VARTHA

വിവരാവകാശ പ്രവര്‍ത്തകനെയും അമ്മയെയും വീട്ടില്‍ക്കയറി ആ​ക്ര​മി​ച്ചു

Published

on

കൊല്ലം: വിവരാവകാശ പ്രവര്‍ത്തകനെയും അമ്മയെയും റിട്ട. എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ക്കയറി ആ​ക്ര​മി​ച്ചതായി പരാതി. കരുനാഗപ്പള്ളി കല്ലേരിഭാഗം സ്വദേ​ശി ശ്രീ​കു​മാ​റി​ന്‍റെ വീ​ടാ​ണ് റിട്ട. എസ്.ഐ. ചവറ സ്വദേശി റഷീദ് ഉള്‍പ്പെടെയുള്ള അഞ്ചംഗസംഘം ആ​ക്ര​മി​ച്ച​ത്.

ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. കമ്ബിവടിയുമായെത്തിയ റഷീദും സംഘവും വീട്ടില്‍ അതിക്രമിച്ചുകയറി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ ശ്രീകുമാറിനും അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. മര്‍ദനം തടയാനെത്തിയ സമീപവാസിയായ സ്ത്രീയ്ക്കും പരിക്കേറ്റു. ഇവരെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അടിയേറ്റ് ശ്രീകുമാറിന്റെ അമ്മ നിലത്തുവീണ് കിടക്കുന്നതും കമ്ബിവടിയുമായി റഷീദ് ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

റഷീദിന്‍്റെ മകന്‍്റെ അനധികൃത നിര്‍മാണത്തിനെതിരെ ശ്രീകുമാര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് ശ്രീകുമാറിന്‍്റെ ആരോപണം. അതേസമയം, ഇരുകുടുംബങ്ങളും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നതായും ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്ക് വന്നപ്പോഴാണ് അക്രമസംഭവമുണ്ടായതെന്നുമാണ് പോലീസിന്‍്റെ വിശദീകരണം.

സംഭവത്തില്‍ റഷീദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധു ഉള്‍പ്പെടെയുള്ള നാലുപേരെ കണ്ടെത്താനും അന്വേഷണം ആരംഭിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഏറ്റുമാനൂരില്‍ വെള്ളക്കെട്ടില്‍ വീണ് സൈനികന്‍ മരിച്ചു

യുവാവ് കാറിനുള്ളില്‍ തീകൊളുത്തിയ നിലയില്‍; തിരിച്ചറിയാനുള്ള ശ്രമത്തില്‍ പോലീസ്

പ്രകൃതിക്ഷോഭം: സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി കേന്ദ്രം

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇരട്ട സഹോദരങ്ങള്‍ പാര്‍പ്പിട സമുച്ചയത്തിന്റെ 25-ാം നിലയില്‍ നിന്ന് വീണു മരിച്ചു

വടകരയില്‍ രണ്ട് വയസ്സുകാരന്‍ തോട്ടില്‍വീണു മരിച്ചു

കനത്ത മഴ: പ്ലസ് വണ്‍ പരീക്ഷ മാറ്റി

കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്; 74 മരണം

പൊന്നാനിയില്‍ വള്ളം മറിഞ്ഞ് 3 മത്സ്യത്തൊഴിലാളെ കാണാതായിട്ട് നാലാം ദിവസം: ദേശീയ പാത ഉപരോധിച്ച്‌ മത്സ്യത്തൊഴിലാളികള്‍

ബില്‍ ഗേറ്റ്‌സിന്റെ മകള്‍ വിവാഹിതയായി; വരന്‍ ഈജിപ്തില്‍ നിന്നുള്ള ബിസിനസുകാരന്‍

മ​ഴ ശക്തം :​ചെങ്ങ​ന്നൂ​ര്‍ താ​ലൂ​ക്കി​ല്‍ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി

കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കുഞ്ഞിനെ കൊല്ലണമെന്ന് കരുതിയില്ല: താനും ആത്മഹത്യയ്‌ക്ക് ഒരുങ്ങിയതാണെന്ന് പ്രതി ഷിജു

സിംഗുവില്‍ ക്രൂരമായി കൊല്ലപ്പെട്ട യുവാവിന്റെ ശരീരത്തില്‍ 37 മുറിവുകള്‍ ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മധ്യപ്രദേശില്‍ 16കാരിയെ പിതാവിന്‍റെ മുന്നില്‍ വെച്ച്‌​ പുലി കടിച്ചുകൊന്നു

കൂട്ടിക്കലില്‍ ഒരു മൃതദേഹംകൂടി കണ്ടെത്തി, ന്യൂനമര്‍ദം ദുര്‍ബലമാകുന്നു

പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഒഴുക്കില്‍പെട്ട യുവാവിനെ രക്ഷപ്പെടുത്തി

തിരുവനന്തപുരത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

ഒന്നര വയസുകാരിയെ പുഴയില്‍ തള്ളിയിട്ട് കൊന്നു; അച്ഛന്‍ ഷിജു പിടിയിലായി

തിരുവനന്തപുരത്ത് ജാര്‍ഖണ്ഡ് സ്വദേശിയെ ഒഴുക്കില്‍പെട്ട് കാണാതായി

വരും മണിക്കൂറുകളിൽ അതിശക്ത മഴയ്ക്ക് സാധ്യത

കോട്ടയം ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കാഞ്ഞിരപ്പള്ളിയില്‍ കരസേനയെത്തി.

വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

പാലയിലും വെള്ളപ്പൊക്ക ഭീഷണി

മരോട്ടിച്ചാല്‍ കള്ളായിക്കുന്നില്‍ ഇടിമിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പ്പൊട്ടി മരിച്ചവരില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍

പമ്പയാറില്‍ ജലനിരപ്പ് ഉയരുന്നു, റാന്നിയും സമീപ പ്രദേശങ്ങളും വെള്ളത്തിനടിയില്‍

കനത്ത മഴ, ഉരുള്‍പൊട്ടല്‍: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന തീയതി നീട്ടി

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്; മരണം 57

ഒമാന്‍ ആരോഗ്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു, പ്രവാസികള്‍ക്കു തിരിച്ചടി

View More