Image

മമത ബാനര്‍ജി അഞ്ച് പോലീസ് കേസുകള്‍ മറച്ചുവെച്ചു; പരാതിയുമായി ബി.ജെ.പി

Published on 14 September, 2021
മമത ബാനര്‍ജി അഞ്ച് പോലീസ് കേസുകള്‍ മറച്ചുവെച്ചു; പരാതിയുമായി ബി.ജെ.പി
കൊല്‍ക്കൊത്ത: ഭബാനിപുര്‍ ഉപതിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് ബി.ജെ.പി പത്രികയ്‌ക്കൊപ്പം അഞ്ച് പോലീസ് കേസുകളുടെ വിവരങ്ങള്‍ മമത ചേര്‍ത്തിട്ടില്ലെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഇത് തൃണമൂല്‍ കോണ്‍ഗ്രസ് തള്ളി. ഈ മാസം 30നാണ് ഉപതിരഞ്ഞെടുപ്പ്. 

ബി.ജെ.പി ഭരിക്കുന്ന അസമില്‍ മമത ബാനര്‍ജിക്കെതിരെ അഞ്ച് പോലീസ് കേസുകളുണ്ടെന്ന് കാണിച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രെവാളിന്റെ മുഖ്യ ഇലക്ഷന്‍ ഏജന്റ് ആണ് പരാതി നല്‍കിയത്. ഇത് തെളിയിക്കുന്നതിന് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം ഹാജരാക്കി. 

അസം പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരിലാണ് അസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 'ബി.ജെ.പി വോട്ടര്‍മാരെന്നും പൗരത്വ രജിസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഉള്‍പ്പെട്ടവരെ ലിസ്റ്റില്‍ നിന്നും നീക്കിയെന്നും മമത പറഞ്ഞിരുന്നു. 

രാജ്യത്ത് ജനാധിപത്യമില്ലെന്നും താന്‍ ഭയന്ന് ഓടിയൊളിക്കില്ലെന്നും മമത പറഞ്ഞിരുന്നു. അവര്‍ക്ക് എനിക്കെതിരെ ദശലക്ഷക്കണക്കിന് കേസുകള്‍ എടുക്കാന്‍ കഴിയും. താനത് ശ്രദ്ധിക്കുന്നില്ലെന്നുമായിരുന്നു മമതയുടെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും മമതയ്‌ക്കെതിരെ കേസെടുത്തിരുന്നു. 

തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ പരാജയപ്പെട്ട മമതയ്ക്ക മത്സരിക്കുന്നതിനു വേണ്ടി പാര്‍ട്ടി അംഗം എം.എല്‍.എ സ്ഥാനം രാജിവച്ചത്. നവംബറിനകം നിയമസഭാംഗത്വം നേടിയില്ലെങ്കില്‍ മമതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക