Image

കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റുകളില്‍ മദ്യശാല തുടങ്ങില്ലെന്ന്, നിലപാട് മാറ്റി ഗതാഗത മന്ത്രി

Published on 14 September, 2021
കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റുകളില്‍ മദ്യശാല തുടങ്ങില്ലെന്ന്, നിലപാട് മാറ്റി ഗതാഗത മന്ത്രി
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റുകളില്‍ മദ്യശാല തുടങ്ങില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബസ് സ്റ്റാന്റിലെ കെട്ടിടങ്ങള്‍ ബെവ്‌കോയ്ക്ക് വാടകയ്ക്ക് നല്‍കുന്ന കാര്യത്തെക്കുറിച്ച്‌ ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

വാടകയ്ക്ക് നല്‍കാന്‍ പരിഗണിച്ചത് ആളൊഴിഞ്ഞ കെട്ടിടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റുകളില്‍ മദ്യശാല തുടങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ബസ് സ്റ്റാന്റില്‍ മദ്യക്കട ആരംഭിക്കുന്നത് ആലോചനയില്‍ ഇല്ലെന്ന് എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കെ എസ് ആര്‍ ടി സിക്ക് ടിക്കറ്റ് ഇതര വരുമാനം ലക്ഷ്യമിട്ടാണ് കെട്ടിടങ്ങള്‍ ബെവ്‌കോയ്ക്ക് വാടക നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ സര്‍ക്കാരും ഇക്കാര്യത്തില്‍ താല്‍പര്യം കാട്ടിയില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക