Image

'ഒറ്റ്‌' ചാക്കോച്ചനും അരവിന്ദ്‌ സ്വാമിയും ഒരുമിക്കുന്ന ദ്വിഭാഷാ ചിത്രം

Published on 14 September, 2021
   'ഒറ്റ്‌' ചാക്കോച്ചനും അരവിന്ദ്‌ സ്വാമിയും ഒരുമിക്കുന്ന ദ്വിഭാഷാ ചിത്രം

കുഞ്ചാക്കോ ബോബനും അരവിന്ദ്‌ സ്വാമിയും പ്രധാന വേഷങ്ങളിലെത്തുന്ന ദ്വിഭാഷാ ചിത്രം ഒറ്റിന്റെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു. തമിഴില്‍ രണ്ടകം എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ ടി.പി ഫെല്ലിനിയാണ്‌. ദാ ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ്‌ താരം ആര്യയും ഓഗസ്റ്റ്‌ സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.
ഇരുപത്തഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം അരവിന്ദ്‌ സ്വാമി മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ്‌ ഒറ്റ്‌. ജാക്കി ഷ്‌റോഫ്‌ ആണ്‌ ചിത്രത്തിലെ പ്രധാന താരം. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ തിരക്കഥയൊരുക്കുന്നത്‌ എസ്‌.സജീവാണ്‌. തെലുങ്ക്‌ താരം ഈഷ റെബ്ബയാണ്‌ ചിത്രത്തിലെ നായിക.
എ.എച്ച്‌ കാശിഫാണ്‌ സംഗീതം ഒരുക്കുന്നത്‌. വിജയ്‌ ആണ്‌ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്‌. അപ്പു ഭട്ടതിരി എഡിറ്റിങ്ങ്‌, സ്റ്റെഫി സേവ്യറാണ്‌ വസ്‌ത്രാലങ്കാരം. റോണക്‌സ്‌ സേവ്യര്‍ മേക്കപ്പ്‌. സൗണ്ട്‌ ഡിസൈന്‍ നാഥ്‌ രവി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക