Image

ബോള്‍ട്ടണ്‍ സെന്റ് ആന്‍സ് പ്രൊപ്പോസ്ഡ് മിഷനില്‍ കന്യാമറിയത്തിന്റെ ജനന തിരുനാള്‍

Published on 14 September, 2021
ബോള്‍ട്ടണ്‍ സെന്റ് ആന്‍സ് പ്രൊപ്പോസ്ഡ് മിഷനില്‍ കന്യാമറിയത്തിന്റെ ജനന തിരുനാള്‍


ലണ്ടന്‍: ബോള്‍ട്ടണ്‍, റോച്ച്‌ഡെയില്‍, ബറി തുടങ്ങിയ സ്ഥലങ്ങളിലെ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്കുവേണ്ടി രൂപീകൃതമായിരിക്കുന്ന സെന്റ് ആന്‍സ് പ്രൊപ്പോസ്ഡ് മിഷനില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാളിനു കൊടിയേറി. സെപ്റ്റംബര്‍ 10, 11, 12 ( വെള്ളി, ശനി, ഞായര്‍) തീയതികളില്‍, ബോള്‍ട്ടണിലെ ഔവ്വര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ദേവാലയത്തിലാണ് തിരുനാളാഘോഷം.

സെപ്റ്റംബര്‍ 10 നു (വെള്ളി) വൈകുന്നേരം 6.20 ന് മിഷന്‍ ഡയറക്ടര്‍ ഫാ. ഡാനി മൊളോപറമ്പില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. തുടര്‍ന്നു പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപം പള്ളിയില്‍ പ്രതിഷ്ഠിച്ചു. 6.30 നു ആഘോഷമായ ദിവ്യബലിയും തുടര്‍ന്നു ലദീഞ്ഞും പ്രസുദേന്തി വാഴ്ചയും നടന്നു.

സെപ്റ്റംബര്‍ 11 നു (ശനി) വൈകുന്നേരം 6.30 നു ബോള്‍ട്ടണ്‍ ഔവ്വര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ചര്‍ച്ച് വികാരി ഫാ. ഡേവിഡ് ചിനെറിയുടെ മുഖ്യ കാര്‍മികത്വം വഹിച്ചു ദിവ്യബലി (ഇംഗ്‌ളീഷ് ) അര്‍പ്പിക്കും.


പ്രധാന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 12 നു (ഞായര്‍) രാവിലെ 11 നു നടക്കുന്ന ആഘോഷമായ തിരുക്കര്‍മങ്ങള്‍ക്ക് സാല്‍ഫോര്‍ഡ് വിശുദ്ധ എവുപ്രാശ്യ മിഷന്‍ ഡയറക്ടര്‍ റവ. ഡോ. ജോണ്‍ പുളിന്താനത്ത് കാര്‍മികത്വം വഹിക്കും. തുടര്‍ന്നു ലദീഞ്ഞ്, പരിശുദ്ധ ജനനിയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം എന്നിവ നടക്കും. സ്‌നേഹവിരുന്നോടു കൂടി ആഘോഷങ്ങള്‍ സമാപിക്കും.

പ്രധാന തിരുനാള്‍ ദിവസം ദേവാലയത്തില്‍ കഴുന്ന്, മുടി എന്നീ നേര്‍ച്ചകള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

തിരുനാളിലും തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിപ്പാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഫാ. ഡാനി മൊളോപറമ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക