Image

ഫൊക്കാന പ്രവാസി  പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്ന സംഘടന: ജോർജി വർഗീസ്

Published on 14 September, 2021
ഫൊക്കാന പ്രവാസി  പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്ന സംഘടന: ജോർജി വർഗീസ്

കോവിഡ്  കാലത്തു ഒരു കോടിയലധികം രൂപയുടെ മെഡിക്കൽ ഉപകരണങ്ങളും 10 ലക്ഷം രൂപയും ഫൊക്കാന കേരളത്തിന് നൽകിയതായി ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് കൈരളി ടിവി അഭിമുഖത്തിൽ പറഞ്ഞു.

1983 മുതൽ വിദേശ മലയാളികളുടെ ഇടയിൽ ഏറ്റവും വലിയ പ്രവാസി സംഘടനയാണ്  ഫൊക്കാന.  കേരളത്തിൽ ആരു മുഖ്യമന്ത്രിയായാലും ഫൊക്കാനക്കു  യാതൊരു വ്യത്യസവും ഇല്ലന്നദേഹം ചൂണ്ടിക്കാട്ടി. 

ഫ്ലോറിഡയിൽ അടുത്തവർഷം  നടത്തുന്ന കൺവെൻഷൻ 1998 ലെ റോചെസ്റ്റർ കൺവെൻഷനെപ്പോലെ പങ്കാളിത്തം കൊണ്ട്  മികച്ചതയിരിക്കും. ഫൊക്കാനയിലെ അംഗങ്ങൾ സ്ത്രീ ആയാലും പുരുഷനായാലും സമത്വത്തോടെ പ്രവൃത്തിക്കാൻ അവസരമുണ്ട്. 

അമേരിക്കൻ മലയാളികൾ നാട്ടിൽ  പോകുമ്പോൾ ചികിത്സ  ആവശ്യം വന്നാൽ   ഉപയോഗിക്കാനായുള്ള ഹെൽത്ത് കാർഡു വിജയകരമായി പോകുന്നു.  മലയാള ഭാഷക്കും സംസ്‍കാരത്തിനും ഊന്നൽ നല്കി പുതിയ തലമുറക്കുവേണ്ടി തുടങ്ങിയ മലയാള പഠനം ഓൺലൈൻ ക്ലാസും   വിജയകരമായി തുടരുന്നത്തിൽ  അഭിമാനം തോന്നുന്നതായും  ജോർജി വർഗീസ് അഭിമുഖത്തിൽ പറഞ്ഞു .

അഭിമുഖം ക്യാമറയിൽ പകർത്തിയത് ജേക്കബ് മാനുവൽ. അഭിമുഖം ഉടൻ കൈരളി ടിവിയിൽ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക