Image

കോവിഡ്: ഇന്ത്യയില്‍ 25,404 പ്രതിദിന രോഗികളും 339 മരണവും; ആകെ മരണം 4,43,213

Published on 14 September, 2021
കോവിഡ്: ഇന്ത്യയില്‍ 25,404 പ്രതിദിന രോഗികളും 339 മരണവും; ആകെ മരണം  4,43,213
ന്യുഡല്‍ഹി: രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,404  പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 339 പേര്‍ മരണമടഞ്ഞു. 33,289,579 പേര്‍ക്ക് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 4,43,213 പേര്‍ മരണമടഞ്ഞു. 

പുതിയ രോഗികളില്‍ 15,058 പേര്‍ കേരളത്തിലാണ്. റിപ്പോര്‍ട്ട് ചെയ്ത മരണത്തില്‍  99 എണ്ണവും സംസ്ഥാനത്താണ്. ആകെ രോഗമുക്തരില്‍ 28,439 പേരും കേരളത്തിലാണ്. സജീവ രോഗികളുടെ എണ്ണം 3.62 ലക്ഷമായി കുറഞ്ഞു. മുന്‍ ദിവസത്തെ അപേക്ഷിച്ച് 12,062 രോഗികളുടെ കുറവ് രേഖപ്പെടുത്തി. ആകെ കേസുകളില്‍ 1.09% ആണ് സജീവ കേസുകള്‍. 

ഇന്നലെ  37,127 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം  3,24,84,159 ആയി. ഇതുവരെ 75,22,38,324 ഡോസ് വാക്‌സിന്‍ നല്‍കി. ഇന്നലെ മാത്രം 78,66,950 ഡോസ് വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക