Image

എസ്.ഡി.പി.ഐ കൂട്ടുകെട്ടില്‍ മുഖ്യമന്ത്രി നിലപാട് അറിയിക്കണം; ജോസ് കെ.മാണി നിലപാട് വ്യക്തമാക്കണം: കെ.സുരേന്ദ്രന്‍

Published on 14 September, 2021
 എസ്.ഡി.പി.ഐ കൂട്ടുകെട്ടില്‍ മുഖ്യമന്ത്രി നിലപാട് അറിയിക്കണം; ജോസ് കെ.മാണി നിലപാട് വ്യക്തമാക്കണം: കെ.സുരേന്ദ്രന്‍


പാലക്കാട്: എസ്.ഡി.പി.ഐ-സി.പി.എം കൂട്ടുകെട്ടില്‍ മുഖ്യമന്ത്രി നിലപാട് അറിയിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരന്‍. പാലാ ബിഷപിനെതിരെ പ്രകടനം നടത്തിയ എസ്.ഡി.പി.ഐയുമായി സി.പി.എം പരസ്യമായി ബന്ധം സ്ഥാപിച്ചത് ക്രൈസ്തവ സമൂഹം ചര്‍ച്ച ചെയ്യണം. 

മതതീവ്രവാദ ശക്തികള്‍ക്ക് പിന്തുണ നല്‍കുന്ന സി.പി.എം കേരളത്തിന്റെ മതനിരപേക്ഷ ശക്തികള്‍ക്ക് എതിരായ നീക്കമാണ്  എടുത്തിരിക്കുന്നത്. മുഖ്യമ്രന്തിയും പാര്‍ട്ടിയും നിലപാട് വ്യക്തമാക്കണം. എസ്.ഡി.പി.ഐ-സി.പി.എം സഖ്യം നാടിന് വലിയ ആപത്താകാന്‍ പോകുകയാണ്. 

പാലാ ബിഷപിനെതിരെ നിലപാട് എടുത്ത എസ്.ഡി.പി.ഐയുമായി സഖ്യമുണ്ടാക്കാന്‍ സി.പി.എം തീരുമാനം ക്രൈസ്തവ സമൂഹം ചര്‍ച്ച ചെയ്യണം. നേരത്തെ ഒളിഞ്ഞുതെളിഞ്ഞുമുണ്ടായിരിക്കുന്ന സഖ്യമാണ് ഈ ഘട്ടത്തില്‍ പരസ്യമായി നടപ്പിലായിരിക്കുന്നത്. 

സി.പി.എം പോലെ എപ്പോഴും മതനിരപേക്ഷയുമായി സംസാരിക്കുന്ന പാര്‍ട്ടി എങ്ങനെയാണ് പരസ്യമായി തീവ്രവാദ സംഘങ്ങളുമായി സഖ്യത്തിലേര്‍പ്പെടുന്നതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.  


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക