Image

പാലാ മെത്രാനും നാർക്കോട്ടിക് ജിഹാദും (നടപ്പാതയിൽ ഇന്ന്- 7: ബാബു പാറയ്ക്കൽ)

Published on 14 September, 2021
പാലാ മെത്രാനും നാർക്കോട്ടിക് ജിഹാദും (നടപ്പാതയിൽ ഇന്ന്- 7: ബാബു പാറയ്ക്കൽ)

"എന്താ മാഷേ ഇന്ന് ഈ വഴിയാക്കിയത്?"
"ഇവിടെയാകുമ്പോൾ നല്ല തണലാണ്. നടന്നാൽ ഒട്ടും ക്ഷീണം തോന്നില്ല."
"അത് ശരിയാ.അല്ലമാഷേ, ഈ മതമേലധ്യക്ഷന്മാരൊക്കെ ഇങ്ങനെ വിവരക്കേടു വിളിച്ചു പറയാൻ തുടങ്ങിയാൽ എന്താ ചെയ്യുക?"
"ആരു പറഞ്ഞ കാര്യമാ ഇയാളീ പറയുന്നത്?"
"ഓ, നമ്മുടെ പാലാ മെത്രാനേ. അങ്ങേർക്കിത് എന്തിന്റെ സൂക്കേടാ?"
"ങ്‌ഹും, എന്തു പറ്റി?"
എൻറെ മാഷേ, ആ ‘നാർക്കോട്ടിക് ജിഹാദ്’എന്നു പറഞ്ഞു മൊത്തം കൊളമാക്കിയില്ലേ? ക്രിസ്ത്യാനികൾക്കു മുഴുവൻ നാണക്കേടായിപ്പോയില്ലേ?"
"അതെങ്ങനെയാണ് നാണക്കേടുണ്ടാക്കിയത്?"
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കമ്മ്യൂണിസ്ററ് പാർട്ടിയും കോൺഗ്രസ്സ് പാർട്ടിയുമെല്ലാം കൂടി അദ്ദേഹത്തെ പൊങ്കാലയിടുകല്ലേ ഇപ്പോൾ?"
"അതുകൊണ്ടു സത്യം സത്യമല്ലാതാവുമോ?"
"എന്താ മാഷു പറയുന്നത് അങ്ങനെയൊക്കെ ഉണ്ടെന്നാണോ?"
"എടോ, പാലാ ബിഷപ്പിനെപ്പോലെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ അങ്ങനെ ഒരു കാര്യം പരസ്യമായി വിളിച്ചു പറഞ്ഞാൽ അതിനെപ്പറ്റി അന്വേഷിക്കയല്ലേ ഉത്തരവാദപ്പെട്ടവർ ചെയ്യേണ്ടത്? അല്ലാതെ, കേട്ട പാടേ ആരൊക്കെയോ അഹിഷ്ണതയോടെ പ്രതികരിച്ചതുകൊണ്ട് അവരുടെ വാലിൽ തൂങ്ങി വിമർശിക്കയല്ല വേണ്ടത്."
"അല്ല, ബിഷപ്പൊക്കെ എന്തെങ്കിലും പറയുമ്പോൾ അതിനു വ്യക്തമായ അടിസ്ഥാനമുണ്ടായിരിക്കണ്ടേ."
"ഒന്നാമത്, അദ്ദേഹം അവരുടെ പള്ളിയിൽ കുർബാനയ്ക്കിടെ വിശ്വാസികളോടു സംസാരിച്ചതാണ്. അവരുടെ അറിവിലേക്ക് കുട്ടികളെ സൂക്ഷിക്കണം എന്നൊരർഥത്തിൽ പറഞ്ഞതായിട്ടു കരുതിയാൽ പോരേ?"
"അവിടെ പറഞ്ഞതാണെങ്കിലും അതു മതസ്പർദ്ധ വളർത്താനല്ലേ സഹായിക്കൂ? അതു മുസ്ലിം സഹോദരരെ വേദനിപ്പിക്കില്ലേ? അതുകൊണ്ടല്ലേ മതസൗഹാർദത്തിൽ വിശ്വസിക്കുന്നവരെല്ലാം ബിഷപ്പിനെതിരായത്?"
"സമീപകാല സംഭവങ്ങളിൽ ബിഷപ്പിന് ഉത്ക്കണ്ഠ ഉണ്ടായിട്ടുണ്ട്. പല സംഭവങ്ങളും ക്രിസ്ത്യാനികളെ ചൊറിയാൻ മനപ്പൂർവം ഉണ്ടാക്കിയതാണോ എന്ന് പോലും സംശയിക്കാവുന്നതാണ്."
"എന്ത് സംഭവങ്ങളാണ് അങ്ങനെ ഉണ്ടായത്?"
"എടോ, തുർക്കിയിലെ ‘ഹാഗിയാ സോഫിയാ’ എന്ന 1500വർഷം പഴക്കമുള്ള ക്രിസ്ത്യൻ ദേവാലയം മുസ്ലിം പള്ളിയായി അവിടത്തെ ഭരണാധികാരി പരിവർത്തനം ചെയ്തപ്പോൾ ക്രിസ്ത്യാനികൾ അമൂല്യമായി കരുതിയിരുന്ന പല ഐക്കോണുകളും നശിപ്പിക്കുകയും 1600 ൽ പരം വർഷങ്ങൾ പഴക്കമുള്ള ബൈസാൻറ്റൈൻ കാലഘട്ടത്തിലെ ചുവർ ചിത്രങ്ങൾ നിഷ്‌കരുണം നശിപ്പിക്കുകയോ വൃത്തികേടാക്കുകയോ ചെയ്തു. ഇത് ലോകരാഷ്ട്രങ്ങൾ മുഴുവൻ അപലപിച്ചപ്പോൾ കേരളത്തിലെ ഒരു മുസ്ലിം നേതാവ് അവരുടെ മുഖപത്രത്തിൽ അതിനെ അഭിനന്ദിച്ചുകൊണ്ടു ലേഖനമെഴുതി. അത് തീർച്ചയായും കേരളത്തിലെ ക്രിസ്ത്യാനികളെ വേദനിപ്പിച്ചു. ഇന്ന് മുതലക്കണ്ണീരൊഴുക്കുന്ന ഒരു നേതാവും അന്ന് അതിനെതിരെ പ്രതികരിച്ചില്ല. ആ ലേഖനം പിൻവലിക്കുകയോ ഖേദം പ്രകടിപ്പിക്കുകയോ ഉത്തരവാദപ്പെട്ട മുസ്ലിം സഹോദരർ ചെയ്തില്ല."
"അത് ഒരു ഒറ്റപ്പെട്ട സംഭവമായി കണ്ടു കൂടേ?"
"പിന്നെ കുരിശിൻറെ മുകളിൽ കയറി മുസ്ലിം യുവാക്കൾ ഡാൻസ് കളിക്കയും മുദ്രാവാക്യങ്ങൾ എഴുതുകയും ചെയ്തു. ആരും പ്രതികരിച്ചില്ല. മുസ്ലിം മതനേതാവ് പ്രസംഗിച്ചു, ”മുസ്ലിം അല്ലാത്തവരെയെല്ലാം നശിപ്പിച്ചിട്ടു കേരളത്തിൽ പത്തു വർഷം കൊണ്ട് ഇസ്ലാമിക് രാജ്യമാക്കണം” എന്ന്. ആരും പ്രതികരിച്ചില്ല. അത് മതസ്പർദ്ധ വളർത്തുമെന്നാരും പറഞ്ഞില്ല. ഇസ്രായേൽ-പലസ്‌തീൻ യുദ്ധമുണ്ടായപ്പോൾ ഹമാസ് തീവ്രവാദികൾ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ അവിടെ ജോലി ചെയ്തിരുന്ന ഒരു മലയാളി സഹോദരി കൊല്ലപ്പെട്ടു. അനുശോചനം രേഖപ്പെടുത്താൻ ആർക്കും ധൈര്യമില്ലായിരുന്നു. അവളുടെ ജഡം നാട്ടിൽ കൊണ്ടുവന്നു സംസ്കരിച്ചിട്ടു സർക്കാരിന്റെ ഒരു പ്രതിനിധിയും അവിടെ സന്നിഹിതരായില്ല. കാരണം അവൾ ക്രിസ്തീയ വിശ്വാസി ആയിരുന്നു."
"ആളുകളിൽ അതുണ്ടാക്കിയ മനോവേദന ചെറുതല്ല എന്ന് സമ്മതിക്കുന്നു. പക്ഷേ, എന്താണ് മയക്കുമരുന്നിന്റെ പശ്ചാത്തലം?"
"കേരളത്തിൽ മയക്കുമരുന്നിന്റെ ഉപയോഗം മുൻപെങ്ങും കണ്ടിട്ടില്ലാത്തവിധം കൂടിയിരിക്കുന്നു. കലാലയങ്ങളിലും മറ്റു പല സാംസ്കാരിക സ്ഥാപനങ്ങളിലും ഇതിന്റെ ഉപയോഗം മൂലം നശിക്കുന്നത് ആയിരക്കണക്കിനു ചെറുപ്പക്കാരാണ്. ഇതിൽ ഭൂരിഭാഗവും അമുസ്ലിങ്ങളാണ്.എന്നാൽ ലഹരിമരുന്നു കള്ളക്കടത്തിൽ പിടിക്കപ്പെടുന്നത് കൂടുതലും മുസ്ലിം യുവാക്കളും."
"മുസ്ലിംകൾക്ക് ലഹരി മരുന്ന് ഹറാം അല്ലേ? അപ്പോൾ അവരെ ഇതിന്റെയൊക്കെ പുറകിൽ ചിത്രീകരിക്കാനാകുമോ?"
"അത് ശരിയാണ് അവർക്കു ലഹരി മരുന്ന് ഹറാം ആണ്. പക്ഷേ, ശരിയത് നിയമം അനുസരിച്ചു ഭരിക്കപ്പെടുന്ന അഫ്‌ഗാനിസ്ഥാനിലെ മുഖ്യ കൃഷി ലഹരിമരുന്നിന്റെ ചെടികളാണ്. അവരുടെ ഏറ്റവും വലിയ വരുമാന മാർഗം ലഹരിമരുന്നു കയറ്റുമതിയാണ്. സൗദി അറേബ്യയിൽ ഒരു ഗ്രാം ലഹരി മരുന്ന് പോലും കൈവശം വച്ചാൽ വധശിക്ഷ ആയിരിക്കും ലഭിക്കുക. അഫ്‌ഗാനിലെ കയറ്റുമതിയെല്ലാം അമുസ്ലിം രാഷ്ട്രങ്ങളിലേക്കായിരിക്കുമല്ലോ. ഈ ജൂൺ 13 ന് പഞ്ചാബിലെ ഫാസിൽകാ ജില്ലയിലെ സോവാന അതിർത്തിയിൽ ലഹരിമരുന്നു കടത്തിയ 32 വയസ്സുള്ള റംസാൻ എന്ന ആളിന്റെ മൊഴിയായി ഫസിൽകാ പോലീസ് സൂപ്രണ്ട് നരേന്ദ്രഭാർഗവൻ പറഞ്ഞത്, അതിർത്തിപ്രദേശത്തെ ചെറുപ്പക്കാരെ ലഹരിമരുന്നിനടിമകളാക്കാൻ വേണ്ടി പാകിസ്ഥാൻ നടത്തുന്ന വിശുദ്ധ യുദ്ധത്തിലെ ഒരു കണ്ണിയാണത്രെ അയാൾ. അതെന്തായാലും, കേരളത്തിൽ സർക്കാർ എത്രയും പെട്ടന്ന് ശ്രദ്ധിക്കേണ്ട ഗുരുതരമായ ഒരു വിഷയമാണ് യുവാക്കളിലെ മയക്കുമരുന്നിൻറെ സ്വാധീനം."
“അങ്ങനെയാണെങ്കിൽ മറ്റു ക്രിസ്ത്യൻസഹോദരീ സഭകൾ എന്തുകൊണ്ട് പാലാ ബിഷപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നില്ല? മറിച്ച്, അദ്ദേഹം തിരുത്തണമെന്നാണല്ലോ പരസ്യമായി ചാനൽ ചർച്ചകളിൽ അവരുടെ പ്രതിനിധിയായി വന്ന ഒരു ബിഷപ്പ്പറയുന്നത്?"
"അവരാണ് കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുന്നത്. പാലാ ബിഷപ്പിനെ ശരിവച്ചതുകൊണ്ടു മാത്രം ഇത് ഒരു ബിജെപി അജണ്ടയായിട്ടാണ് അദ്ദേഹം ചിത്രീകരിക്കുന്നത്. എന്തായാലും അവർക്കൊക്കെ അവരുടേതായ രാഷ്ട്രീയ താത്പര്യങ്ങളുണ്ട്എന്നുവ്യക്തം."
"മറ്റൊരു ബിഷപ്പ് പറഞ്ഞത് അൾത്താരയിൽ നിന്ന് പാലാ ബിഷപ്പ് ഇതു പറഞ്ഞത് തെറ്റായിപ്പോയി എന്നാണ്. അത് അൾത്താരയുടെ വിശുദ്ധിയെ ബാധിക്കുമത്രേ!"
"ചിരിക്കാതെന്തു പറയാൻ? എടോ, സ്ത്രീപീഡനം നടത്തുന്ന വൈദികനും ബിഷപ്പിനും കേസു നടത്താൻ പിരിവിനു വേണ്ടി അൾത്താരയിൽ നിന്ന് സംസാരിക്കാം. ഇങ്ങനെയൊരു സാമൂഹ്യ വിപത്തിനെപ്പറ്റി പറയാൻ പാടില്ല, അല്ലേ?"
"അപ്പോൾ, ഈ മതമേലധ്യക്ഷന്മാരും പുരോഹിതന്മാരുംഇത് ഈ കാലഘട്ടത്തിന്റെ വെല്ലുവിളിയായി കണക്കാക്കിഎന്താണ് ഇതിനെപ്പറ്റി കുഞ്ഞാടുകളെ ബോധവത്കരിക്കാത്തത്?"
"ബോധവത്കരിക്കാൻ ശ്രമം നടക്കുന്നില്ല എന്ന് പറയാൻ കഴിയില്ല. പക്ഷേ, പറഞ്ഞാൽ അധികമാരും കേൾക്കുന്നില്ല എന്നതാണ് വിഷയം."
"അതെന്താ മാഷെ അങ്ങനെ?"
“കഴിഞ്ഞ കുറേക്കാലമായി ആത്മീയം വിട്ട് ആഡംബരത്തിന്റെയും സുഖലോലുപതയുടെയും ലഹരിയിൽ അടിമപ്പെട്ടു കഴിയുന്നമതപുരോഹിത വർഗത്തിനോട് യുവാക്കൾക്ക് പുശ്ചമാണ്. ‘കൂനിന്മേൽ കുരു’എന്നു പറഞ്ഞതുപോലെ കോവിഡ് കൂടി വന്നതോടെ പള്ളിയിൽ പോകുന്നതുപോലും ആളുകൾ ഉപേക്ഷിച്ചു. തുടർച്ചയായുള്ള വൈദികരുടെ സ്ത്രീപീഡനവുംഅധികാര വാഞ്ചയും അഴിമതിക്കഥകളും കാണുന്ന യുവജനം അവരിൽ നിന്നും ഇന്ന് എത്രയോ അകലെയാണ് സഞ്ചരിക്കുന്നത്! അതുപോലെ തന്നെ മക്കൾക്കു വേണ്ടി അല്പം പോലും സമയം ചെലവഴിക്കാൻ കഴിയാത്ത തിരക്കേറിയ മാതാപിതാക്കൾക്ക് മക്കൾ വീണുപോകുന്ന ചതിക്കുഴിയെപ്പറ്റി അറിയാതെ പോകുന്നു.ഇതിനു യുവജനങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അപ്പോൾ അവർ ലഹരിമരുന്നിന്റെയും മറ്റും പുറകെ പോയെന്നിരിക്കും. അതുകൊണ്ടു കാര്യങ്ങൾ യാഥാർഥ്യമാണെങ്കിൽ പോലും മറ്റുള്ളവരെ കുറ്റം പറയുന്നതിനുമുൻപ് തങ്ങളിൽ വന്നിട്ടുള്ള വീഴ്ച്ച മനസ്സിലാക്കി പരിഹാരം കാണാൻ കൂടി ശ്രമിക്കേണ്ടതാണ്."
"ഒപ്പം, ഈ ഗുരുതര വിഷയത്തിൽ വോട്ടുബാങ്ക് നോക്കാതെ വേണ്ട നടപടികൾ ആരംഭിക്കാൻ സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ശ്രദ്ധ ക്ഷണിക്കേണ്ടതുമാണ്, അല്ലേ മാഷേ?"
"തീർച്ചയായും. അടിയന്തരമായ ശ്രദ്ധ ഇക്കാര്യത്തിൽ പതിയേണ്ടതാണ്." "എന്നാൽ, നമുക്കു പിന്നെ കാണാം."
"അങ്ങനെയാവട്ടെ."
________________

Join WhatsApp News
abdul punnayurkulam 2021-09-15 13:57:14
Writers express their thoughts in a creative way, that is good.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക