Image

കോവാക്‌സിന്‍: പ്രവാസി ലീഗല്‍ സെല്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു

Published on 14 September, 2021
 കോവാക്‌സിന്‍: പ്രവാസി ലീഗല്‍ സെല്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു


കുവൈറ്റ് സിറ്റി: കോവാക്‌സിന് ലോകാരോഗ്യ സംഘടന ഉള്‍പ്പടെയുള്ള അംഗീകാരം ലഭിക്കാനുള്ള നടപടികള്‍ വൈകുന്നത് ചൂണ്ടിക്കാട്ടി പ്രവാസി ലീഗല്‍ സെല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു.

മെയ് മാസത്തില്‍ പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രവാസികളുടെ വാക്സി നേഷന്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും നടപടികള്‍ വൈകുന്നതും, കോവാക്‌സിന്‍ ഇന്ത്യയില്‍ നിന്ന് സ്വീകരിച്ചതിന്റെ പേരില്‍ ഇനിയും വിദേശയാത്ര നടത്താന്‍ സാധിക്കാത്ത പ്രവാസികളുടെ സാഹചര്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. മെയ് മാസത്തിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളില്‍ സര്‍ക്കാര്‍ വേണ്ട തീരുമാനമെടുക്കുകയും ചെയ്തിരുന്നു.


എന്നാല്‍ കോവാക്‌സിന് മതിയായ അംഗീകാരം ലഭിക്കാത്ത പ്രശ്‌നം ഇപ്പോഴും ഉള്ളതിനാലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹി ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി പ്രവാസി ലീഗല്‍ സെല്ലിനു വേണ്ടി ഗ്ലോബല്‍ പ്രസിഡണ്ട് ജോസ് അബ്രഹാം ഹര്‍ജി സമര്‍പ്പിച്ചത്. ഇതുവഴി കോ വാക്‌സിന്‍ സ്വീകരിച്ച പ്രവാസികളുടെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ ഭാരവാഹികള്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
വീഡിയോ ലിങ്ക് https://we.tl/t-XOSD9ih0l8

റിപ്പോര്‍ട്ട് : സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക