കേരള കോണ്‍ഗ്രസിനെ മുന്നണിയിലേയ്ക്ക് സിപിഎം ക്ഷണിച്ച കാലം മുതല്‍ അസ്വാരസ്യമുള്ള പാര്‍ട്ടിയാണ് സിപിഐ. സിപിഎം കഴിഞ്ഞാല്‍ തങ്ങള്‍, പിന്നെ മറ്റു ചെറിയ പാര്‍ട്ടികള്‍ മാത്രം മതിയെന്നാണ് സിപിഐ നിലപാട്. പേടി രണ്ടാം സ്ഥാനം നഷ്ടപ്പെടുമോ എന്നതില്‍ മാത്രമല്ല മറ്റു ചില കാര്യങ്ങളിലുമുണ്ട്. 

എംഎല്‍എ മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം തങ്ങള്‍ക്കു തന്നെയാകുമെന്ന് സിപിഐയ്ക്കുറപ്പുണ്ട്. എന്നാല്‍ സിപിഎമ്മിന്റെ മനസ്സില്‍ രണ്ടാം സ്ഥാനം കേരളാ കോണ്‍ഗ്രസിനാകുമോ എന്ന പേടിയാണ് സിപിഐയ്ക്ക്. ആ പേടിയില്‍ ലേശം കഴമ്പില്ലാതില്ല താനും. 

കോട്ടയം അടക്കമുള്ള മധ്യകേരളത്തിലെ ചില ജില്ലകളില്‍ കേരളാ കോണ്‍ഗ്രസ് ഇതിനകം രണ്ടാം സ്ഥാനത്തെത്തി കഴിഞ്ഞു. ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ സിപിഎം ആഗ്രഹിക്കുന്നിടത്തോളം ജോസ് കെ. മാണിയ്ക്ക് മുന്നണയില്‍ അധിക പരിഗണ കിട്ടുമെന്നതും സിപിഐയ്ക്ക് വ്യക്തമാണ്. 

ജോസ് കെ.മാണി മന്ത്രി സഭിയില്‍ എത്തരുതെന്ന് സിപിഐ ആഗ്രഹിച്ചു എന്നത് സുവ്യക്തമായ കാര്യമാണ്. ഈ അസ്വാരസ്യങ്ങളുടെ ബാക്കി പത്രം തന്നെയാണ് ഇപ്പോള്‍ സിപിഐ പുറത്തു വിട്ടിരിക്കുന്ന തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ കാണുന്നത്. പരാജയത്തില്‍ മാത്രമാണ് കേരളാ കോണ്‍ഗ്രസിന് പങ്കുള്ളതെന്ന് പറയാതെ പറയുകയാണ് സിപിഐ. 

എന്നാല്‍ മധ്യകേരളത്തില്‍ ശക്തി തെളിയിച്ച് സിപിഎമ്മിന്റെ മനസ്സില്‍ കയറികൂടിയ ജോസ് കെ. മാണി കേഡര്‍ രീതിയില്‍ തന്നെയാണ് വിമര്‍ശനങ്ങളെ നേരിടുന്നത്. സിപിഐയുടെ വിമര്‍ശനങ്ങള്‍ കേരളകോണ്‍ഗ്രസ് ഉന്നതാധികാര സമിതി ബാലിശമെന്നു പറഞ്ഞ് തള്ളുകയും ചെയ്തു . ഇതിന് പുറമേ മുന്നണി നേതൃത്വത്തിന് സിപിഐയുടെ നിലപാടുകള്‍ക്കെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ജോസ് .കെ മാണി. 

രണ്ടാം സ്ഥാനം നഷ്ടടപ്പെടുമോ എന്നുള്ള പേടിയാണ് സിപിഐയ്‌ക്കെന്നും മറുചേരിയിലുള്ളവരെപ്പോലെയാണ് സിപിഐയുടെ സമീപനമെന്നുമാണ് ജോസ് കെ. മാണിയുടെ വിമര്‍ശനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക