FILM NEWS

മിന്നല്‍ മുരളിയെ നെറ്റ്‌ഫ്‌ളിക്‌സിന്‌ കൈമാറിയെന്ന്‌ സംവിധായകന്‍ ബേസില്‍ ജോസഫ്‌

Published

on


മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മിന്നല്‍മുരളിയുടെ ഫൈനല്‍ മിക്‌സിങ്ങും കഴിഞ്ഞ്‌ നെറ്റ്‌ഫ്‌ളിക്‌സിന്‌ കൈമാറിയെന്ന്‌ സംവിധായകന്‍ ബേസില്‍ ജോസഫ്‌ പറഞ്ഞു. മുംബൈയിലെ റെഡ്‌ ചില്ലീസ്‌ സ്റ്റുഡിയോയില്‍ നടന്ന പ്രത്യേക പ്രിവ്യൂവില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ബേസില്‍.
''മിന്നല്‍ മുരളിയുമായി ഞങ്ങള്‍ നടത്തിയ 3 വര്‍ഷത്തെ യാത്രയുടെ അവസാന ദിവസമായിരുന്നു ഇന്നലെ. എല്ലാ ജോലികളും കഴിഞ്ഞ്‌ കുഞ്ഞിനെ നെറ്റ്‌ഫ്‌ളിക്‌സിനു കൈമാറി. മൂന്നു വര്‍ഷക്കാലം ഞങ്ങളോടൊപ്പമുണ്ടായിരുന്ന ചിത്രം ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരേടായി മാറിക്കഴിഞ്ഞു. ഈസിനിമയ്‌ക്കായി ചെലവഴിച്ച ഓരോ നിമിഷവും സംഘര്‍ഷഭരിതവും സമ്മര്‍ദ്ദപൂരിതവും ആയിരുന്നു. കോവിഡ്‌ മഹാമാരി മിന്നല്‍മുരളിയുടെ യാത്രയെ ദുര്‍ഘടമാക്കിയിരുന്നു. പക്ഷേ അതിനിടയിലും ഒരു നല്ല സിനിമയെന്ന ലക്ഷ്യത്തിലേക്ക്‌ പ്രവര്‍ത്തിക്കാന്‍ മുഴുവന്‍ ടീമും ഒന്നിച്ചു പ്രവര്‍ത്തിച്ചത്‌ ഏറെ ആസ്വാദ്യകരമായിരുന്നു. ബേസില്‌ പറയുന്നു.
''എന്നെ വിശ്വസിക്കുകയും എല്ലായിടത്തും പിന്തുണയുടെ നെടുതൂണാവുകയും ചെയ്‌ത സോഫിയ പോളിനും കുടുംബത്തിനും ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. ഇത്തരമൊരു പരീക്ഷണ സിനിമയില്‍, പ്രത്യേകിച്ച്‌ പകര്‍ച്ചവ്യാധിയുടെ ആശങ്ക നിലനില്‍ക്കുമ്പോള്‍ ഇത്രയും വലിയൊരു നിക്ഷേപം നടത്താനുള്ള ശ്രമം വെല്ലുവിളി തന്നെയാണ്‌. കെവിന്‍ പോള്‍, പല സമയത്തും നിങ്ങള്‍ ഒരു നിര്‍മ്മാതാവ്‌ മാത്രമല്ല, ഒരു രക്ഷകന്‍ കൂടിയായിരുന്നു.
''സൂപ്പര്‍ ഹീറോ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നായകന്‍ തന്നെയാണ്‌. അമാനുഷികതയും സൗന്ദര്യവും ബലിഷ്‌ഠശരീരവുമുള്ള ഈ ഹീറോയ്‌ക്ക്‌ വേണ്ടത്‌ ടൊവീനോ തോമസ്‌ തന്നെയാണ്‌. അല്ലാതെ മറ്റൊരു പകരക്കാരനില്ല. ഒരു നടനും സംവിധായകനുമായുള്ള ബന്ധത്തിനു പുറമേ നിങ്ങള്‍ എനിക്കൊരു സുഹൃത്തും സഹോദരനുമായിരുന്നു. എനിക്കു വേണ്ടി മാറ്റി വച്ച അമൂല്യ സമയത്തിന്‌ നിങ്ങളോട്‌ ഞാന്‍ എന്നും നന്ദി പറയും. ''
''മിന്നല്‍ മുരളി എന്ന അതിമാനുഷ കഥാപാത്രത്തെ എന്റെ മനസില്‍ കോറിയിട്ട പ്രിയപ്പെട്ട കഥാകൃത്ത്‌ അരുണ്‍ അനിരുദ്ധനും ജസ്റ്റിന്‍ മാത്യുവിനും നന്ദി.കഥാപാത്രം ഉള്ളില്‍ പേറിയതു മുതല്‍ യാഥാര്‍ത്ഥ്യമാകുന്നതു വരെ നിങ്ങളോടൊപ്പമുളള നിമിഷങ്ങള്‍ എനിക്ക്‌ വലിയ പഠനാനുഭവമായിരുന്നു. തന്റെ മാസ്‌മരിക ഫ്രെയിമിലൂടെ എന്റെ കഥാപാത്രത്തിന്‌ പൂര്‍ണ്ണരൂപം കൊടുത്ത എന്റെ പ്രിയപ്പെട്ട സമീര്‌ താഹിര്‍ ഇക്കയ്‌ക്ക്‌ നന്ദി. എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തില്‍ നിങ്ങള്‍ നല്‍കിയ എല്ലാ ധാര്‍മ്മിക പിന്തുണയ്‌ക്കും ആത്മവിശ്വാസത്തിനും നന്ദി പറഞ്ഞാലൊന്നും മതിയാകില്ല. നിങ്ങളോടുള്ള കടപ്പാട്‌ എന്നും എന്റെ ഉള്ളിലുണ്ടാകും.
''ഒരു നല്ല മനുഷ്യനും മികച്ച നടനും ഗുരുവുമായ സോമസുന്ദരം സാറിനും നന്ദി. അജു ഏട്‌, എന്റെ എക്കാലത്തെയും പ്രിയപ്പെട്ട വഴികാട്ടി, എന്റെ ജീവശ്വാസമായ സംഗീതം പകര്‍ന്നു തന്ന ഷാന്‍ റഹ്മാന്‍ ഇക്ക, സുഷിന്‍ ശ്യം, മനു രഞ്‌ജിത്ത്‌ എല്ലാവരോടും മനസ്സു നിറഞ്ഞ നന്ദി. ഞങ്ങളുടെ സാങ്കല്‍പ്പിക ലോകം യാഥാര്‍ഥ്യമാക്കി തന്നതിന്‌ കലാ സംവിധായകനായ മനു ജഗത്‌ ചേട്ടനോട്‌, ഞാന്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. അതിമനോഹരമായി എഡിറ്റിങ്ങും വിഎഫ്‌എക്‌സും നിര്‍വഹിച്ചതിന്‌ മാത്യു ലിവിങ്ങ്‌സ്റ്റണിനോടുമുള്ള കടപ്പാട്‌ പറഞ്ഞാല്‍ തീരുന്നതല്ല.
''ആന്‍ഡ്രൂ ജേക്കബ്‌ ഡിക്രൂസും അദ്ദേഹത്തിന്റെ മൈന്‍ഡ്‌ സ്റ്റെന്‍ സ്റ്റുഡിയോയും സ്‌ക്രിപ്‌റ്റിങ്ങ്‌ സമയം മുതല്‍ തന്ന ഇന്‍പുട്ടും അമ്പരപ്പിക്കുന്ന വിഎഫ്‌എക്‌സും ഈ യാത്ര കൂടുതല്‍ മനോഹരമാക്കി. വളരെ മനോഹരവും രസകരവുമായ ആക്ഷന്‍ രംഗങ്ങള്‍ക്കും സഹകരണത്തിനും ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഡയറക്‌ടര്‍ വ്‌ളാഡിസ്‌ളാവ്‌ റിംബര്‍ഗിനു നന്ദി. നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയത്‌ അംഗീകാരമായിട്ടാണ്‌ ഞാന്‍ കാണുന്നത്‌. കഥകള്‍ പറയുന്ന സ്റ്റോറി ബോര്‍ഡിനും ക്യാരക്‌ടര്‍ സ്‌കെച്ചിനും പോസ്റ്ററുകള്‍ക്കും പവി ശങ്കറിന്‌ നന്ദി. മിന്നല്‍ മുരളിയുടെ വര്‍ണ്ണാഭമായ കോസ്റ്റ്യൂമുകള്‍ക്‌ മെല്‍വി.ജെ, സൗണ്ട്‌ ഡിസൈനു ഹരികൃഷ്‌ണന്‍, റിയലിസ്റ്റിക്‌ മേക്കപ്പിന്‌ ഹസന്‍ ഇക്ക, പോസ്റ്റ്‌ പ്രൊഡക്ഷന്‍ കുറ്റമറ്റതാക്കാന്‍ സഹായിച്ച അശ്വതിയും നിരഞ്‌ജും, നിങ്ങള്‍ ടെക്‌നീഷ്യന്‍മാരെക്കാള്‍ ഈ കുടുംബത്തിന്റെ ഭാഗമായിരുന്നു എന്നതായിരിക്കും വാസ്‌തവം. അസിസ്റ്റന്റ്‌ ഡയറക്‌ടര്‍മാരുടെ ടീം, ഛായാഗ്രഹണം, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍, ആര്‍ട്ട്‌, മാര്‍ക്കറ്റിങ്ങ്‌ ടീം, പ്രൊഡക്ഷന്‍ ടീം മകരന്ദ്‌ സര്‍ട്ടൈ, റെഡ്‌ ചില്ലീസ്‌ ചേട്ടന്‍, ജസ്റ്റിന്‍ ചേട്ടന്‍, സൗണ്ട്‌ മിക്‌സിങ്ങ്‌ ടീം, നിങ്ങളുടെ കഠിനാദ്ധ്വാനത്തിനും സമര്‍പ്പമത്തിനും ഈ സിനിമ യാഥാര്‍ത്ഥ്യമാക്കിയതിനും നന്ദി.
''നെറ്റ്‌ഫ്‌ളിക്‌സിന്റെ സുരക്ഷിതമായ കരങ്ങളിലിരിക്കുന്ന മിന്നല്‍മുരളി എന്ന സിനിമ പ്രേക്ഷകര്‍ക്കായി കാത്തിരിക്കുകയാണ്‌. നിങ്ങള്‍ ഞങ്ങളുടെ സിനിമയ്‌ക്കായി കാത്തിരിക്കുന്നതു പോലെ ഞങ്ങള്‍ നിങ്ങള്‍ പ്രേക്ഷകരുടെ പ്രതികരണമറിയാനും ആകാംക്ഷയോടെ കാത്തിരിക്കുന്നു. വിധി എന്തു തന്നെ ആയാലും ഞങ്ങള്‍ക്‌ ഉറപ്പിച്ചു പറയാന്‍ കഴിയും, മിന്നല്‍ മുരളി ഞങ്ങള്‍ക്ക്‌ ഒരു സിനിമ എന്തിനേക്കാള്‍ ഒരു വികാരമാണ്‌. ഇന്നലെ അപ്രതീക്ഷിതമായി പ്രിവ്യൂവിനെത്തിയ കുഞ്ചാക്കോ ബോബന്‍ ചേട്ടന്‌ അദ്ദേഹത്തിന്റെ വിലയേറിയയ സമയത്തിനും യഥാര്‍ത്ഥ ഫീഡ്‌ബാക്കിനും നന്ദി അറിയിക്കുന്നു.
ഗോദയ്‌ക്ക്‌ ശേഷം ബേസില്‍ ജോസഫും ടൊവീനോ തോമസും ഒന്നിക്കുന്ന ചിത്രമാണിത്‌. വീക്കെന്‍ഡ്‌ ബ്‌ളോക്ക്‌ ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ ആണ്‌ചിത്രം നിര്‍മ്മിക്കുന്നത്‌. മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി എന്നിങ്ങനെ നാലു ഭാഷകളിലയാണ്‌ ചിത്രം ഒരുങ്ങുന്നത്‌. ജിഗര്‍തണ്ട, ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക്‌ ഏറെ പരിചിതനായ ഗുരു സോമസുന്ദരവും ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജു വര്‍ഗ്ഗീസ്‌, ഹരിശ്രീ അശോകന്‍, ബൈജു, ഫെമിന ജോര്‍ജ്ജ്‌ എന്നിവരാണ്‌ മറ്റ്‌ അഭിനേതാക്കള്‍.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

‘കോവിഡ് ലവ് സ്റ്റോറി’ യൂട്യൂബില്‍ തരംഗമാകുന്നു

വെള്ളിയാ‍ഴ്ച തീയേറ്റര്‍ തുറക്കും; കുട്ടികള്‍ക്ക് പ്രവേശനമില്ല

ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ; ദിലീപിന് പിറന്നാള്‍ ആശംസകളുമായി മീനാക്ഷി

സംയുക്തയുടെ ' എരിഡ ' ഒടിടിയില്‍ നാളെ റിലീസ് ചെയ്യും

മോഹന്‍ലാല്‍ കലാകാരനേക്കാളുപരി ബിസിനസ്സുകാരനാണെന്ന് ഫിയോക്ക പ്രസിഡന്റ്

ജിബൂട്ടി ഡിസംബര്‍ 10ന് റിലീസ്

ദിലീപിനൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറല്‍

മകന്റെ നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച്‌ നടന്‍ മാധവന്‍

മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം സൂപ്പര്‍താര പദവി ലഭിക്കാന്‍ സാധ്യതയുള്ള നടന്‍ ആരെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു

ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി താരങ്ങള്‍; മരയ്ക്കാറിനായി പ്രിയദര്‍ശനും ആന്റണിയും

'ഫ്രണ്ട്‌സി'ലെ 'ഗന്‍തര്‍' വിട പറഞ്ഞു; അനുശോചനം അറിയിച്ച്‌ ആരാധകര്‍

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങി രജനികാന്ത്

മുല്ലപ്പെരിയാര്‍: തമിഴ്​നാട്ടില്‍ പൃഥ്വിരാജിന്‍റെ കോലം കത്തിച്ചു

ചലച്ചിത്ര നിര്‍മ്മാതാവ് പ്രകാശ് ഝായുടെ മുഖത്ത് മഷിയെറിഞ്ഞു ; ഷൂട്ടിംഗ് തടസ്സപ്പെടുത്തി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

എന്നെ ഒരു നടിയാക്കിയത് അവരാണെന്ന് രജീഷ വിജയന്‍

19 വര്‍ഷം മുമ്പത്തെ വിവാഹ വസ്ത്രം ധരിച്ച് സൊനാലി; താരത്തിന്റെ കര്‍വാ ചൗത് വിശേഷങ്ങള്‍

ന്യായീകരണം അര്‍ഹിക്കാത്തത്'; മുല്ലപ്പെരിയാര്‍ പൊളിക്കണമെന്ന് പൃഥ്വിരാജ്

കിളിമഞ്ചാരോ കീഴടക്കിയ സന്തോഷമറിയിച്ച്‌ നിവേദ തോമസ്

നെഞ്ചോരമേ' മ്യൂസിക്കല്‍ ആല്‍ബം‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

'എല്ലായ്പ്പോഴും നിന്നെ സന്തോഷവതിയാക്കും'; മലായ്കയ്ക്ക് പിറന്നാളാശംസകളുമായി അര്‍ജുന്‍

ശ്വേത മേനോന്‍ ചിത്രം മാതംഗി പുരോഗമിക്കുന്നു

എ.ആര്‍ റഹ്മാന്റെ ഫിര്‍ദൗസ് ഓര്‍കസ്ട്രയുടെ ആദ്യ അവതരണം ഇന്ന് എക്സ്പോയില്‍

മരയ്ക്കാര്‍ ഒടിടി റിലീസിനില്ല; പ്രചാരണം തെറ്റാണെന്ന് തിയേറ്ററുടമകള്‍

ഷാജി കൈലാസിന്റെ 'എലോണി'ന്‌ 17ആം ദിവസം പായ്‌ക്കപ്പ്‌

'കനകം കലഹം കാമിനി' ട്രെയിലര്‍ റിലീസ്‌ ചെയ്‌തു

പ്രഭാസിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് രാധേശ്യാമിന്റെ ടീസര്‍

കുറുപ്പ്' തിയേറ്ററുകളില്‍ തന്നെ;നവംബര്‍ 12ന് റിലീസ്

ഓസ്‌കര്‍ 2022;'കൂഴങ്ങള്‍' ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി

കൂട്ടിക്കലിനെ ചേര്‍ത്ത്പിടിച്ചു മമ്മൂട്ടി:മെഡിക്കല്‍ സഹായങ്ങള്‍ക്ക് പിന്നാലെ അടിസ്ഥാനസഹായങ്ങളും എത്തിച്ച് പ്രിയനടന്‍

സഹസ്രാര ഇന്റര്‍നാഷണൽ  ഫിലിംഫെസ്റ്റിവൽ  മികച്ച ക്യാഷ് അവാര്‍ഡുമായി എന്‍ട്രി ക്ഷണിക്കുന്നു.

View More